ശ്രീ കൃഷ്ണ ജയന്തി ആഘോഷം റോഡിലല്ല അമ്പലങ്ങളിലാണ് വേണ്ടത് എന്ന് മാർക്സിസ്റ് പാർട്ടി സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു കണ്ടു.
റോഡുകളിൽ നിന്നും തിരക്ക് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടിയല്ല ഈ പറഞ്ഞത് എന്ന് എല്ലാവർക്കും അറിയാം. അടുത്ത കാലത്തു മാർക്സിസ്റ് പാർട്ടിയിലെ ചോട്ടാ മുതൽ ബഡാ നേതാക്കൾ വരെയുള്ളവരുടെ വായിൽ നിന്നും വീഴുന്ന മൊഴി മുത്തുകൾ കേട്ടാൽ സാമാന്യ ബുദ്ധി ഉളളവർക്കൊക്കെ അത് മനസ്സിലാകും.
നബി ദിനം. അന്ന് മുസ്ലിം കുട്ടികൾ (ഇപ്പോൾ വലിയവരും ആയി) ആഘോഷമായി,കൊടികളുമായി ജാഥയായി റോഡിലൂടെ പോകും.
ഈസ്റ്ററിനു ഘോഷയാത്രയായി ക്രിസ്ത്യാനികൾ റോഡിലൂടെ പോകുന്നത് കാണാം.
ദുഃഖ വെള്ളിയാഴ്‌ച കുരിശും പേറി അവർ ജാഥയായി തെരുവിലൂടെ നീങ്ങുന്നത് കാണാം.
ക്രിസ്തുമസ് കരോൾ, സാന്റാക്ളോസുമായി പൊതു നിരത്തിലും ഇടവഴികളിലും കൂടെ ഒക്കെ രാത്രി കാലങ്ങളിൽ കൊട്ടും പാട്ടുമായി ആഘോഷ പൂർവം പോകുന്നു.
ഇനി കോടിയേരി ഇവരുടെ കൂടെയൊക്കെ ഈ ഘോഷയാത്രകളെല്ലാം പള്ളികൾക്കുള്ളിൽ മതി എന്ന് പറയുമോ? എങ്കിൽ വെറുതെ പുലമ്പുന്നതല്ല പറയുന്നതിൽ ആർജ്ജവം ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാം.
ഒരു കാര്യം കൂടി. റോഡുകൾ നിറഞ്ഞു,മാർക്സിസ്റ് പാർട്ടിയുടെ ജാഥകൾ ഗതാഗതം തടസ്സപ്പെടുത്തി മിയ്ക്കവാറും കാണാറുണ്ടല്ലോ. അത് പോലെ പാതയോര മീറ്റിംഗുകൾ ഹൈ കോടതി നിരോധിച്ചവയാണല്ലോ. എന്നിട്ടും അത് നിർബ്ബാധം തുടരുന്നല്ലോ.