ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നൊരു പത്ര സമ്മേളനം നടത്തി. യു.ഡി.എഫ്. സർക്കാർ തെറ്റു തിരുത്തി മുന്നോട്ടു പോകണം എന്ന്. തെറ്റ് ജനങ്ങളോട് ഏറ്റു പറഞ്ഞ് അതിനു പരിഹാരം ചെയ്യണം എന്നാണു അങ്ങേര് പറഞ്ഞത്.
തെറ്റുകൾ എന്താണെന്ന് ചുമ്മാതൊന്നു പറഞ്ഞു. ദുർബ്ബല ജന വിഭാഗങ്ങൾക്ക് പെൻഷൻ വൈകി, പിന്നെ വിലക്കയറ്റം തടയാൻ കഴിഞ്ഞില്ല എന്നൊക്കെ. ഇത്രയേ തെറ്റ് ഉള്ളോ എന്ന് ചോദിച്ചാൽ അത്രയേ ഉള്ളൂ എന്ന് പറയും.
അതൊക്കെ പോട്ടെ. ഈ തെറ്റ് തിരുത്താൻ പറയുന്നതിന് എന്തിനാ പത്ര സമ്മേളനം വിളിച്ചു കൂട്ടുന്നത്? പത്ര ക്കാരാണോ തെറ്റ് ചെയ്തത്? അതോ ജനങ്ങളാണോ? സർക്കാർ തെറ്റ് ചെയ്തെങ്കിൽ അത് തിരുത്താൻ സർക്കാരിനോട് പറയണം. മുഖ്യ മന്ത്രിയോട് പറയണം. അതിനു ധൈര്യം ഇല്ലാതെ വെറുതെ പത്ര സമ്മേളനത്തിൽ പറഞ്ഞിട്ട് എന്ത് കാര്യം? ഈ തെറ്റ് ചെയ്ത സർക്കാരിന്റെ ഒരു ഭാഗം ആണ് ഈ ആഭ്യന്തര മന്ത്രി. അപ്പോൾ ആ ചെയ്ത തെറ്റിൽ അങ്ങേർക്കും പങ്കില്ലേ? അതിന് പത്ര സമ്മേളനത്തിൽ പറഞ്ഞാൽ മതിയോ? അത് തിരുത്താൻ അങ്ങേർക്കും ബാധ്യത ഇല്ലേ? ഇങ്ങിനെ ചോദിച്ചാൽ ഒരു പാട് കാര്യം ചോദിയ്ക്കാൻ ഉണ്ട്.
എന്തിനാ ഇത് തങ്ങളോട് ഇത് പറയുന്നത് എന്ന് ഒരു പത്രക്കാരനും ചോദിച്ചതും ഇല്ല.
ഇതൊക്കെ വേറെ കാര്യങ്ങൾ ഉദ്ദേശിച്ചാണ്. അത് മനസ്സിലാക്കാത്ത കുറെ പത്ര പ്രവർത്തകർ. ഒന്നും ചെയ്യാൻ കഴിയാത്ത ജനങ്ങൾ.