മലപ്പുറത്തെ പല മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെയും ചിത്രങ്ങൾ തെരഞ്ഞെടുപ്പു പോസ്റ്ററുകളിൽ ഇല്ലായിരുന്നു. പകരം അവരുടെ ഭർത്താക്കന്മാരുടെ പൂർണകായ ചിത്രങ്ങൾ അടിച്ച പോസ്റ്ററുകൾ. എന്നിട്ട് പറയുന്നു: ഈ മനുഷ്യൻറെ ഭാര്യയ്ക്ക് വോട്ട് ചെയ്യുക എന്ന്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന സ്ത്രീ സ്വാതന്ത്ര്യ വാദികളെ എങ്ങും കണ്ടില്ല. ഇതിനെതിരെ ഒരക്ഷരം അവർ മിണ്ടിയില്ല. അത് പോലെ കമ്മികളെയും കണ്ടില്ല. അല്ലെങ്കിലും ഇത് മതേതര രാജ്യമാണല്ലോ. അതിനെ വല്ലതും പറഞ്ഞാൽ വോട്ട് ആണ് പോകുന്നത്.
അത് പോലെ മറ്റൊരു സ്ത്രീ സമത്വം. ഇതും മലപ്പുറത്തിനു അടുത്ത് തന്നെ. കോഴിക്കോട് ഫറൂക്ക് കോളേജിൽ. ക്ലാസിൽ ഒരു ബെഞ്ചിൽ ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഒന്നിച്ചിരുന്നു എന്നതാണ് പ്രശ്നം. അത് കൊണ്ട് അദ്ധ്യാപകൻ ക്ലാസ് എടുക്കാതെ തിരിച്ചു പോയി. ആണും പെണ്ണും ഉൾപ്പടെ 9 കുട്ടികളെ ക്ലാസിനു പുറത്താക്കി. മാതാപിതാക്കളെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു. അത് ചെയ്യില്ല എന്ന് പറഞ്ഞ ഒരു വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ആ കുട്ടി മറ്റു മാർഗങ്ങളില്ലാതെ ഹൈ ക്കോടതിയിൽ പോയി തിരിച്ചു കോളേജിൽ പ്രവേശനം നേടി.
കോളജ് മാനെജ്മെന്റ് പറയുന്നത് ആണ്‍-പെണ്‍ കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കാൻ പാടില്ല എന്നാണ്. എന്താണ് എന്ന് ചോദിച്ചപ്പോൾ പറയുന്നത് ക്ലാസിലെ മറ്റു കുട്ടികളുടെ ശ്രദ്ധ ഒന്നിച്ചിരുന്ന ആ രണ്ടു ബെഞ്ചുകളിലേക്കു തിരിയുമെന്നും അങ്ങിനെ ക്ലാസ് എടുക്കാൻ കഴിയില്ല എന്നും. മറ്റു കുട്ടികളുടെ ശ്രദ്ധ എന്തിന് അങ്ങോട്ട് തിരിയണം? അവിടെ മറ്റെന്തെങ്കിലും നടക്കുന്നുണ്ടോ? ഇല്ല. ആണും പെണ്ണും ക്ലാസ് ശ്രദ്ധിക്കുന്നു. പഠിക്കുന്നു. അത്ര തന്നെ. അടുത്തടുത്ത് ഇരിക്കുന്നു എന്ന് മാത്രം. അപ്പോൾ ഇവിടെ പ്രശ്നം വിദ്യാർത്ഥി കളുടെതല്ല. ആ അധ്യാപകന്റെതാണ്. അയാൾ ഒരു ഞരമ്പ് രോഗിയാണ്. അയാളുടെ ശ്രദ്ധ ആണ് ആ കുട്ടികളിലേക്ക് പോകുന്നത്. അയാൾ മനസ്സിൽ പലതും കാണുന്നു. അങ്ങിനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നം കാണുന്നു. തനിക്കു അങ്ങിനെയൊരു അവസരം കിട്ടാത്തതിൽ അസൂയ ഉണ്ടാകുന്നു. അങ്ങിനെ അയാൾക്ക് പഠിപ്പിക്കാൻ കഴിയാതെ പോകുന്നു. അതാണ് ഫറൂക്ക് കോളേജിൽ. സംഭവിച്ചത്. ക്ലാസിൽ നിന്നും ഇറങ്ങിപ്പോയ ആ അദ്ധ്യാപകൻ നേരെ എങ്ങോട്ട് പോയി എന്നും അന്വേഷിക്കേണ്ടി ഇരിക്കുന്നു.
ആ കോളേജിലെ പ്രിൻസിപ്പാൾ പറയുന്നത് കേൾക്കൂ. സെക്കന്ഡ് ലാംഗ്വേജ് മലയാളത്തിന് മറ്റു ക്ലാസുകളിലെ കുട്ടികൾ എല്ലാവരും ഒന്ന് ചേരുന്ന ക്ലാസ് ആണത്. 130 കുട്ടികളാണ് ഒരു ക്ലാസിൽ അങ്ങിനെ എത്തുന്നത്. ക്ലാസ് കപ്പാസിറ്റി യോ 60 കുട്ടികൾക്ക്. 60 പേരുടെ സ്ഥലത്ത് 130 പേർ. പിന്നെ ഇവരെല്ലാം കൂടി എവിടെ ഇരിക്കും?
ഇതിനിടെ ഒരു മുസ്ലിം ലീഗ് എം.എൽ.എ. പറയുകയുണ്ടായി, ഇങ്ങിനെ ഒന്നിച്ചു ഇരിക്കണമെങ്കിൽ കുടുംബത്ത് നിന്നും പണം കൊണ്ട് വന്നു കോളേജ് പണിയണം എന്ന്. എന്ത് ധാർഷ്ട്യം ആണ് ആ മനുഷ്യൻ കാണിച്ചത്? സർക്കാർ, അതായത്, നമ്മൾ ജനങ്ങൾ നൽകുന്ന കാശ് ആണ് ഈ കോളേജിലെ അധ്യാപകർക്ക് കൊടുക്കുന്നത്. അവരുടെ കുടുംബത്തിൽ നിന്നും കൊണ്ട് വന്നതല്ല.
നമുക്ക് ഒരു വിദ്യാഭ്യാസ മന്ത്രി ഉണ്ട്. അങ്ങേര് പറയുകയാണ്, "വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എൻറെ വ്യക്തി പരമായ അഭിപ്രായം പറയുകയാണെങ്കിൽ" ഒന്നുകിൽ മന്ത്രി എന്ന നിലയിൽ അല്ലെങ്കിൽ വ്യക്തി പരമായി. ഇത് രണ്ടും കൂടി എങ്ങിനെയാ പറയുന്നത് വിദ്യാഭ്യാസ മന്ത്രീ? ഇനി അങ്ങേരു പറഞ്ഞത് അങ്ങിനെ ഒന്നിച്ചിരുന്നു പഠിക്കാൻ പാടില്ല എന്ന് തന്നെയാണ്. കാരണം ഒന്നും പറയുന്നില്ല. അവിടന്ന് ഇങ്ങു തിരുവനന്തപുര ത്തൊട്ടു മന്ത്രി ആക്കി അയച്ചത് മുസ്ലിം ലീഗിന്റെ അഭിപ്രായം പറയാനാണ്. തു കൊണ്ടാണ് ഇങ്ങിനെ ഞ ഞ്ഞ പിഞ്ഞാ പറഞ്ഞത്. പിന്നെ ഒരു കാര്യം കൂടി മന്ത്രി പറഞ്ഞു. ബെഞ്ച് ആയതു കൊണ്ടാണ് പ്രശ്നം. കസേര ആണെങ്കിൽ അടുത്തടുത്ത് ഇരിക്കുന്നതിന് കുഴപ്പമില്ല എന്ന്. ഇനി രണ്ടു വശത്തും കൈ ഉള്ള കസേര ആണോ വേണ്ടത് എന്ന് അങ്ങേരു പറഞ്ഞില്ല. വിവരമില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി.
ഏതെങ്കിലും കല്യാണത്തിനോ മീറ്റിങ്ങിനൊ ഒക്കെ പോയാൽ കാണാം പെണ്ണുങ്ങൾ എല്ലാം ഒരു വശത്തെ കസേരകളിൽ ഇരിക്കും. ഭർത്താവ് പോലും ആണുങ്ങളുടെ വശത്ത് മാറി ഇരിക്കേണ്ടി വരും. എന്തിനാണ് ഈ വേർ തിരിവ് സ്ത്രീകൾ തന്നെ ഉണ്ടാക്കുന്നത്?
ഏതോ ഒരു ടീച്ചർ ഉണ്ടായിരുന്നല്ലോ. ങാ, ദീപ നിഷാന്ത്. തൃശൂർ കേരള വർമ കോളേജിലെ. കഴിഞ്ഞ മാസം അവിടത്തെ കുട്ടികളെ സസ്പെന്ഡ് ചെയ്തപ്പോൾ വലിയ പ്രസ്താവനകളുമായി വന്ന ഒരു ടീച്ചർ? എവിടെ പ്പോയി ഫറൂക്ക് കോളേജിൽ സസ്പെൻഡ് ചെയ്തപ്പോൾ?
പുരസ്കാരങ്ങൾ തിരിച്ചു നൽകുന്നവരും, പശുവിറച്ചി ഫെസ്റ്റ് നടത്തുന്നവരും ആരും ഈ വിവേചനത്തിന് എതിരായി ഒന്നും പറഞ്ഞു കണ്ടില്ല. ഇതും ഒരു അസഹിഷ്ണുത അല്ലേ സഖാക്കളേ?