മാതൃഭൂമി, തിരുവനന്തപുരം 2011 നവംബര്‍ 21 .
"ഹോട്ടലുകളിലെ ഭക്ഷണങ്ങള്‍ പരിശോധിക്കാന്‍ ഇറങ്ങിയ പരിശോധനാ സംഘം ജില്ലയിലെ ഒരു ബാര്‍ attached ഹോട്ടലിലെ അടുക്കളയില്‍ നടക്കുന്നത് കണ്ടു ഞെട്ടി. വിളമ്പിയ ശേഷം തിരിച്ചെടുത്ത പാത്രങ്ങളിലെ ബാക്കി മാലിന്യം സഹിതം ചില്ലി ചിക്കന്‍ വീണ്ടും പാചക പാത്രത്തിലേക്ക് തട്ടുന്നു. മുളക് പൊടിയും മസാലയും ചേര്‍ത്ത് ഇത് വീണ്ടും തീന്‍ മേശയിലേക്ക് എത്തിക്കാനായുള്ള പാചകമാണ് നടക്കുന്നത് . ചിക്കന്‍ തീര്‍ന്നു പോയത് കൊണ്ടാണ് വേസ്റ്റ് വീണ്ടും ഉപയോഗിച്ചതെന്ന് പാചകക്കാരന്റെ പരിവേദനം."
വായിച്ചപ്പോള്‍ തന്നെ ചര്‍ദിക്കാന്‍ തോന്നി. പല ഹോട്ടലുകളിലും കയറി നമ്മളും ചില്ലി ചിക്കന്‍ കഴിച്ചിട്ടുള്ള താണല്ലോ? ആള്‍ക്കാര്‍ കടിച്ചു തുപ്പിയ എല്ലിന്‍ കഷണങ്ങളും, അതില്‍ അല്‍പ്പം ഇറച്ചി പറ്റിപ്പിടിച്ചു ഇരിക്കുന്നു എങ്കില്‍ മസാല ചേര്‍ത്ത് പുതിയ ചാപ്സ് ആയി വരുമല്ലോ? ഇത്രയും വൃത്തികെട്ട , നീചവും നിന്ന്യവും ആയ പണി ചെയ്യുന്ന ആ ഹോടലിനെ വെറും 1000 രൂപ പിഴ മാത്രം അടപ്പിച്ചു പ്രശ്നം അവസാനിപ്പിച്ച ഉദ്യോഗസ്ഥരെ പ്പറ്റി എന്ത് പറയാന്‍? സംഭവം പുറത്തറിയാതെ ഒതുക്കി തീര്‍ക്കാന്‍ രണ്ടു MLA മാരുടെ ശുപാര്‍ശയും ഉണ്ടായിരുന്നു. ഈ ആള്‍ക്കാരും അവരുടെ കുടുംബാ ന്ഗങ്ങളും ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാറ് ഉണ്ടല്ലോ. ഉച്ചിഷ്ടം കഴിച്ചാലും പണം കിട്ടിയാല്‍ മതി എന്നായിരിക്കും അവരുടെ പോളിസി.
നവംബര്‍ 19 ആം തീയതി ശനിയാഴ്ച നടത്തിയ raid ല്‍ തലസ്ഥാന നഗരിയിലെ 8 ഹോട്ടലുകളില്‍ നിന്നും പഴയ തും അഴുകിയ തുമായ ഭക്ഷണം പിടിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സൌത്ത് പാര്‍ക്ക്, ചാലൂക്യ ബാര്‍ തുടങ്ങിയ പ്രമുഖ ഹോട്ടലുകള്‍ ഈ ലിസ്റ്റില്‍ ഉണ്ട്. സാധാരണ പോലെ ചെറിയ പിഴ അടച്ചു പ്രശ്നം തീര്‍ത്തു കാണും.
ഇതെല്ലാം ഇങ്ങിനെ പിഴ അടച്ചു തീര്‍ക്കാന്‍ ഉള്ളതാണോ? Prevention of Food Adulteration ആക്ട് അനുസരിച്ച് ശിക്ഷാര്‍ഹം അല്ലേ? Section 16 അനുസരിച്ച് ജയില്‍ നിര്‍ബന്ധം ആണ്.
Raid കള്‍ പ്രഹസനം ആക്കാതെ ഉദ്യോഗസ്ഥന്മാരും, ശുപാര്‍ ശക്ക് പോകാതെ ജന പ്രതിനിധികളും, ഇത്തരം ഹോട്ടലുകളുടെ പേര് പ്രാമുഖ്യം നല്‍കി പ്രസിദ്ധീകരിക്കാന്‍ പത്രങ്ങളും തയ്യാറായാല്‍ പ്രശ്നം പരിഹരിക്കപ്പെടും.
Eating Out ഒരു ഫാഷന്‍ ആണെന്ന് തെറ്റി ധരിച്ചു സ്വന്തം അടുക്കളയിലെ സ്വാദിഷ്ടവും ആരോഗ്യകരവും ആയ ഭക്ഷണം ഒഴിവാക്കി ഹോട്ടലില്‍ പോകുന്ന പുത്തന്‍ തലമുറക്കാരെ, പൊങ്ങച്ചക്കാരെ, ഒന്നാലോചിക്കൂ. നിങ്ങള്‍ എന്താണ് കഴിക്കുന്നത് എന്ന് നിങ്ങള്‍ അറിയുന്നില്ല. അന്ന്യന്‍ ചവച്ചു തുപ്പിയത് ആയിരിക്കും നിങ്ങളുടെ ഇഷ്ട ഭോജനം. പണം കൊടുത്തു അന്യന്റെ എച്ചില്‍ എന്തിനു തിന്നണം?
മുന്‍ തലമുറകള്‍ രുചികരമായ ഭക്ഷണം ഉണ്ടാക്കി കഴിച്ച വൃത്തിയുള്ള നിങ്ങളുടെ അടുക്കളയിലേക്കു മടങ്ങൂ. ആരോഗ്യകരമായ ഭക്ഷണം കഴിച്ചു ആശുപത്രികളെ ഒഴിവാക്കൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ