2015, ജൂൺ 29, തിങ്കളാഴ്‌ച

ആറാട്ട് മുണ്ടൻ

Image result for images of arattu [padmanabhaswamy temple arattu mundan





ഈ ഉപ തെരഞ്ഞെടുപ്പിലൂടെ ഒരു പാട് കാര്യങ്ങൾ ജനങ്ങൾ കേട്ടു. ചാണ്ടിയുടെയും കൂട്ടരുടെയും വികസനം. അച്യുതാനന്ദന്റെയും കൂടരുടെയും ( കൂട്ടര് ഉണ്ടായിരുന്നോ? വിജയൻ ഒളിവിൽ ആയിരുന്നു). അഴിമതി വിരുദ്ധം, ബിജെ.പി. യുടെ സദ്‌ ഭരണം. അങ്ങിനെ പലതും കേട്ടു. ചില പദ പ്രയോഗങ്ങളും അരുവിക്കര വഴിയായി ജനങ്ങൾക്ക്‌ കിട്ടി.ഷേക്സ്പിയറെ പ്പോലെ പുതിയ വാക്കോ പ്രയോഗമോ ഒന്നും കണ്ടു പിടിച്ചില്ല. പക്ഷെ പഴയ വാക്കുകൾ ഉചിതമായ സ്ഥലത്ത് പ്രയോഗിച്ചു.

 അറവു മാട് എന്ന പ്രയോഗം ആണ് കോണ്‍ഗ്രസ്സിന്റെ വക. സുധീരൻ ആണ് ആ പ്രയോഗത്തിന്റെ ആള്. അച്യുതാനന്ദനെ ഉപമിച്ചതാണ്. കൊല്ലാൻ കൊണ്ട് പോകുന്ന ആടിനെ പ്പോലെ  പിണറായിയും കൂട്ടരും  വി.എസിനെ കൊണ്ട് നടക്കുന്നു എന്നാണു സുധീരൻ പ്രയോഗിച്ചത്.   വലിയ അർത്ഥവും വ്യാപ്തിയും ഒന്നും ഇല്ലാത്ത ഒരു പ്രയോഗം. മാത്രവും അല്ല അത് അത്ര ഉചിതമായില്ല. സന്ദർഭത്തിന് യോജിച്ചതും ഇല്ല. കോണ്‍ഗ്രസ്സ് കാർ ചിരിച്ചു കാണും. അല്ലെങ്കിലും പൊട്ടന്മാർ. ചിരിയെല്ലാം വറ്റിയവർ. അത് പറഞ്ഞിട്ട് സുധീരൻ ചിരിച്ചു. അത് കൊണ്ട് കോണ്‍ഗ്രസ്സുകാരും ചിരിച്ചു. അത്ര തന്നെ.

ആറാട്ട് മുണ്ടൻ. അതൊരു ക്ലാസ് പ്രയോഗം തന്നെ ആയി. എ.കെ. ആന്റണി യെ ആണ് അങ്ങിനെ വിശേഷിപ്പിച്ചത്‌. സന്ദർഭത്തിന് യോജിച്ചത്, അർത്ഥം യോജിച്ചത്,ആകാരം യോജിച്ചത്. കേൾക്കുമ്പോൾ ഒരു രസം, ആലോചിക്കുമ്പോൾ കൂടുതൽ  കൂടുതൽ രസം.

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരുത്സവമാണ്‌ ആറാട്ട്‌. ക്ഷേത്രത്തിൽ നിന്നും പോലീസിന്റെയും നായർ ഭടന്മാരുടെയും അകമ്പടിയോടെ രാജാവ് ഒരു ഘോഷയാത്രയായി നടന്ന് 5 കിലോമീറ്റർ അകലെയുള്ള ശംഖുംമുഖം കട പ്പുറത്ത് എത്തി വിഗ്രഹങ്ങളെ കടലിൽ കുളിപ്പിച്ച് തിരികെ ഘോഷയാത്രയായി പോകുന്നു.  ഈ ഘോഷയാത്രയിൽ ഉടനീളം ഏറ്റവും മുന്നിലായി പൊക്കം കുറഞ്ഞ (മുണ്ടൻ)  ഒരു ആൾ കാണും.  അതാണ്‌ ആറാട്ട് മുണ്ടൻ. കണ്ണ് തട്ടാതെ അയാളെ കൊണ്ട് നടക്കുകയാണ് എന്ന് പറയുന്നു. മറ്റു വല്ല ഐതീഹ്യങ്ങൾ ഉണ്ടോ എന്നറിയില്ല.  

ഇനിയാണ് അച്യുതാനന്ദന്റെ ആ പ്രയോഗത്തിന് ഇവിടെയുള്ള സാംഗത്യം. കോണ്‍ഗ്രസ്സ് കണ്ണ് കിട്ടാതിരിക്കാൻ കൊണ്ട് നടക്കുന്ന ആൾ ആണ് ആന്റണി. അഴിമതി ഇല്ലാത്ത ഒരു വിശുദ്ധന്റെ പരിവേഷം. ചാണ്ടിയുടെ മന്ത്രി സഭ മുഴുവൻ അഴിമതിക്കാർ. അങ്ങിനെയുള്ളപ്പോൾ ആണ് ആറാട്ട്‌ മുണ്ടനെ പ്പോലെ മുന്നിൽ ആന്റണിയെ നടത്തുന്നത്. പിന്നെ ഉയരം. മുണ്ടൻ എന്ന പദം യോജിയ്ക്കും. ആള് കുള്ളൻ. ഇതൊക്കെ ആലോചിച്ചാണ് വി.എസ്. ആ പദം ഉപയോഗിച്ചത്. 

എന്തായാലും സമ്മതിച്ചു കൊടുക്കണം. ഇത്രയും അനുയോജ്യമായ ഒരു പേര് കണ്ടു പിടിച്ചതിന്. സൂപ്പർ. ഈ തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഈ പ്രയോഗം നില നിൽക്കും. അത്രയ്ക്ക് യോജിച്ചത്.  

2015, ജൂൺ 27, ശനിയാഴ്‌ച

നായർ സർവീസ് സൊസൈറ്റി

യോഗ്യത ഇല്ലാത്തവർ ഒരു പദവിയിൽ എത്തുമ്പോൾ പദവിയുടെ മാന്യത കൂടി പോകും എന്നുള്ളത് കാണാൻ നായന്മാർ ദൂരെയെങ്ങും പോകണ്ട. അവരുടെ സംഘടന ആയ നായർ സർവീസ് സൊസൈറ്റി യുടെ തലപ്പത്തിരിക്കുന്ന ശുംഭനെ നോക്കിയാൽ മതി. ഒരു സൂമാരൻ, അങ്ങേരെ നായർ എന്ന് വിളിക്കുന്നത്‌ നായർക്ക് അപമാനമാണ്.







ഇന്ന് സുരേഷ് ഗോപി പെരുന്നയിൽ പോയി. പെരുന്ന എന്നാൽ NSS ൻറെ ആസ്ഥാനം. സ്ഥാപകനായ മന്നത്തിന്റെ സമാധിയിൽ തൊഴുതു. അതിനു ശേഷം സാമാന്യ മര്യാദയ്ക്ക് ജനറൽ സെക്രട്ടറിയെ കാണാൻ പോയി. സുകുമാരൻ എവിടെയുണ്ടെന്ന് അന്വേഷിച്ചപ്പോൾ ആരോ മീറ്റിംഗ് സ്ഥലത്ത് കൊണ്ടു പോയി. അപ്പോഴാണ്‌ സുകുമാരൻ ചന്ദ്രഹാസവും ഇളക്കി സുരേഷ് ഗോപിക്ക് നേരെ ചാടുന്നത്. പുള്ളി അവിടെ കയറി ക്കൂടായിരുന്നു. സമ്മേളനം നടക്കുകയായിരുന്നു വത്രേ.

ഇതെന്താ വല്ല പാർലമെന്റ് ബട്ജറ്റ്  സമ്മേളനം വല്ലതുമാണോ? സുകുമാരനും കൂട്ടുകാർക്കും കട്ടു തിന്നാനായി പണം എടുക്കാനുള്ള ഒരു മീറ്റിംഗ്. അവിടെ അന്യൻ കയരിക്കൂടാ എന്ന് തന്നെ വയ്ക്കുക. തെറ്റി കയറിയ ആളെ കാര്യം പറഞ്ഞു മനസ്സിലാക്കുക അല്ലായിരുന്നോ വേണ്ടത്? അതിന് പകരം ഭൽസിക്കുക ആയിരുന്നോ വേണ്ടത്?

സുരേഷ് ഗോപി പോയതിനു ശേഷം സമ്മേളനത്തിൽ അദ്ദേഹത്തെ അധിക്ഷേപിച്ചു കുറെ പറയുകയുണ്ടായി. അത് കേട്ട് കയ്യടിക്കാൻ പ്രധിനിധി എന്ന് പറയുന്ന കുറെ പൊട്ടന്മാരും. എന്തിനാണ് ഈ പ്രതിനിധികൾ എന്ന് പറഞ്ഞു ഇവര് പോകുന്നത്? അതിൽ വിരലിൽ എണ്ണാവുന്ന കുറെ പ്പെർക്കു മാത്രം ആണ് സുകുമാരൻ കക്കുമ്പോൾ ഒരു പങ്കു  വല്ലതും തുട്ട് കിട്ടുന്നത്. ബാക്കിയൊക്കെ വല്ല കാപ്പിയും ചോറും കഴിക്കാൻ പോകുന്ന പാവങ്ങൾ.

മുൻപ് ഒരിക്കൽ മോഹൻ ലാൽ ചങ്ങനാശ്ശേരിയിൽ പോയപ്പോഴും ഇത്തരം അസുഖകരമായ സംഭവങ്ങൾ ഉണ്ടായി. മോഹൻലാലും സുരേഷ് ഗോപിയും ഒക്കെ നായന്മാർ ആണ്. ഈ NSS ൻറെ യാതൊരു സഹായവും ഇല്ലാതെ ഇത്രയും എത്തിയവർ. ഇനി അവർ എന്തെങ്കിലും ആദായം ഉണ്ടാക്കാൻ അവിടെ ചെന്നതാണെന്ന് പൊട്ടൻ സുകുമാരൻ പോലും വിചാരിക്കില്ല. എന്നിട്ടും അവരെ അധിക്ഷേപിക്കുകയാണ് അയാൾ.

സുകുമാരന് പേടിയാണ്. സ്വത്തും അധികാരവും കൈ വിട്ടു പോകുമോ എന്ന്. 

മന്നത്തെ ഇന്ന് സുകുമാരൻ തടവിൽ ആക്കിയിരിക്കുകയാണ്. ആ സമാധിയിൽ കയറാൻ അനുവാദം വേണം.  കഷ്ട്ടം. കോടിക്കണക്കിനു സ്വത്താണ് ഇവർ കട്ട് മുടിക്കുന്നത്. ഇത് ഇവരുടെ ആരുടേയും സ്വകാര്യ സ്വത്തു അല്ല. പാവപ്പെട്ട നായന്മാർ പിടിയരി കൊടുത്തും പണം കൊടുത്തും കെട്ടിപ്പൊക്കിയ പ്രസ്ഥാനം ആണ്. സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ  ഉണ്ടാക്കിയ സ്ഥാപനം. അതാണ്‌ ഈ കൂട്ടങ്ങൾ നശിപ്പിക്കുന്നത്.

നായന്മാർ ഇത് നോക്കി കയ്യും കെട്ടി ഇരിക്കരുത്. ഇയാളെയും കൊള്ളക്കാരെയും ഒഴിവാക്കാൻ പ്രവർത്തനം തുടങ്ങണം.

വിശുദ്ധ മാസത്തിൽ കൊല






സർവ ശക്തനായ അള്ളായുടെ   മുന്നിൽ ധ്യാന നിരതരായി പ്രാർത്തിച്ചു കൊണ്ടു നിന്ന വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു ആ ബോംബ്‌. 27 പേരെ പേർ മരിച്ചു വീണു. 227 പേർ പരിക്കേറ്റു വീണു. കുവൈറ്റിലെ ഇമാം സാദിഖ് ഷിയാ പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയിൽ ആണ് ഈ ആക്രമണം നടന്നത്. ഇസ്ലാമിക് സ്റ്റെറ്റ് ഇതിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. മരിച്ചത് മുസ്ലിം കൊന്നതും മുസ്ലിം. ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവർ. മതത്തിൻറെ പേരിൽ മനുഷ്യൻ  കൊല്ലുന്നു.  ഇവിടെയോ? ഒരേ മതത്തിൽ വിശ്വസിക്കുന്നവർ തമ്മിൽ കൊല നടത്തുന്നു.

ഈ വിശുദ്ധ മാസത്തിൽ ഇനിയും കൊല നടത്തണം എന്നാണ് ഐസിസ് പറയുന്നത്.


മതങ്ങൾ തമ്മിലുള്ള സ്പർദ്ധ അല്ല ഇവിടെ. ഒരേ മതത്തിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ.  അപ്പോഴാണ്‌ നില വിളക്ക് കൊളുത്തില്ല, യോഗ ചെയ്യില്ല എന്ന് പറഞ്ഞ് ഭാരതീയരിൽ ഒരു വിഭാഗം. 

2015, ജൂൺ 26, വെള്ളിയാഴ്‌ച

പോളി പ്രേമം

എന്തൊരു മധുര ശബ്ദം? വേറിട്ട ശബ്ദം. സാമ്പ്രദായിക രീതികളിൽ നിന്നും വ്യത്യസ്ത മായ ശബ്ദം. ചരിത്ര മുഹൂർത്തം.  ഹാ ..ഹ ഹ ഹ ...ഹാ. 

പണ്ട് ലജ്ജാവതിയേ എന്ന പാട്ട്   ജാസ്സി ഗിഫ്റ്റിന്റെ  മൊരഞ്ഞ ശബ്ദത്തിൽ  വന്നപ്പോൾ കേരളക്കര ആകെ കോൾമയിർ കൊണ്ടു. ആ പാട്ടിനെ പ്രകീർത്തിച്ചു എന്തൊക്കെ പറഞ്ഞു. പ്രായത്തിന്റെ പക്വത ഉണ്ടായിരുന്നത് കൊണ്ട് യേശുദാസും ജയ ചന്ദ്രനും ഒന്നും ആത്മഹത്യ ചെയ്തില്ല. അത്ര പുകഴ്ത്തൽ ആയിരുന്നു വിഡ്ഢികളായ ജനങ്ങൾ. ( ഇവിടെ പുകഴ്ത്തുന്നവരല്ല വിഡ്ഢികൾ പുകഴ്ത്തപ്പെടുന്നവർ ആണ്)

ഇന്നെവിടെ പോയി ആ ജാസ്സി? കണി കാണാനില്ല. ഇപ്പഴ് ആർക്കും ആ പാട്ട് കേൾക്കുകയും വേണ്ട. ആ പാട്ടുകാരന്റെ പേര് പണ്ട് ഞാൻ മാതൃഭൂമിയിൽ എഴുതിയത് തപ്പിപ്പിടിച്ച്‌ എടുത്താണ് ഓർമിച്ചത്‌.

ഇപ്പോഴ് മലയാളികൾ പിടിച്ചേക്കുന്നത് നിവിൻ പൊളി എന്ന സിനിമാ നടനെ ആണ്. ആ പ്രേമം എന്ന സിനിമ കൂടി വന്നതോട് കൂടി പോളിയെ പൊക്കി എടുത്ത് ആകാശത്തോളം ആക്കിക്കഴിഞ്ഞു. മോഹൻ ലാൽ ഒന്നും ഇങ്ങേരുടെ മുന്നിൽ ആരുമല്ല. പൊളി ഒരു സൂപ്പർ സ്റ്റാർ ആയിക്കഴിഞ്ഞു എന്നൊക്കെ പറഞ്ഞു നടക്കുകയാ. ഇനി എന്നാ ഇവരെല്ലാം കൂടി ആ പാവത്തിനെ താഴെ ഇടുന്നത് എന്ന് അറിയില്ല. അതിനു വലിയ താമസം കാണുകില്ല.

അപ്പപ്പം കാണുന്നോനെ  ... എന്ന പഴഞ്ചൊല്ലിനെ പ്പോലെയാണ് മലയാളികളുടെ പെരുമാറ്റം. പോളി നല്ല അഭിനേതാവ് ആയിരിക്കും. ആകട്ടെ. പക്ഷെ പറയുന്നതിന് ഒരു ലിമിറ്റ് വേണ്ടേ? ആ പയ്യൻ നാട്ടുകാരുടെ ഈ പരിപാടി മനസ്സിലാക്കിയാൽ നല്ലത്. കുറച്ചു നാൾ കൂടി സിനിമയിൽ നിന്ന് ജീവിക്കാം. അതിന് ഈ ഫാൻസ് സമ്മതിക്കുമോ എന്ന് കണ്ടറിയണം.

അതിനിടെ ആരോ പറയുന്നത് കേട്ടു. പൊളി തന്നെ ഇങ്ങിനെ പറഞ്ഞു എന്നാണു ആരോ എഴുതിയത്.ഈ സംവിധായകൻ ഒന്നും അത്ര പ്രാധാന്യമില്ല. സ്ക്രിപ്റ്റ് അതാണ്‌ പ്രധാനം. അത് കിട്ടിയാൽ സിനിമ വിജയം.
എന്ത് പറയാനാണ് ഈ മഹാ ജ്ഞാനികളോട്! സിനിമയിൽ സംവിധായകന് അത്ര പ്രാധാന്യമൊന്നും ഇല്ല എന്ന്. അത് പോലെ ലാൽ ജോസ് എന്ന സംവിധായകൻ ആണെന്ന് തോന്നുന്നു പറഞ്ഞത്. മോഹൻ ലാൽ അങ്ങേർക്ക് പാകമായ വേഷങ്ങൾ ഉണ്ടാക്കി കൊടുത്താൽ അഭിനയിക്കും അത്ര തന്നെ.

ഇതാണ് മുൻ പറഞ്ഞത്.    അപ്പപ്പം കാണുന്നോനെ ........ ...  മറ്റൊരു കാര്യം കൂടി ഉണ്ട്. അവനെ കൊണ്ട് തനിക്കു പ്രയോജനം ഉണ്ടായില്ലെങ്കിൽ, അല്ലെങ്കിൽ എന്റെ കൂടെ നിൽക്കുന്നവൻ അല്ലെങ്കിൽ  അവൻ മോശക്കാരൻ 

ഈ പ്പറഞ്ഞത്‌ കൊണ്ട് നിവിൻ പോളിയുടെ അഭിനയത്തിൻറെ കാര്യത്തിൽ ഒരു അഭിപ്രായം എന്ന് കരുതണ്ട.പ്രേമം എന്ന പടം കണ്ടില്ല. അത് പോലെപോളിയുടെത് എന്ന് പറയുന്ന നല്ല പടങ്ങൾ കണ്ടിട്ടില്ല. അയാൾ നല്ല അഭിനേതാവ് ആയിരിക്കും. നല്ലത്. പ്രേമം നല്ല പടം ആയിരിക്കും. ആകട്ടെ. നല്ല പടങ്ങളും നല്ല അഭിനേതാക്കളും വന്നില്ലെങ്കിൽ സിനിമ നിന്നു പോകില്ലേ?

2015, ജൂൺ 25, വ്യാഴാഴ്‌ച

അരുവിക്കരയിലെ വികസനം


ഇതാണ് വികസനം. ഇതാണ് അരുവിക്കരയിലെ വികസനം. ഇതാണ് അരുവിക്കരയിലെ റോഡിന്റെ സ്ഥിതി. റോഡാണോ അതോ തോട് ആണോ?
ഉമ്മൻ ചാണ്ടിയും അവിടത്തെ സ്ഥാനാർത്തിയും ഇതിനു മറുപടി പറയണം.






പാലാക്കാരൻ

"മാണി സാറിൻറെ വീട്ടിൽ പോകുന്ന വഴി ഏതാ?"
ചോദ്യകർത്താവിനെ നോക്കി. മുണ്ടും ഷർട്ടും വേഷം.നാൽപ്പത്തഞ്ചു വയസ്സ് വരും. കയ്യിലൊരു കറുത്ത ലെതർ  ബാഗ്. മാണിയുടെ ഔദ്യോഗിക വസതിയുടെ ഒരു സ്റ്റോപ്പ്‌ മുൻപേ ബസ്സിറങ്ങിയ ആളാണ്‌.രാവിലെ ഏഴര മണി ആയിക്കാണും
" ആ ജങ്ക്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു പോയാൽ ക്ലിഫ് ഹൌസ് കാണും. അതിൻറെ അടുത്ത് കൂടെ നേരെ പോയാൽ പ്രശാന്ത് എന്ന മാണിയുടെ വീട് കാണാം."
.ഒരു നാട്ടിൻ പുറത്തു കാരൻ. 
"എവിടന്നാ വരുന്നത്?" ഞാൻ ചോദിച്ചു.
"പാലായീന്നാ" 
കയ്യിൽ തൂക്കിപ്പിടിച്ചിരിക്കുന്ന ബാഗ് നോക്കി ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
" ഇതില് കാശ് ആണോ?" അയാൾ ചിരിച്ചു. " അല്ല. മാണി ആയതു കൊണ്ടും ബാഗ് കണ്ടത് കൊണ്ടും ചോദിച്ചതാ".

ഒരു ജോലിക്കാര്യത്തിനു തന്നെയാ പുള്ളി പോകുന്നത്. അവിടന്ന് ആരോ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആള് ക്രിസ്ത്യാനി അല്ല. കേരള കോണ്‍ഗ്രസ്സ് കാരനും അല്ല. മാണി ക്കോഴയ്ക്ക് ശേഷം ഒരു പാലാക്കാരനെ അടുത്ത് കാണുവാ. അടുത്ത ബസ്  സ്റ്റോപ്പ്‌ വരെ ഒന്നിച്ചാ നടക്കുന്നത്. അൽപ്പം കാര്യം പാലാക്കാരന്റെ നേർ മുഖത്ത് നിന്നും കേൾക്കാം.

"പാലാക്കാര് മാണിയെ കുറിച്ച് എന്തുവാ പറയുന്നത്"
" ഇവിടൊക്കെ പറയുന്നത് പോലെ തന്നെ. ആള് കള്ളനാ എന്ന് അവിടെയും എല്ലാവർക്കും അറിയാം. പക്ഷേ ആര് വന്നു എന്ത് പറഞ്ഞാലും നോ എന്ന് പറയില്ല. ചെയ്തു കൊടുക്കും. പാർട്ടി നോട്ടമില്ല. മാർക്സിസ്റ്റ്കാരും കാശ് കൊടുത്തു കാര്യങ്ങൾ സാധിച്ചു കൊണ്ട് പോകും. അത് കൊണ്ട് നാട്ടുകാർക്ക് ഒരു ഇത് ഉണ്ട്. കാശ് വാങ്ങും. എന്നാലും നാണം കേട്ട് പോയി."
"അടുത്ത എലക്ഷനു നിന്നാ ജയിക്കുമോ?"
"എവിടെ? കഴിഞ്ഞ തവണ തന്നെ 5000 വോട്ടിന്റെ ഭൂരിപക്ഷം അല്ലെ ഉള്ളൂ. ആള് ഫ്രാഡ് ആണെന്ന് എല്ലാവർക്കും അറിയാം".
" ദേ ഇവിടന്നു തിരിഞ്ഞു പത്തു മിനിട്ട് പോയാൽ മതി".
"ശരി". അങ്ങിനെ ആ പാലാക്കാരൻ മാണിയുടെ വീട്ടിലോട്ടു പോയി. 

പാലാക്കാരനെ കണ്ടതിലും ഇത്രയും അറിഞ്ഞതിലും ഉള്ള സന്തോഷത്തിൽ ഞാനും എന്റെ വഴിയെ നടന്നു.


Image result for km mani  with brief case images


2015, ജൂൺ 23, ചൊവ്വാഴ്ച

ഹൈക്കോടതി ബെഞ്ച്‌




Image result for old bench        തിരുവനന്തപുരം ബെഞ്ച്‌.



                                                                                       Image result for high court of kerala

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്‌  വരും എന്ന് വീണ്ടും ആഗ്രഹിപ്പിക്കുകയാണ്. നിയമ മന്ത്രി സദാനന്ദ ഗൌഡ പറഞ്ഞത് കേരള സർക്കാരും ഹൈ ക്കോടതി ചീഫ് ജസ്റ്റീസും ഒന്നിച്ച് ഒരു പ്രൊപ്പോസൽ അയച്ചാൽ ബെഞ്ച്‌ കൊടുക്കാം എന്നാണ്. വളരെ പ്രധാന പ്പെട്ട ഒരു കാര്യം കൂടി പറഞ്ഞു. ഇന്നേ വരെ കേരള സർക്കാരിൽ നിന്നും ഒരു പദ്ധതി രൂപ രേഖ കേന്ദ്രത്തിനു കൊടുത്തിട്ടില്ല എന്ന്. ഇപ്പോൾ കോണ്‍ഗ്രസ്സ് ഭരിക്കുന്നു. അതിനു മുൻപ് 5 വർഷം മാർക്സിസ്റ്റ് ഭരിച്ചു. അതിനു മുൻപ് കോണ്‍ഗ്രസ്സ്. ഈ സമയത്തൊക്കെ ബെഞ്ചിനു വേണ്ടിയുള്ള സമരം നടക്കുന്നു. പക്ഷെ ഒരൊറ്റ സർക്കാരും വേണം എന്ന് വിചാരിച്ചു ഒന്നും ചെയ്തിട്ടില്ല. വേണ്ടതെല്ലാം ചെയ്തു എന്ന് ഓരോ മുഖ്യ മന്ത്രിയും പറഞ്ഞു. ജനങ്ങളെ എങ്ങിനെയാണ് ഇവർക്ക് ഇങ്ങിനെ ചതിക്കാനും വഞ്ചിക്കാനും കബളിപ്പിക്കാനും കഴിയുന്നത്?   
രണ്ടു വർഷം മുൻപ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ്‌ ഇടുന്നു. അന്ന് പറഞ്ഞതിൽ നിന്നും ഒരു വ്യത്യാസവും വന്നിട്ടില്ല.



THURSDAY, OCTOBER 17, 2013


HIGH COURT BENCH-TRIVANDRUM

കോഴിക്ക് മുല വരുന്നു എന്നൊരു ചൊല്ലുണ്ട്.അതാണ്‌ തിരുവനന്തപുരത്തെ ഹൈ ക്കോടതി ബെഞ്ചിന്റെ ഗതി. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി തിരുവനന്തപുരത്തു കാരും കേരളത്തിലെ തെക്കൻ ജില്ലകളിലെ ജനങ്ങളും നിരന്തരമായി ഉന്നയിക്കുന്ന ഒരു ആവശ്യമാണ്‌ ഹൈക്കോടതി ബെഞ്ച്‌ എന്നുള്ളത്. പക്ഷെ മുല കുടിക്കാൻ കാത്തിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ പ്പോലെ പതിറ്റാണ്ടുകളായി  കാത്തിരിക്കുകയാണ് പാവം ജനങ്ങൾ.

എല്ലാ ഭരണാധികാരികളും നേതാക്കളും തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ചിന്റെ ആവശ്യകതയെപ്പറ്റി വാ തോരാതെ സംസാരിക്കുകയാണ്.പക്ഷെ കാര്യം മാത്രം നടക്കുന്നില്ല. പല രീതിയിലുള്ള സമരങ്ങൾ  നടന്നു. മൂന്നാല് വർഷങ്ങളായി അനിശ്ചിത കാല സമരം തുടരുകയാണ്.മുഖ്യ മന്ത്രി പറയുന്നു ഇവിടെ ബെഞ്ച്‌ വേണമെന്ന്. മന്ത്രിമാർ എല്ലാവരും അത് തന്നെ പറയുന്നു. കേന്ദ്ര മന്ത്രി ശശി തരൂർ തീർത്തും പറയുന്നു  ഇത് കൊണ്ട് വരും എന്ന്.അദ്ദേഹം തിരുവനന്തപുരത്തെ പാർലമെൻറ് അംഗം കൂടിയാണ്.പ്രധാന മന്ത്രി പറയുന്നു ഇതാവശ്യമാണ് അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന്. കേന്ദ്ര നിയമ  മന്ത്രി കബിൽ സിബാളും അത് തന്നെ പറയുന്നു.

"ഇ..പ്പം ...  ശരിയാക്കിത്തരാം".  ഇവർ എല്ലാവരും ഒരേ പോലെ കാലാ കാലങ്ങളായി  പറയുന്നത് ഇതാണ്.  കുതിരവട്ടം പപ്പു  പറഞ്ഞത് പോലെ. പക്ഷെ ഇടയ്ക്കിടെ ഇവരെല്ലാവരും ഇതും കൂടി പറയും.   "ആ ചെറീ ീ ീ.. .യേ  സ്ക്രൂ ഡ്രൈവർ ഇങ്ങെടുക്കിൻ", "ആ ചെറീ ീ ീ.. ..യേ    സ്പാനർ  ഇങ്ങെടുക്കിൻ" എന്ന്. പക്ഷെ ഈ ചെറീയേ  സ്ക്രൂ ഡ്രൈവറും,  ചെറീയേ സ്പാനറും  മൈദീന്റെ    കയ്യിലല്ല  ഇരിക്കുന്നത്. ഇവിടെ  അത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ കയ്യിൽ ആണ് ഇരിക്കുന്നത്. അതെടുത്തു കൊണ്ട് വരാനാണ് ഇവർ  നമ്മളോട് പറയുന്നത്. എങ്ങിനെ നടക്കും? ചീഫ് ജസ്റ്റീസ് ആണെങ്കിൽ നമ്മൾ ചോദിച്ചാൽ അത്  തരുകയുമില്ല.

തിരുവനന്തപുരത്തെ ബെഞ്ചിനു വേണ്ടി   അനേകം അനുകൂല വാദമുഖങ്ങൾ ആണ് ഈ നേതാക്കളെല്ലാം ഉയർത്തുന്നത്.
1. തലസ്ഥാനം ആണ്
2.ഏറണാകുളത്തു കേസിന് പോകാനായി ഓരോ വർഷവും 3 കോടി രൂപയാണ് സർക്കാരിന് വണ്ടിക്കൂലിയും ചിലവും ആയി നഷ്ട്ടം ആകുന്നത്.
3.തെക്കൻ ജില്ലകളിലെ ജനങ്ങൾക്ക്‌ ഇത് വളരെ സഹായകം ആണ്.
4. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ, തമിഴ് നാട്ടിൽ മദുരയിലും കർണാടകത്തിൽ ധർവാദിലും ബെഞ്ചുകൾ ഉണ്ട്.

ഇങ്ങിനെ പലതും. പക്ഷെ കാര്യം മാത്രം നടക്കുന്നില്ല. കാര്യത്തോട് അടുക്കുമ്പോൾ അവർ പറയും ആ ചെറീയേ  സ്ക്രൂ ഡ്രൈവറും സ്പാനറും കൊണ്ട് വരാൻ.

കള്ളനെയും കൊള്ളക്കാരനെയും  കൊലപാതകിയെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കി കൊണ്ട്  സുപ്രീം കോടതി വിധി വന്നു.  ഉടൻ കൊണ്ടു വന്നു ആ സുപ്രീം കോടതി വിധിയെ മറി കടക്കാനുള്ള ഓർഡിനൻസ്. ഭരണ ഘടനാപരമായി നില നിൽക്കില്ല എന്നിരുന്നിട്ടു കൂടി. പ്രണാബ് മുഖർജി പറഞ്ഞു കൊടുത്തിട്ടായാലും എന്തായാലും രാഹുൽ ഗാന്ധി അത് കീറിക്കളയാൻ പരസ്യമായി പറഞ്ഞത് കൊണ്ട് നാട് രക്ഷപ്പെട്ടു എന്നത് മറ്റൊരു കാര്യം. അത് പോലെ രാഷ്ട്രീയ പാർട്ടികളെ വിവരാകാശ നിയമത്തിൻ കീഴിൽ കൊണ്ട് വരണമെന്ന് മുഖ്യ വിവരാകാശ കമ്മീഷണർ ഉത്തരവിറക്കി. ഇതിനെ ഇല്ലാതാക്കാൻ കേന്ദ്ര മന്ത്രി കബിൽ സിബാൽ നിയമ ഭേദഗതി കൊണ്ട് വന്നു. ഇങ്ങിനെ എന്തെല്ലാം. ഇതെല്ലാം ഈ ജനാധിപത്യ ഇന്ത്യാ മഹാരാജ്യത്ത് നടക്കും. പക്ഷേ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്‌ മാത്രം നടക്കില്ല. അതിനു സ്ക്രൂ ഡ്രൈവറും,   സ്പാനറും ഉണ്ടെങ്കിൽ മാത്രമേ നടക്കൂ.

തിരുവനന്തപുരം ബെഞ്ചിനെപ്പറ്റി ഇനി എന്ത് പഠിക്കാനാണ്? എല്ലാവർക്കും എല്ലാം അറിയാം. ഇപ്പോൾ തന്നെ  ബെഞ്ചിനെതിനെതിരെ  കുറെ ആളുകൾ ശക്തമായിരംഗത്ത് വന്നിട്ടുണ്ട്.  ഭരണ ഘടനാപരമായി നില നിൽക്കില്ല എന്ന  വാദം ആണ് പ്രധാനം. ഇതൊക്കെ കുറെ നാളുകൾ ആയി നമ്മൾ കേൾക്കുന്നുണ്ടല്ലോ. ഭരണ ഘടനാപരമായി നിലനിൽക്കാത്ത സാധനം എങ്ങിനെ കേന്ദ്രത്തിൽ  ഓർഡിനൻസ് ആയി വന്നു? ഇവിടെ സത്യം എന്താണെന്ന് എല്ലാവർക്കും  അറിയാം. കക്ഷികളുടെ കയ്യിൽ  നിന്നും ഏറണാകുളം വക്കീലന്മാർക്ക്മാത്രമായി ഇപ്പോൾ കിട്ടുന്ന പണത്തിൽ  കുറവ് വരും. അതായത് തനിപ്പിടി നടിക്കില്ല. കുറെ തിരുവനന്തപുരത്തെ വക്കീലന്മാർ കൂടി കൊണ്ട് പോകും. അതാണ്‌ എതിർപ്പിന്റെ  ഒരേ ഒരു കാരണം. ഏതു വക്കീൽ  കൊണ്ട് പോയാലും ജനത്തിന് തുല്യമാണ്. പക്ഷേ  വണ്ടിക്കൂലിയും സമയവും മറ്റും ലാഭം ആകുമെന്ന് ഒരു മെച്ചം ഉണ്ട് തിരുവനന്തപുരത്തായാൽ. പിന്നെ കൊമ്പറ്റീഷൻ വരുമ്പോൾ റേറ്റ് കുറയും എന്നൊരു ന്യായമായ  സാധ്യതയും. അധികാര വികേന്ദ്രീകരണത്തിന് ജഡ്ജിമാർക്കും താൽപ്പര്യം കാണില്ലായിരിക്കും. കൂടുതൽ കാരണങ്ങൾ   പറഞ്ഞാൽ അത് കോടതി അലക്ഷ്യം ആകും. 

പക്ഷെ ആ ലോബി ശക്തമാണ്. അവരെ മറി കടക്കാൻ കഴിയില്ല എന്നാണു തോന്നുന്നത്. കാരണം ഒന്നേ ഉള്ളൂ.അതിനുള്ള താൽപ്പര്യം അധികാരികൾക്ക് ഇല്ല എന്നുള്ളത്.

ഏതായാലും തിരുവനന്തപുരം ബെഞ്ച്‌ അനുകൂലികൾ സ്ക്രൂ ഡ്രൈവറും,   സ്പാനറും തപ്പി നടക്കട്ടെ.

തിരുവനന്തപുരം കാരൻ  ഒരു സുഹൃത്ത്‌  ഉണ്ട്. രാമഭദ്രൻ ആശാരി.  ഇടയ്ക്കിടെ അവൻ പറയും " ഇനി ഞാൻ തന്നെ ഒരു ബെഞ്ച്‌ പണിഞ്ഞു കൊടുക്കേണ്ടി വരും എന്നാണു തോന്നുന്നത്". അതാകുമോ ദൈവമേ തിരുവനന്തപുരത്തുകാരുടെ ഗതി?

2015, ജൂൺ 22, തിങ്കളാഴ്‌ച

വിജയനും ദാസരും

കമ്മ്യുണിസ്റ്റ് കാര് എന്നും വിദേശ രാജ്യങ്ങളുടെ വിധേയ വിനീതർ ആണ്. കാരണം അവരുടെ തത്വ ശാസ്ത്രം അവിടങ്ങളിൽ നിന്നും വന്നതാണ്. ചൈനയും റഷ്യയും ആണ് അവരുടെ വാഗ്ദത്ത ഭൂമികൾ. അതിൽ ഒരു തർക്കം വന്നതാണ് ഇവർ അടിച്ചു പിരിഞ്ഞ് രണ്ടാകാൻ കാരണം. നേതാക്കളെല്ലാം സി.പി.ഐ. യിൽ ചേക്കേറി. അവർക്ക് അണികൾ ഇല്ല. ( ഇന്നും അങ്ങിനെ തന്നെ) മാർക്സിസ്റ്റ് പാർട്ടിക്ക് നേരെ തിരിച്ച്. അണികൾ ഉണ്ട്. നേതാക്കൾ ഇല്ല.  (ഇന്നും അത് തന്നെ ഗതി.) ഒരു കൂട്ടർ ചൈനയെ തങ്ങളുടെ പിതാവായി സ്വീകരിച്ചു. മാർക്സിസ്റ്റ് പാർട്ടി  അവർ .മാവോയെ ആരാധിച്ചു. രണ്ടാമത്തെ കൂട്ടർ, സി.പി.ഐ.റഷ്യയെ തങ്ങളുടെ പിതാവായി സ്വീകരിച്ചു. ഗൊർബച്ചെവിനെ കുറെ നാൾ കൊണ്ടു നടന്നു. ഗ്ലാസ് നോസ്റ്റ് പെരിസ്ട്രോയിക്ക ഒക്കെ വന്നതിനു ശേഷം അങ്ങേരെ ഉപേക്ഷിച്ചു. ഇപ്പോൾ രണ്ടു പാർട്ടികൾക്കും എടുത്തു പറയാൻ വിദേശ നായകരില്ല. (സ്വദേശത്തും അതാണല്ലോ സ്ഥിതി. അണികളും മാറി- ബംഗാൾ മൊത്തം കൈവിട്ടു പോയി.) പണ്ടത്തെ കാര്യങ്ങൾ ഒക്കെ  മറക്കാതിരിക്കാൻ ചൈന റഷ്യ എന്നൊക്കെ ഇപ്പോഴും പറയുന്നു എന്ന് മാത്രം.

എന്നാലും ചൈനയെ തള്ളി പ്പറയാൻ മാർക്സിസ്റ്റ് പാർട്ടിയ്ക്ക് കഴിയില്ല. അവിടെ നടക്കുന്നതൊക്കെ നല്ലതാണെന്ന് അവർ വിശ്വസിക്കുന്നു. പണ്ട് 1962 ൽ ഇന്ത്യ-ചൈന യുദ്ധം ഉണ്ടായപ്പോൾ അവർ ചൈന പക്ഷക്കാർ ആയിരുന്നു. അതാണ്‌ പാർട്ടിയുടെ രാജ ഭക്തിയും കൂറും. ഇപ്പോഴും അവർ അവിടെ നടത്തുന്നത് പലതും ഇവിടെ പിന്തുടരുന്നു   എന്നത് നമുക്ക് മനസ്സിലാക്കാം.

ചൈനയിൽ പട്ടിയിറച്ചി തീറ്റ ഉത്സവം എല്ലാ വർഷവും ആഘോഷിക്കുന്നു. 2015 ലേത്  "യെലിൻ പട്ടിയിറച്ചി മത്സരം-2015" ആണ്.  മധ്യ ചൈനയിലെ  ഗുവാങ്ങ്ചി  പ്രവിശ്യയിലെ യെലിൻ നഗരത്തിൽ ആണ് എല്ലാ വർഷവും പട്ടി-പൂച്ച യിറച്ചി ഉത്സവം നടക്കുന്നത്. വീടുകളിൽ നിന്നും മോഷ്ട്ടിച്ച ആയിരക്കണക്കിന് വളർത്തു മൃഗങ്ങളെ ആണ് ഈ ഉത്സവത്തിൽ കൊല്ലുന്നതും തിന്നുന്നതും. ഈ വർഷത്തെ ഉത്സവം ഇന്ന് ജൂണ്‍ 22 നാണ് തുടങ്ങുന്നത്.

ചൈനയിലെ  പട്ടിയിറച്ചി ഉത്സവത്തിന്‌ മുന്നോടിയായിട്ടാണ് കേരളത്തിൽ ഇവർ പശുവിറച്ചി ഉത്സവം നടത്തിയത്.  മാർക്സിസ്റ്റ് പാർട്ടിയുടെ യുവജന സംഘടന  ഡി വൈ.എഫ്.ഐ. വളരെ ഉത്സാഹത്തോടെയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ബീഫ് ഫെസ്റ്റിവൽ നടത്തിയത്. വിജയൻറെ ദാസർ എല്ലാവരും സന്തോഷമായി പങ്കെടുക്കുകയും ചെയ്തു.  

പശുവിറച്ചി ഉത്സവത്തിന്റെ ദൃശ്യങ്ങൾ നോക്കാം.


     Image result for beef festival by dyfi in kerala                                      Image result for beef festival by dyfi in kerala             Image result for beef festival by dyfi in kerala



ഇനി നമുക്ക് പട്ടിയിറച്ചി ഉത്സവത്തിൻറെ                        ചിത്രങ്ങൾ നോക്കാം.

Cruel: An investigation fround one of China's bloodiest 'meat festivals' - where thousands of stolen cats and dogs are slaughtered - will still go ahead in the city of Yulin (pictured) even though the local government 'banned' it



Cruel: The Yulin dog meat festival first began in 2010 and takes place in Guangxi province each year


Mistreated: After agreeing to sell the cat to Peter Li, the slaughterhouse worker hooked it by its neck (pictured) to place it in a wire cage for him



1.



It is legal to eat dogs in China and the country has no law protecting the welfare of pets, but its Ministry of Agriculture has strict rules which require cats and dogs to have 'health certificates' before they are transported



എന്താണ് ഇവർ തമ്മിൽ വ്യത്യാസം? പട്ടിയും പൂച്ചയും പശുവും.

പട്ടിയിറച്ചി ഉത്സവത്തിന്‌ എതിരെ ലക്ഷക്കണക്കിന്‌ ആളുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞിരിക്കുന്നു.