നിത്യമേനോന്‍ എന്ന മലയാള നടിക്ക് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും ഊര് വിലക്ക്.
Kerala Film Producers Association എന്ന സംഘടന നിര്‍മാതാക്കള്‍ക്ക് അയച്ച സര്കുലര്‍ ആണ് ഇത് വെളിപ്പെടുത്തുന്നത്. മറ്റു south Indian ഭാഷകളിലും അഭിനയിപ്പിക്കാതിരിക്കാനായി South Indian Film chamber നെയും സമീപ്പിക്കാനാണ് സംഘടനയുടെ ശ്രമം.കാര്യം എന്താണെന്ന് അറിയാമോ? ഈ സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ
Anto Joseph നെ നടി ബഹുമാനിച്ചില്ല എന്ന്. കാശ് മുടക്കുന്നവന്റെ മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കന്റെ? സിനിമ ക്കാര്യം ആണെങ്കില്‍ മാനേജരോട് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞതിന് ആണ് അത്രേ ഈ ശിക്ഷ. ഏതു വെള്ളരിക്കാ പട്ടണത്തില്‍ ആണ് ഈ നിര്‍മാതാവ് ജീവിക്കുന്നത് ?
നിര്‍മാതാവിന്റെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങാതെ നടികള്‍ സിനിമയില്‍ രക്ഷപ്പെടില്ല എന്ന് പണ്ടു കാലം മുതലേ പിന്നാമ്പുറ രഹസ്യ സംസാരം ഉണ്ട്. അതാണോ ഇവിടെയും പ്രശ്നം?
അഭിനേതാക്കള്‍ക്കും ഒരു സംഘടന ഉണ്ടല്ലോ? അവര്‍ക്ക് ഇതിനു എതിരെ പ്രതികരിക്കാന്‍ ശക്തി ഇല്ലേ? അതെങ്ങിനെയാ? രണ്ടു താരങ്ങളുടെ ഗുരുത്വാകര്‍ഷണ ശക്തിയില്‍ അല്ലെ സിനിമ പ്രപഞ്ചവും അതിലെ ഉപഗ്രഹങ്ങളും, വാല്‍ നക്ഷത്രങ്ങളും ആയ സംവിധായകരും ,നിര്‍മാതാക്കളും, അഭിനേതാക്കളും നില നില്‍ക്കുന്നത്.
സിനിമാ വ്യവസായം പ്രതിസന്ധിയില്‍ ആണെന്ന മുറവിളി കൂട്ടുന്ന നിര്‍മാതാക്കള്‍ അല്ലെ ഈ തരം താണ ഈഗോയും തറ വേലയും കാണിക്കുന്നത്? പിന്നെങ്ങിനെ മലയാള സിനിമാ രക്ഷപ്പെടും?
ഒരു പോം വഴിയെ ഉള്ളൂ . ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞു വ്യക്തിത്വം കളഞ്ഞു പുറകെ നടക്കാതെ
VIEWERS ASSOCIATION ഉണ്ടാക്കുക. ഇങ്ങിനെ ധാര്‍ഷ്ട്യം കാണിക്കുന്ന ആളുകളുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കുക. അഹങ്കാരികള്‍ എല്ലാം നേരെ ആകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ