അമ്മയുടെ മുലപ്പാലിനോടൊപ്പം മലയാളവും നുണഞ്ഞു വളര്‍ന്ന മലയാളി കുഞ്ഞുങ്ങള്‍ക്ക് മലയാളം പഠിക്കാന്‍ വേണ്ടി പള്ളിക്കൂടങ്ങളില്‍ മലയാളം ഒന്നാം ഭാഷ ആക്കുന്നതിനുള്ള തീരുമാനം അട്ടിമറി ക്കപ്പെടുകയാണ്. സമയ പരിമിതി എന്നാ സാങ്കേതിക ത്തിലാണ് ഇത് നടപ്പിലാക്കാതിരിക്കാന്‍ പോകുന്നത്.
മലയാളി ക്ക് എന്നും മാതൃ ഭാഷ ആയ മലയാളത്തിനോട് ആത്മ ബന്ധം ആണുള്ളത്. ലോകത്തിലെവിടെ ആയാലും മലയാളം പറയാനും കേള്‍ക്കാനും വായിക്കാനും അവന്‍ ആവേശം കൊള്ളുന്നു. മലയാളം പഠിക്കാന്‍ വിദ്യാലയങ്ങളില്‍ ലഭിച്ച അവസരം അവന്‍ എന്നും നന്ദിയോടെ സ്മരിക്കുന്നു.
ഇവിടെ പുതിയ തലമുറ മലയാളം പഠിക്കുന്നതിനോട് ആര്‍ക്കൊക്കെയോ എതിര്‍പ്പുണ്ട്. മാതൃ ഭാഷ യോടെതിര്‍പ്പ്. ഏതോ വലിയ ശക്തികള്‍ ആണിതിന് പിന്നില്‍. എന്താവും കാരണം? സ്വന്തം നാടിനോടും സ്വന്തം ഭാഷയോടും എന്തിനാണ് എതിര്‍പ്പ്?
നമ്മള്‍ ജാഗ രൂകര്‍ ആകെന്ടിയിരിക്കുന്നു.
സ്വന്തം ഭാഷ യോടെതിര്‍പ്പ് എന്നതിനര്‍ത്ഥം സ്വന്തം നാടിനോടും ദ്വേഷ്യം എന്നല്ലേ?
സ്വന്തം ഭാഷ ഇല്ലാതായാല്‍
സ്വന്തം വേരുകള്‍ ഇല്ലാതാകും
വ്യക്തിത്വം ഇല്ലാതാകും
സ്വന്തം അസ്തിത്വം തന്നെ ഇല്ലാതാകും.
മലയാളികളെ ഉണരൂ.
പൊതു വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ മാതൃഭാഷമാധ്യമത്തില്‍ ആക്കുക
മറുപടിഇല്ലാതാക്കൂഇംഗ്ലീഷ് മീഡിയം നിരോധിക്കുക.
ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം ആവശ്യമില്ല .
എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്ക്ക് പ്രാധാന്യം നല്‍കി മലയാളം മീഡിയം മാത്രമായി നിലനില്‍ക്കുന്ന വിധത്തില്‍ വിദ്യാഭ്യാസം നല്ക്കുക .
ഇംഗ്ലീഷ് മീഡിയം- മലയാളം മീഡിയം എന്ന തരം തിരിവാണ് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നത്.
എല്ലാം മലയാളം മീഡിയം ആക്കുക.
ഇംഗ്ലീഷ് മീഡിയം ഇല്ലാതാക്കുക.
എല്ലാ കുട്ടികളെയും ഒരേ പോലെ പഠിപ്പിക്കുക.
ഇംഗ്ലീഷ് ഭാഷാപഠനവും ഇംഗീഷ് മാധ്യമ വിദ്യാഭ്യാസവും രണ്ടും രണ്ടാണ്.
മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ.
malayalatthanima.blogspot.in
രാഷ്ടീയക്കാരുടെ താൽപ്പ ര്യം മാത്രമല്ലേ ഇവിടെ നടക്കൂ. ജാനാധിപത്യം എന്നെല്ലാം വെറുതെ പറയുന്നതല്ലേ. മാതൃ ഭാഷയോട് പാവങ്ങൾക്ക് മാത്രമേ സ്നേഹം ഉള്ളൂ.
മറുപടിഇല്ലാതാക്കൂനന്ദി