പ്രണയത്തിന്റെ പാരമ്യം
അതിന്റെ പാരവശ്യം.
എപ്പൊഴും കണ്ടു കൊണ്ടിരിക്കാന്‍ കൊതി
രണ്ടു പേര്‍ക്കും ഉള്ളില്‍ നിറയെ.
കാര്യമൊന്നുമില്ലെങ്കിലും ഏതു നേരവും
എന്തെങ്കിലും കാര്യം പറഞ്ഞിരിക്കാന്‍ മോഹം.
കാലത്തെ എണീറ്റാലുടന്‍ വിളിക്കും ഫോണില്‍
നീണ്ട രാത്രിയുടെ വിരഹം അകറ്റാന്‍
പിന്നെ ഇടയ്ക്കിടെ വിളികള്‍
നീണ്ടു നില്‍ക്കുന്ന കൊച്ചു വര്‍ത്തമാനങ്ങള്‍
ഒരു നേരമെങ്കിലും ദിവസം
ഒരു നോക്ക് തമ്മില്‍ കാണും.
ഒരു നേരം വിളിച്ചില്ലെങ്കില്‍, ഒന്ന് കണ്ടില്ലെങ്കില്‍
ഒടുങ്ങി ജീവിതം എന്ന് നിനച്ചവര്‍
ഒരു നേരമല്ല നീണ്ട പത്തു ദിവസങ്ങള്‍
അവള്‍ വിളിച്ചില്ല, കണ്ടതുമില്ല തമ്മില്‍.
എന്തിനായിരുന്നീ ഇടവേള എന്നവള്‍ പറയുന്നില്ല
വിരഹം പ്രണയത്തിന്‍ മാറ്റ് കൂട്ടീടുമല്ലോ.
aashamsakal............
മറുപടിഇല്ലാതാക്കൂ