മാതാ പിതാ ഗുരു ദൈവം.
ഭാരതത്തിന്റെ പാരമ്പര്യം. അമ്മ, അച്ഛൻ അത് കഴിഞ്ഞു ഗുരു. ആ ഗുരുവിനാണ് ജീവിച്ചിരിക്കുമ്പോൾ സ്വന്തം ശിഷ്യർ ഒരു ശവക്കുഴി തീർത്തത്. 27 വർഷത്തെ അധ്യാപനത്തിന് ശേഷം വിരമിക്കുന്ന പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ഡോ. സരസുവിനു ആണ് മാർക്സിസ്റ് വിദ്യാർത്ഥി സംഘടന ആയ SFI ശിഷ്യർ അന്നേ ദിവസം 2016 മാർച്ച് 31 നു വിടവാങ്ങൽ സമ്മാനം ആയി ശവക്കുഴി നൽകിയത്. ഇതിലും നല്ല ഗുരു ദക്ഷിണ എന്താണ്? മാർക്സിസ്റ് കാരെല്ലാം ഇതിനെ പിന്തുണക്കുകയും ചെയ്തു. മാർക്സിസ്റ് അധ്യാപക സംഘടന ആണ് ഇതിന്റെ പിന്നിലുള്ള ബുദ്ധി കേന്ദ്രം. സഹ പ്രവർത്തകന് പണിയാൻ കൂട്ടുനിൽക്കുന്ന അധ്യാപകർ.
ഇതാ മറ്റൊരു ഭാവനാ പൂർണമായ ഗുരു ദക്ഷിണ. എറണാകുളം മഹാരാജാസ് കോളേജിലെ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചു കളഞ്ഞു. അതും ശിഷ്യർ തന്നെ. അതും മാർക്സിസ്റ് വിദ്യാർത്ഥി സംഘടന ആയ SFI ശിഷ്യർ തന്നെ.
ക്യാമ്പസിൽ രാഷ്ട്രീയം വേണമെന്ന് എല്ലാ രാഷ്ട്രീയക്കാരും വാദിക്കുന്നു. ഇപ്പോൾ ഏതാണ്ട് രാഷ്ട്രീയ ജോലി തീർന്നു ഷെഡ്‌ഡിൽ കയറിയ എ.കെ. ആന്റണി ഇന്നലെ പറഞ്ഞത് സ്വാശ്രയ കോളേജിലെ പ്രശ്നം കാമ്പസ് രാഷ്ട്രീയം ഇല്ലാത്തതാണ് എന്ന്. ഈ ക്യാംപസിൽ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ? ഇല്ല. ക്യാമ്പസ്സിൽ ഉള്ള വിദ്യാർത്ഥികൾക്കു രാഷ്ട്രീയം എന്തെങ്കിലും അറിയാമോ? ഇല്ല. അറിയില്ല. അവരുടെ മാതൃ സംഘടനകൾ പറയുന്നത് പോലെ ചുടു ചോറ് വാരാനുള്ള കുട്ടിക്കുരങ്ങന്മാർ. സ്‌കൂളിൽ നിന്നും കോളേജിൽ എത്തുമ്പോൾ ഉള്ള കൗമാര സഹജമായ ആവേശവും ചാപല്യവും അക്രമ വാസനയും തീർക്കാനുള്ള ഒരു സ്ഥലമാണ് ഈ വിദ്യാർത്ഥി സംഘടനകൾ. അതിനു ഏറ്റവും അനുയോജ്യമായത് SFI ആണ്. അത് കൊണ്ട് അതിൽ ആള് കൂടുന്നു. ഇടയ്ക്കിടെ ബസിനു കല്ലേറ്, അധ്യാപകരെ തെറി വിളി അങ്ങിനെ അക്രമാസക്തമായ സമരങ്ങൾ കൂടുതലുംനടത്തുന്നത് SFI ആണ്.
ക്യാമ്പസ്സിൽ രാഷ്ട്രീയം വേണമെന്ന് പറയുന്നത് നേതാക്കന്മാരുടെ വെറും സ്വാർത്ഥത. എന്തെങ്കിലും സമരം ആഹ്വാനം ചെയ്‌താൽ കാശു കൊടുക്കാതെ അടി കൊള്ളാൻ പാവം വിദ്യാർത്ഥികളെ കിട്ടും എന്നുള്ളതു കൊണ്ട്. യൂത്തും മൂത്ത പാർട്ടിക്കാരും മടിക്കുന്നിടത്തും ഈ പാവം പിള്ളേര് ഇറങ്ങിക്കോളും. അത് മാത്രമാണ് നേതാക്കളുടെ ലക്ഷ്യം. പാർട്ടി കാശ് വാങ്ങുന്ന ചിലയിടങ്ങൾ ഉണ്ട്. അവിടെ അവരുടെ വിദ്യാർത്ഥി സംഘടനകൾ പഞ്ചപുച്ഛം അടക്കി നിന്നും കൊള്ളും. ലാ അക്കാദമി ഒരു ഉദാഹരണം.
നല്ല നേതാക്കളെ വാർത്തെടുക്കുന്നു ക്യാമ്പസുകൾ എന്നൊരു വാദം ഉണ്ട്. നല്ല നേതാക്കൾ എന്നത് ശരിയല്ല. നേതാക്കൾ എന്ന് മാത്രം പറഞ്ഞാൽ മതി. കൂടെയുള്ള വിദ്യാർത്ഥികളെ കബളിപ്പിച്ചും മുതലെടുത്തും കുറേപ്പേർ നേതാക്കൾ ആയി രാഷ്ട്രീയത്തിൽ എത്തുന്നുണ്ട്. എന്റെ ക്ലാസിൽ പഠിച്ച ഒരാൾ, അന്ന് ചെറിയ വിദ്യാർത്ഥി രാഷ്ട്രീയം മാത്രം, എം.എൽ.എ. ആയി, പിന്നെ മന്ത്രി ആയി. വലിയ നേതാവ് കളിച്ചു നടന്ന ഞങ്ങടെ (അന്ന് ആവേശത്തിൽ വിപ്ലവ വിദ്യാർത്ഥി സംഘടനയിൽ ആയിരുന്നു) ഒരു നേതാവ് മന്ത്രി ആയി ,സ്പീക്കർ ആയി. ഞങ്ങടെ രണ്ടു വർഷം സീനിയർ ആയ അവനെ മാതൃകയാക്കാൻ അന്ന് അധ്യാപകർ പറയുമായിരുന്നു. അത്ര സോപ്പ് ആയിരുന്നു അധ്യാപകരുടെ മുന്നിൽ. വിവരമില്ലാത്ത ഞങ്ങൾ ആകട്ടെ അവൻ പറയുന്നത് കേട്ട് കല്ലെറിയാൻ നടന്നു. ( പിന്നെ ഒരു നേതാവ്, സൈക്കിൾ ചെയിനും ഒക്കെയായി ഞങ്ങൾക്ക് മാതൃക ആയവൻ, ഒരു വർഷം സീനിയർ, LLB കഴിഞ്ഞു മിടുക്കനായി ഹൈ കോർട്ട് ജഡ്ജി ആയി.)
ക്യാമ്പസ് രാഷ്ട്രീയം കൊണ്ട് വിദ്യാർഥികൾ പ്രബുദ്ധരൊന്നും ആകുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ താളത്തിനൊത്തു തുള്ളുന്ന വിവരമില്ലാത്ത കുറെ കുട്ടികളെ കിട്ടുന്നു എന്ന് മാത്രം. അവരാണ് ഗുരുവിന്റെ കുഴിമാടം ഉണ്ടാക്കുന്നതും ഇരിപ്പിടം കത്തിയ്ക്കുന്നതും. അവരെ മുതലെടുത്തു കുറെ ഗുരുത്വ ദോഷികൾ രാഷ്ട്രീയത്തിൽ നേതാക്കൾ ആയി വന്ന് ജനാധിപത്യ വ്യവസ്ഥിതിയെ വ്യഭിചരിച്ചു ആസ്വദിക്കുന്നു എന്നൊരു ഗുണം മാത്രമാണ് ഇന്നത്തെ ക്യാമ്പസ് രാഷ്ട്രീയം. ഗുരു ദക്ഷിണ