2012, ഡിസംബർ 28, വെള്ളിയാഴ്‌ച

Karunya Benevolent Fund- to Pvt. Hospitals

അധ്വാനിക്കാതെ പണം ഉണ്ടാക്കാനുള്ള മനുഷ്യന്റെ ആര്‍ത്തി മുതലെടുത്താണ് ലോട്ടറി ഉണ്ടായതും നില നില്‍ക്കുന്നതും.സമ്മാനത്തുക നല്‍കിയിട്ടും അവശേഷിക്കുന്ന കോടികള്‍ ഇതൊരു ലാഭകരം ആയ ബിസിനെസ്സ് ആക്കുകയും എളുപ്പ വഴിയില്‍ പണം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ ലോട്ടറി തുടങ്ങുകയും ചെയ്തു.

കേരള സര്‍ക്കാര്‍ "കാരുണ്യ ലോട്ടറി" തുടങ്ങിയത് അതിന്റെ ലാഭം പാവപ്പെട്ട രോഗികള്‍ ക്ക് കാന്‍സര്‍,ഹൃദയo,കിഡ്നി,തുടങ്ങി മാരക രോഗങ്ങളുടെ  ചികിത്സക്ക് ഉപയോഗിക്കും എന്ന് പറഞ്ഞാണ്. ലോട്ടറി പരസ്യങ്ങളില്‍ മന്ത്രി തന്നെ നേരിട്ട് പ്രത്യക്ഷ പ്പെടുകയും ഈ പ്രഖ്യാപനം നടത്തുകയും ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ ജനങ്ങളെ ആഹ്വാനം നടത്തുകയും ചെയ്യുന്നു. കുറെ കാരുണ്യ ലോട്ടറികള്‍ കഴിഞ്ഞു. എത്ര കോടികള്‍ ഇതില്‍ നിന്നും കിട്ടി എന്നോ ചികിത്സക്കായി എത്ര കോടികള്‍ ഉപയോഗിച്ചു  എന്നോ ഉള്ള കണക്കുകള്‍ ഇതേ വരെ പുറത്തു വിട്ടിട്ടില്ല.

ഇപ്പോള്‍ "കാരുണ്യ ചികിത്സാ പദ്ധതി" സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിചിരിക്കുകയാണ്. അര്‍ഹരായവര്‍ക്ക് അവിടത്തെ  ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കും എന്ന്. സ്വകാര്യ ആശുപത്രികള്‍ എല്ലാം ചികിത്സക്കായി അമിത തുകയാണ് ഈടാക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം. അത്തരം ചികിത്സക്കുള്ള പണം ആണ് 'കാരുണ്യ; നല്‍കുന്നത്  ഇവിടെ പാവപ്പെട്ട രോഗികള്‍ അല്ല സ്വകാര്യ ആശുപത്രികള്‍ ആണ് "കാരുണ്യ"യുടെ ഗുണ ഭോക്താക്കള്‍ ആകുന്നത്. രോഗികളെ അന്യാ യമായി  ചൂഷണം ചെയ്തു കാശുണ്ടാക്കുന്ന (നഴ് മാര്‍ക്ക് മാന്യമായ ശമ്പളം പോലും നല്‍കാത്ത ) സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍ കാണിക്കുന്ന കാരുണ്യം ആണിത്. 

സര്‍ക്കാരിന്‍റെ  മെഡിക്കല്‍ കോളേജ്, ജനറല്‍,ജില്ലാ,താലൂക്ക് ,ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ പരിതാപകരം ആയ നിലയില്‍ ആണ്. സര്‍ക്കാരിന്‍റെ  കയ്യില്‍ പണം ഇല്ല എന്നതാണ് കാരണം ആയി പറയുന്നത്. ഈ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ജനങ്ങള്‍ക്ക്‌ ആവശ്യം ആയ ചികിത്സ കിട്ടുന്നില്ല അത് കൊണ്ടു മാത്രം ആണ് അവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ഈ സ്ഥിതി മാറ്റി ജനങ്ങള്‍ക്ക്‌ ആവശ്യമായ ചികിത്സ നല്‍കാന്‍ ഉള്ള സൗകര്യം ഒരുക്കാന്‍ അല്ലെ ഈ പണം ഉപയോഗിക്കേണ്ടത്? അല്ലാതെ സ്വകാര്യ 5 സ്റ്റാര്‍ ഹോസ്പിറ്റല്‍ കള്‍ക്ക് കൊള്ള  ലാഭം വര്‍ധിപ്പിക്കാന്‍  വേണ്ടിയല്ല.

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാന്‍ ഈ പണം ഉപയോഗിക്കാത്തത് എന്താണ്? അവിടങ്ങളില്‍ സ്കാനിംഗ്,  ഡയാലിസിസ്, ലാബ്, ഫാര്‍മസി, ഓപറേഷന്‍ റൂം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പൊതു മേഖലാ സ്ഥാപനമായ HLL ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണ്. എല്ലാ ഉപകരണങ്ങളും അടിസ്ഥാന  സൌകര്യങ്ങളും സജ്ജമാക്കാനും അത് നടത്തി ക്കൊണ്ടു പോകാനും HLL നെ ഏല്‍പ്പിക്കണം.  നടത്തിപ്പ് അവരെ ഏല്‍പ്പിചില്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ അത് നശിപ്പിക്കും. അതിന്  ഉദാഹരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ കാണുന്നുണ്ടല്ലോ. ആശുപത്രി അധികാരികളുടെ മേല്‍ നോട്ടം മാത്രം മതി.   

അങ്ങിനെ കാരുണ്യ ലോട്ടറിയിലൂടെ പൊതു ഖജനാവില്‍ എത്തുന്ന പാവപ്പെട്ടവന്റെ പണം സ്വകാര്യ ആശുപത്രികള്‍ തടിച്ചു കൊഴുക്കാന്‍ ഉപയോഗിക്കാതെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിലൂടെ തിരികെ പാവപ്പെട്ടവന് സേവനം ആയി നല്‍കണം.

SECRETARIAT BEAUTIFICATION

കേരള ത്തിന്റെ  ഭരണ സിരാ കേന്ദ്രം ആയ  തിരുവനന്തപുരത്തെ സെക്രടറി യേറ്റിന്റെ മുന്നിലുള്ള പുല്‍ത്തകിടിയില്‍ പണ്ടൊരു "സ്വാത ന്ത്ര്യ സമര സ്മാരകം" കുഴി കുത്തി ഉണ്ടാക്കിയിരുന്നു. അത് നികത്തി അവിടം പൂന്തോട്ടം ആക്കാനുള്ള തീരുമാനം നന്നായി.വിശാലമായ ധാരാളം സ്ഥലം സെക്രട്ടറി യേറ്റി നു മുന്നില്‍ ഉണ്ട്. ഇത്രയധികം സ്ഥലം പൂന്തോട്ടവും പുല്‍ ത്തകിടിയുമായി മാത്രം ഉപയോഗിക്കാതെ അവ നില നിര്‍ത്തി ക്കൊണ്ടു തന്നെ കൂടുതല്‍ പ്രയോജനകരം ആയി ഉപയോഗപ്പെടുത്താന്‍ കഴിയും.

വികലമായ സൌന്ദര്യ സങ്കല്പം ഉള്ളവരും സൌന്ദര്യ ബോധം തന്നെ ഇല്ലാത്തവരും അധികാരത്തില്‍ വരുന്നത് കൊണ്ടു അവിടെ  ഭാവിയില്‍ കെട്ടിടങ്ങള്‍ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ലല്ലോ. മുഖ്യ മന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ വര്‍ണ്ണ  ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫ്ലെക്സ് ബോര്‍ഡുകള്‍ മതിലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നിരത്തി മനോഹരമായ സെക്രട്ടേറി യറ്റ് മന്ദിരത്തെ വിരൂപം ആക്കുന്നതാണല്ലോ ഇവരുടെ സൌന്ദര്യ ബോധം. സിനിമ നടികളുടെ അല്‍പ്പ വസ്ത്രം കൊണ്ടു ശരീരം പ്രദര്‍ശിപ്പിക്കുന്ന ഗ്ലാമര്‍ പടങ്ങളുടെ  പോസ്ററുകള്‍ നാളെ ഇവിടെ കണ്ടാലും  നാം അത്ഭുത പ്പെടെന്ടതില്ല.

ഒരു ഭൂഗര്‍ഭ പാര്‍കിംഗ് ഏരിയ ക്ക് അനുയോജ്യം ആണീ സ്ഥലം. മനോഹരമായ പൂന്തോട്ടതിനടിയില്‍ മുഴുവന്‍ കാര്‍ പാര്‍കിങ്. സര്‍ക്കാര്‍ വാഹനങ്ങളും ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്യാം. പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി സന്ദര്‍ശകരുടെ വാഹനങ്ങളും അനുവദിക്കാം.

 സമരക്കാരെ നേരിടാനുള്ള പോലീസിന്റെ ഇരുമ്പു വേലികള്‍ ഒരു സ്ഥിരം സംവിധാനം ആയി സെക്രടറി യേറ്റിനെ വികൃതം ആക്കി ഗേറ്റിനു മുന്‍പില്‍ കാണാം. ഇത്തരം സാധനങ്ങളും സമരം നേരിടാനുള്ള സര്‍വസന്നാഹങ്ങളും പോലീസ് വാഹനങ്ങളും ജല പീരങ്കിയും എല്ലാം സൂക്ഷിക്കാനുള്ള സ്ഥലവും ഇതിനുള്ളില്‍ കണ്ടെത്താം. പോലീസിനു വിശ്രമ സ്ഥലം ലഭിക്കും.  അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് "ബങ്കര്‍" ആയും ഈ സ്ഥലം ഉപകരിക്കും.ഇങ്ങിനെ പാര്‍കിംഗ് ഏരിയ ആക്കിയാല്‍ അനെക്സിനും സെന്‍ട്രല്‍ സ്റെഡിയ ത്തിനു ചുറ്റും ഉള്ള റോഡില്‍ രണ്ടും മൂന്നും വരിയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു ഇപ്പോഴുണ്ടാക്കുന്ന ഗതാഗത കുരുക്ക് പൂര്‍ണമായും ഒഴിവാക്കാം.

കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ്‌ ഇപ്പോഴത്തെ റോഡിനു സമാന്തരം ആയി ഭൂമിക്കടിയില്‍ ഇവിടെ  നിര്‍മ്മിക്കാം.

ജനറല്‍ ആശുപത്രി യിലേക്ക്‌ ഉള്ള റോഡിലേക്ക് ഒരു അടിപ്പാതയും നടപ്പാതയും ഇതിനോടൊപ്പം നിര്‍മിക്കാം എങ്കില്‍ സെക്രടറി യേറ്റി നു മുന്നിലെ ഗതാഗത തടസ്സത്തിനും സ്റ്റാചു വിലെ പാര്‍കിംഗ്നും ഒരു ശാശ്വത പരിഹാരം ആകും.

എല്ലാവരും കൂടി വികസിപ്പിച്ചു വികസിപ്പിച്ച് തിരുവനന്തപുരം ഈ ഗതി ആയി. ഇനി എങ്കിലും സര്‍വം സഹിക്കുന്ന തലസ്ഥാന വാസികളോട് അധികാ രികള്‍ ക്ക് അല്‍പ്പം കരുണ കാട്ടിക്കൂടെ?

2012, ഡിസംബർ 27, വ്യാഴാഴ്‌ച

DELHI GANG RAPE


People who have conscience and consideration for fellow beings have thronged the courtyard of Rashtrapathi Bhavan, the abode of Supreme Power of India to protest against the heinous crime of gang rape in Delhi and to open the cataract ridden eyes of the authorities. Youths, mostly students and girls in large numbers have assembled voluntarily without any call from the lip-servicing politicians, braving the chilly winds and 8 degree C temperature, water jets, lathis and teargas shells of the police and it shows the awakening of the young generation for a rule devoid of insincere and corrupt politicians.

Records show 715 rape cases this year  in Kerala and no youth came out in protest in Kerala which boasts of 100% literacy. Is it not a shame for us?

Here the youths and students are tied to the  political parties surrendering their brain and thinking power and wagging their tails at their masters.  It is time for them to resurrect and react against injustice and social menace without fear.

2012, ഡിസംബർ 12, ബുധനാഴ്‌ച

Public Sector Chairmen

അധികാരങ്ങളും അവകാശങ്ങളും അലവന്‍സുകളും കൂട്ടണം എന്നാവശ്യപ്പെട്ട്‌ കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ മാര്‍ കൂടി യോഗം ചെറുക ഉണ്ടായി. ബഹു. മുഖ്യ മന്ത്രിയുടെ സാന്യധ്യത്തില്‍. സ്വന്തം അവകാശങ്ങള്‍ക്കായി മുറ വിളി കൂട്ടുന്ന ഈ ചെയര്‍മാന്‍ മാര്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ  പരിതാപകരം ആയ അവസ്ഥ ഒന്ന് നോക്കാത്തത് എന്താണ്?

എല്ലാ പൊതു മേഖല സ്ഥാപനങ്ങളും നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തി കൊണ്ടിരിക്കുകയാണ്. കാട്ടിലെ തടി തേവരുടെ ആന എന്നാ രീതിയില്‍ ആണ് ഇവയെ കൈകാര്യം ചെയ്യുന്നത്. 

ത്രിതല പഞ്ചായത്ത്‌ സംവിധാനം വന്നതോടെ താഴേ തട്ട് ,ഇട തട്ട് നേതാക്കളെ അധിവസിപ്പിക്കാന്‍ സൗകര്യം ലഭിച്ചു. അവര്‍ക്ക് മുകളില്‍, മന്ത്രി ആകാനുള്ള യോഗ്യത ഉണ്ട് പക്ഷെ അവിടെ എത്തപ്പെടാന്‍ കഴിയാത്ത ഒരു വര്‍ഗം (class) ഉണ്ട്. അവരെ അധിവസിപ്പിക്കാനുള്ള ലാവണങ്ങള്‍ ആണ് പൊതു മേഖല സ്ഥാപനങ്ങള്‍. കാലാ കാലങ്ങള്‍ ആയി ഈ    സ്ഥാപങ്ങളെ കറവ പ്പശുക്കള്‍ ആയാണ് എല്ലവരും കാണുന്നത്. സോപ്പ്, അലക്ക് പോടീ, മരുന്ന്,തുണി തുടങ്ങി ജനങ്ങള്‍ക്ക്‌ ആവശ്യമായ സാധനങ്ങള്‍ ഉദ്പ്പാ ദിപ്പിക്കാനുള്ള വ്യവസായ സ്ഥാപനങ്ങള്‍ പൊതു മേഖലയില്‍ ഉണ്ട്. അവയെല്ലാം നടത്തി നശിപ്പിച്ചു നാനാവിധം ആക്കി ക്കഴിഞ്ഞു. ഇതൊന്നും ചെയര്‍മാന്‍ മാരുടെ നോട്ടത്തില്‍ വരേണ്ട കാര്യങ്ങള്‍ അല്ലെ?

കാറ്‌ , ബംഗാളാവ്, മറ്റു സൌകര്യങ്ങള്‍ തുടങ്ങി എല്ലാം ഇവര്‍ക്കുണ്ട്. ജനങ്ങളുടെ പണം എടുത്തു സുഖിക്കാന്‍ ഉള്ളതാണോ ചെയര്‍മാന്‍ പദവി? എന്താണ് ചെയര്‍മാന്റെ ഉത്തരവാദിത്വങ്ങള്‍? പ്രത്യേക ജോലിയും ഉത്തരവാദിത്വങ്ങളും ഇല്ലെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം നിര്‍ത്തലാക്കി ക്കൂടെ? അത് ബുദ്ധി മുട്ടാണെങ്കില്‍ അവരുടെ ജോലിയും ചുമതലകളും  എന്താണെന്ന് വ്യക്തമായി നിര്‍ണയിക്കുക. സ്ഥാപങ്ങളുടെ വീഴ്ചക്കും നഷ്ടങ്ങള്‍ക്കും ഒരോന്നിനും  ഇവര്‍ ഉത്തരവാദികള്‍ ആയി വ്യവസ്ഥ ചെയ്യുക. ഇവരുടെ പരിവേദനം കേള്‍ക്കാതെ ബഹു മുഖ്യ മന്ത്രി ഇതാണ് അടിയന്തിരമായി ചെയ്യേണ്ടത്.