കേരള പുനർനിർമാണം.
പ്രളയത്തിന്റെ ദുരന്ത ഭൂമിയിൽ ആണ് നാമിന്ന്.സർവം സഹയായ പ്രകൃതി രൗദ്രയായി സംഹാര താണ്ഡവമാടി. ഉരുൾ പൊട്ടലിന്റെ ആഘാതത്തിൽ കുന്നുകൾ ഇടിഞ്ഞു പാറകളും കല്ലും മണ്ണും താഴ്വാരങ്ങളി ലേയ്ക്കു വലിച്ചെറിയപ്പെട്ടു. മലവെള്ളപ്പാച്ചിലിൽ പുഴകൾ കരകവിഞ്ഞൊഴുകി നാടും നഗരവും മുങ്ങി. വീടുകൾ തകർന്നു വീണു, മരങ്ങൾ കട പുഴകി. തകർത്തു പെയ്യുന്ന മഴ. എങ്ങും ജലം മാത്രം.പ്രകൃതി രമണീയ മായ കേരളത്തിന്റെ അവസ്ഥയാണിത്. നൂറു കണക്കിനാളു കൾ മരിച്ചു. പതിനായിരക്കണക്കിന് ആളുകൾക്കു വീട് നഷ്ട്ടപ്പെട്ടു. ലക്ഷക്കണക്കിന് പക്ഷി മൃഗാദികൾ ചത്തൊടുങ്ങി. അനേകം ഏക്കറിലെ കൃഷി നശിച്ചു. ഒരായുസിന്റെ സമ്പാദ്യം മുഴുവൻ നശിച്ചു ഒന്നുമില്ലാത്തവരായ പതിനായിരങ്ങൾ. ഇതാണ് പ്രളയ ത്തിന്റെ ബാക്കി പത്രം.പ്രളയ ദുരന്തങ്ങളെ നേരിടുന്നതിൽ അനിതരസാധരണ മായ ഐക്യവും നിശ്ചയ ദാർഢ്യവും സാമാന്യ ബോധവും ഉത്തരവാദിത്വവും സ്നേഹവും കാണിച്ചവരാണ് മലയാളികൾ .എല്ലാവരും ഒത്തൊരുമയോടെ കൈ മെയ് മറന്നു ദുരന്ത നിവാര ണ പ്രവർത്തങ്ങളിൽ വ്യാപൃതരായി. കര, നാവിക, വായു സേനകൾ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. മൽസ്യ തൊഴിലാളികൾ അവരുടെ വള്ളങ്ങളുമായി വന്നു രക്ഷാ പ്രവർത്തന ത്തിൽ സ്തുത്യർഹമായ പങ്കു വഹിച്ചു. പോലീസ്, ഫയർ ഫോഴ്സ്‍, റവന്യു തുടങ്ങി സർക്കാരിന്റെ എല്ലാ വിഭാഗങ്ങളും ഒത്തൊരുമയോടെ പ്രവർ ത്തിച്ചു. ഓരോന്നും പ്രത്യേകം പറയേണ്ട, എല്ലാവരുടെയും ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ കൂട്ടായുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ദുരന്തത്തിന്റെ വ്യാപ്തി വലിയൊരളവു വരെ കുറയ്ക്കാൻ കഴിഞ്ഞത്.
അതിന്റെ ബഹുമതി ഒരാൾക്കോ ഭരണകൂടത്തിനോ നൽകുന്നത് മറ്റുള്ളവരോട് ചെയ്യുന്ന നന്ദികേട് മാത്രമായിരിക്കും. സൈന്യം വന്നാൽ ബലാത്സംഗം ചെയ്യും എന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയും, യന്ത്രത്തോക്കു കൊണ്ട് വെടിവയ്ക്കാൻ മാത്രമേ സൈന്യത്തിന് കഴിവുള്ളൂ എന്ന് പറഞ്ഞ മന്ത്രിയും, പ്രളയ സമയത്ത് ജർമനിയിൽ ടൂർ പോയ മന്ത്രിയും ഇരിക്കുന്ന ഭരണ നേതൃത്വത്തിനു ഫലപ്രദമായി ചെയ്യാൻ കഴിയില്ല എന്ന് ഏവർക്കും അറിയാമല്ലോ. മുഖ്യ മന്ത്രിക്ക് ഇതിന്റെ പൂർണ ബഹുമതി ചാർത്തിക്കൊടുക്കാൻ ഉപജാപ വൃന്ദം പരിശ്രമിക്കുന്നുണ്ട്. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ. മുഖ്യ മന്ത്രി പറഞ്ഞിട്ടാണോ ജനങ്ങൾ മുഴുവൻ ഇതിൽ പങ്കെടുത്തത്? അത് ജനങ്ങളെ അവഹേളിക്കലാണ്. ഒരേ ഒരു കാര്യം മാത്രമാണ് ഉണ്ടായത്. ജനങ്ങളുടെ പങ്കാളിത്തം. മറ്റാരെങ്കിലും ചെയ്യും അല്ലെങ്കിൽ ചെയ്യട്ടെ എന്ന് നോക്കിയിരി ക്കാതെ, ആരും വിളിക്കാതെ സ്വയം മുന്നിട്ടിറങ്ങി രക്ഷാപ്രവർത്തനം നടത്തി ഒരു ചരിത്രം സൃഷ്ട്ടിച്ചു നമ്മൾ മലയാളികൾ.
പ്രളയ ശേഷം ചിത്രമാകെ മാറി. ജനം പല തട്ടിലായി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന പണം ദുരിതാശ്വാസത്തിനു മാത്രമേ ചിലവഴിക്കു എന്നൊരു ഉറപ്പു തരാൻ സർക്കാരിന് കഴിയാതെ പോയി. പണം കൊടുക്കാമെന്നു കരുതിയ പലരും പിന്മാറി. നിർബന്ധിത ശമ്പള പിരിവു തുടങ്ങിയതോടെ അവിടെയും ഉദ്യോഗസ്ഥരെ രണ്ടു തട്ടിലാക്കി. ഇതാണ് കേരളത്തിന്റെ പുനർനിർമാണം.