2013, മാർച്ച് 27, ബുധനാഴ്‌ച

SANJAY DUTT & 1993 MUMBAI BLAST

Why all of a sudden this love for Sanjay Dutt? He was charged and arrested for keeping arms, smuggled in by Dawood Ibrahim for the 1993 Mumbai Blast. He was in jail for 1 year and now the Supreme Court has confirmed his punishment and reduced the sentence to 5 years imprisonment.

Now these guys want Sanjay Dutt pardoned and let loose. Says these Sanjay lovers, that he suffered a lot during the 20 years, during which the case was with the Supreme Court.This is an indirect attack to the Supreme Court which punished him.

See who all have come in his support? None other than Markendeya Katju, the foremer Supreme Court judge. Once he was out of the Supreme Court he started feeling sympathy and pity for the criminals. And then many politiicians.

And Kerala is not far behind in this chorus for mercy for Sanjay Dutt. Our Lt. Col. Mohanlal, the versatile actor of Malayalam cinema. He says he knows Sanjay for a quite long time and that he is a very good fellow and needs mercy. In that case why he has kept the AK-56 rifle with him?  He is a high Hon. ranking official in the Territorial Army. Is is correct for him to make these types of irresponsible statements like politicians? Definitely not.

മോഹൻലാൽ പറയുന്നതിൽ യുക്തി ഉണ്ട്. കാരണം അങ്ങേരും ഒരു കേസിൽ പെട്ടിരിക്കുകയാണ്. ആന കൊമ്പ് അനധികൃതമായി കൈവശം വച്ചതിന്. ആരുടെയൊക്കെയോ സഹായം കൊണ്ട് തല്ക്കാലം രക്ഷ പെട്ടിരിക്കുകയാണ്. കുറ്റം ചെയ്യുന്ന സിനിമാ താരങ്ങൾ എല്ലാം രക്ഷപ്പെട്ടാൽ അങ്ങേരും ഫ്ലൂക്കിനു രക്ഷ പെടുമല്ലോ. 

It came in one English news channel that Sanjay Dutt's  advocate admitted that Sanjay got away  with a lesser punishment. Also the channel revealed that the Police kept away many of damning proofs.

Now Kahani of more Khans.    More Khans and Cinema stars are  waiting on the  firing line.

Salman Khan - (i) In a hit & run case in 2002 in Bandra, Mumbai- 1 killed
               
                      (ii) Black buck poaching case  of 1998 

Saif Ali Khan - Same Black buck poaching case  

Tabu, Sonali Bendre and Neelam Hindi actors also facing charge at Jodhpur Court.

The people who want pardon for Sunjay Dutt also want pardon for all thse film stars?

Is it not a shame for India, a democratic country where the law is equal to all?




2013, മാർച്ച് 21, വ്യാഴാഴ്‌ച

മന്തിനു മരുന്ന്

ഹെൽത്ത് സെൻറ്റ റിൽ  നിന്നും വരുന്നു എന്ന് സ്വയം പരിചയ പ്പെടുത്തി വീട്ടിൽ വന്ന ഒരാൾ മന്ത് രോഗത്തിന് കഴിക്കാൻ എന്ന് പറഞ്ഞ് കുറെ ഗുളികകൾ തരുന്നു. വീട്ടിലെ ഓരോ അംഗത്തിനും 4 ഗുളിക വീതം.  blister pack ൽ ഉള്ള 3 എണ്ണവും ഒരു പൊതിയിൽ നിന്നും വാരിയെടുക്കുന്ന ഒരു വെളുത്ത ഗുളികയും. blister pack ആവശ്യാനുസരണം മുറിച്ചു നൽകുന്നത് കൊണ്ട് ഗുളികയുടെ പേരോ,നിർമാതാവിൻറെ പേരോ, നിർമിച്ച തീയതിയോ,അവസാന തീയതിയോ ഒന്നും അറിയാൻ യാതൊരു വഴിയും ഇല്ല. പാക്കിംഗ് ഇല്ലാത്ത ആ വെളുത്ത ഗുളികയുടെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ. വന്നതാരെന്നറിയാതെ, തന്നതെന്തെന്നറിയാതെ എങ്ങിനെ ഈ ഗുളിക കഴിക്കും?

ഇത്രയും ലാഘവ ബുദ്ധിയോടെ ആണോ സർക്കാർ മരുന്ന് വിതരണം നടത്തേണ്ടത്?എന്ത് മരുന്നാണ് കഴിക്കുന്നത്‌ എന്നറിയാൻ കഴിക്കുന്ന വ്യക്തിക്ക് പൂർണ അവകാശം ഉണ്ട്. അത് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്വം സർകാരിനും ഉണ്ട്. കോഴ നൽകി നിലവാരം കുറഞ്ഞ മരുന്ന് അടിച്ചേൽപ്പിക്കുന്ന വ്യാജ മരുന്നു കമ്പനികൾ രാജ്യത്ത് ധാരാളം ഉണ്ട്. 

കുറെ വർഷം മുൻപ്,2003 ൽ,  ഇൻഡോറിലെ ഒരു മരുന്ന് കമ്പനി നമ്മുടെ കേരള ആരോഗ്യ വകുപ്പിന് നൽകിയ  മരുന്ന് മുഴുവനും സെൻട്രൽ എക്സൈസ് നികുതി അടക്കാത്തത്‌ ആയിരുന്നു. അന്ന് DHS ഉം DME യും പിന്നെ ഒരാളും കൂടി ഉള്ള Purchasing Committee ആയിരുന്നു മരുന്ന് വാങ്ങിയിരുന്നത്. കേസ് ആകുകയും നികുതിയും പെനാൽടി യും അടക്കുകയും ചെയ്തു. ഇത്തരം മരുന്നുകളുടെ  ക്വാളിറ്റി യും സ്വാഭാവികമായി മോശം ആയിരിക്കും. 

അത്തരം വ്യാജ മരുന്നല്ല തങ്ങൾ  കഴിക്കുന്നത് എന്ന് ഉറപ്പു വരുത്താൻ ഓരോ പൗരനും അവകാശം ഉണ്ട്. 

മരുന്ന് വിതരണത്തിൽ സർക്കാർ കുറ്റകരം ആയ അശ്രദ്ധ മറ്റു ഗുരുതരം ആയ പ്രശ്നങ്ങൾ ഉണ്ടാകാൻ വഴി തെളി ചേക്കും. മയക്കു മരുന്നോ വിഷ ഗുളികകളോ രോഗം വരുത്തുന്ന അണുക്കൾ അടങ്ങിയ ഗുളികകളോ സർക്കാർ പിന്തുടരുന്ന മാർഗം അവലംബിച്ചു രാജ്യ ദ്രോഹികൾ ജനങ്ങളിൽ എത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അധികം ചിന്തിക്കാത്ത (അവരാണല്ലോ ഭാരതത്തിൽ അധികവും) കുറെ പാവങ്ങൾ ആ മരുന്നുകള കഴിച്ചെന്നിരിക്കും. 

ഇനിയെങ്കിലും സർക്കാർ  ഉത്തരവാദി ത്വ ത്തോടെ  പെരുമാറും എന്ന് പ്രതീക്ഷിക്കുന്നു. 



2013, മാർച്ച് 7, വ്യാഴാഴ്‌ച

International Women's Day

ഒരു ലോക വനിതാ ദിനം കൂടി വരവായി.  . സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളു ടെയും ലൈംഗികാ തിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ഭാരതത്തില്‍ ഈ വനിതാ ദിനത്തിന് കൂടുതല്‍ പ്രസക്തി ഉണ്ട്.

 പ്രാചീന കാലം മുതല്‍ സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന രണ്ടാം തരം എന്ന പദവിയില്‍ നിന്നും മുക്തയാകാന്‍ സ്ത്രീ ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ഒരു മാറ്റത്തിന് വേണ്ടി സ്ത്രീ പക്ഷത്ത് നിന്നും ഒറ്റപ്പെട്ടവ ഒഴിച്ച്  വലിയ  മുന്നേറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. സാക്ഷരതക്കും വിദ്യാഭ്യാസത്തിനും വളരെ മുന്നില്‍ എന്ന് അഭിമാനിക്കുന്ന കേരളത്തിലെ സ്ത്രീകളുടെ സ്ഥിതിയും പരിതാപകരം ആണ്. ഡല്‍ഹി കൂട്ട ബലാത്സംഗ ത്തില്‍ പ്രധിഷേധ ജ്വാല രാജ്യം മുഴുവന്‍ ആളിക്കത്തുമ്പോള്‍ എത്ര സ്ത്രീകള്‍ ആണ് നമ്മുടെ തെരുവില്‍ ഇറങ്ങിയത്? പത്തോ നൂറോ പേര്‍ മാത്രം. കൂട്ട ബലാത്സംഗ ത്തിനും ക്രൂരമായ ശാരീരിക പീഡ നങ്ങള്‍ക്കും ഇരയായ പെണ്‍കുട്ടി മരണവും ആയി ആശുപത്രി കിടക്കയില്‍ പോരാടുമ്പോള്‍ ,അതി ശൈത്യത്തെ അവഗണിച്ച് ആയിരക്കണക്കിന് ആളുകള്‍ ഡല്‍ഹിയിലെ തെരുവീഥികളില്‍ ഉറക്കമൊഴിച്ച് കാത്തിരുന്നപ്പോള്‍ നമ്മള്‍ കേരളത്തില്‍ സുഖമായി ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. പക്ഷെ വാലന്റൈന്‍ ദിനത്തില്‍ നടത്തിയ one  billion rising പരിപാടിയില്‍ ചെറുപ്പക്കാരികള്‍ തടിച്ചു കൂടി. അര്‍ത്ഥമറിയാതെ, കുറെ നൃത്തം ചെയ്യാനും തുള്ളി ച്ചാടാനും.

 ഇതാണ് സ്ത്രീകളുടെ മനോഭാവം. അവര്‍ തന്നെ അവരുടെ ഭാഗം ലളിതവല്‍ക്കരിക്കുന്നു. അവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു . അവര്‍ തന്നെ യാണ് അവരെ വില്‍പ്പന ചരക്ക്  ആക്കുന്നത് . അല്‍പ്പ വസ്ത്ര ധാരികള്‍ ആയി ഫാഷന്‍ ഷോ കളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതും  ഏതാണ്ട് മുഴുവന്‍ നഗ്ന മേനിയും പ്രദര്‍ശിപ്പിച്ച് സിനിമകളിലും പരസ്യചിത്രങ്ങളിലും വരുന്നതും അവര്‍ സ്വയം ചെയ്യുന്നതാണല്ലോ? അങ്ങിനെ സ്വയം പരിഹാസ്യര്‍ ആകുക അല്ലേ അവര്‍ ചെയ്യുന്നത്? അവരെ അനുകരിച്ച് പുതു തലമുറ പോകുന്നു . മേനി അഴക്‌ പ്രദര്‍ശിപ്പിക്കുന്നതില്‍ അപ്പുറം ജീവിതത്തിന് അര്‍ഥം ഉണ്ടെന്നു സ്ത്രീ മനസിലാക്കേണ്ടി  ഇരിക്കുന്നു.

സമ്മത പ്രകാരം ഉള്ള ബന്ധത്തിന് പ്രായം 18  ല്‍ നിന്നും 16 ആക്കി കുറയ്ക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ നിയമത്തില്‍ മാറ്റം  വരുത്തുന്നു. അത് സ്ത്രീകളെ എങ്ങിനെ ബാധിക്കും എന്നൊരു ചര്‍ച്ചയും സ്ത്രീ പക്ഷത് നിന്നും വന്നു കണ്ടില്ല. 

 സംവരണം കൊണ്ടല്ല അവരുടെ പ്രാധിനിത്യം സമൂഹത്തില്‍ ഉറപ്പാക്കേണ്ടത്, സാമൂഹ്യ പ്രശ്നങ്ങളില്‍ സ്വയം മുന്നിട്ടിറങ്ങി ആണ്. ഈ വനിതാ ദിനത്തിലെങ്കിലും പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട വനിതാ സമൂഹം അതിന്‍റെ തുടക്കം കുറിക്കും എന്ന് പ്രതീക്ഷിക്കുന്നു. 




2013, മാർച്ച് 6, ബുധനാഴ്‌ച

CELLULOID-എന്തൊരു നാടകം

സെല്ലുലോ യിഡ് എന്ന സിനിമയെ പ്പറ്റി എന്തൊരു ചൂടന്‍ ചര്‍ച്ചകള്‍ ?

തന്‍റെ അച്ഛനെ തെറ്റായി ആ സിനിമയില്‍ ചിത്രീകരിച്ചു എന്ന് പറഞ്ഞ് നമ്മുടെ ഒരു നേതാവ് രംഗത്ത് വന്നു.

 ചാനലുകളില്‍ ചര്‍ച്ചകളും സംവാദങ്ങളും. ചെയ്തത് തെറ്റോ ശരിയോ? ചരിത്രത്തെ വളച്ചൊടിച്ചോ ? അതോ ചരിത്രം തന്നെ തെറ്റായാണോ രേഖ പ്പെടുത്തിയത്? സ്ഥിരം ചര്‍ച്ച ക്കാരും (ചാര്‍ച്ചക്കാര്‍?) സ്ഥിരം കക്ഷികളെ കിട്ടാത്ത ചാനലുകാര്‍  പുതിയ ചര്‍ച്ചക്കാരെ  തപ്പി പിടിച്ചു. 

രണ്ടു ഗ്രൂപ്പുകള്‍...  തെറ്റെന്നു പറയുന്നവര്‍ . ശരിയെന്നു പറയുന്നവര്‍.. ഇതിനിടയില്‍ ചലച്ചിത്ര നടന്‍ ജഗദീഷ് ഉം ഒരു ചര്‍ച്ചക്കാരനായി ഒരു ചാനലില്‍.  വന്നു. രണ്ടു മൂന്നു വര്‍ഷമായി പാവം മിമിക്രിക്കാരെ ചീഫ് ജഡ്ജ് എന്ന നിലയില്‍ ഇട്ടു പന്ത് തട്ടുന്നത് പോലെ ഒരു പ്രകടനം നടത്തി.  തെറ്റെന്നോ ശരിയെന്നോ പറയാതെ ഒരു അടവ് നയം. "ഒരു ദിവസം തരൂ ഞാന്‍ എല്ലാം രമ്യമായി പരിഹരിക്കാം". സിനിമയില്‍ തെറ്റൊന്നും  കാണിച്ചിട്ടില്ല എന്നും അതിനാല്‍ ഒന്നും പരിഹരിക്കാനില്ലാ എന്ന് സംവിധായകന്‍ കമലും കൂടെയുള്ള ഉണ്ണികൃഷ്ണനും പറഞ്ഞു . ജഗദീഷ് എന്ന ചാനല്‍ ചര്‍ച്ചകന്‍ തന്‍റെ പുതിയ റോള്‍ ക്ലിക്ക് ആകാതെ ഇളിഭ്യനായി മടങ്ങി.

CLIMAX ഇവിടെയെങ്ങും അല്ല. അപകീര്‍ത്തി പെടുത്തി എന്ന് പറഞ്ഞു  പ്രശ്നം തുടങ്ങി വച്ച നേതാവിന്‍റെ വക ഒരു  പ്രസ്താവന രണ്ടു ദിവസം കഴിഞ്ഞ് പത്രങ്ങളില്‍ വന്നു.  താന്‍ സിനിമ കണ്ടു  പറഞ്ഞത് പോലെ ഒന്നും അതില്‍ഇല്ല എന്ന്. 

അപ്പോള്‍ സിനിമ കാണാതെ ആയിരുന്നോ ഈ അഭിപ്രായ പ്രകടനം  ?

ചാനല്‍ നോക്കി ഇരുന്ന നമ്മള്‍ എല്ലാം മണ്ടന്മാര്‍..