ഇക്കിളിയിട്ട് വികാരം കൊള്ളിക്കാനല്ല. പേടിപ്പിക്കാനുമല്ല. 116 കൊല്ലം പഴക്കം ഉള്ള കുമ്മായം കൊണ്ടു ഉണ്ടാക്കിയ അണക്കെട്ടിന്, കെട്ടി നില്‍ക്കുന്ന നില്‍ക്കുന്ന വെള്ളത്തിന്റെ മര്‍ദം താങ്ങാന്‍ ആകില്ലെന്നും, ഭൂ ചലങ്ങളുടെ ചെറിയ പ്രകമ്പനങ്ങളെ പ്പോലും അതി ജീവിക്കാന്‍ കഴിയില്ല എന്നും, അങ്ങിനെ അത് പൊട്ടിത്തകരും എന്നുമുള്ള നഗ്ന സത്യം പറയുക ആണിവിടെ.
മുല്ലപ്പെരിയാര്‍ ഡാം അങ്ങുമിങ്ങും പൊട്ടി അടര്‍ന്ന് വലിയ ദ്വാരങ്ങള്‍ വീണു അതിലൂടെ ശക്തിയായി വെള്ളമോഴുകിക്കൊണ്ടിരിക്കുകയാണ്. ഇത് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. കോണ്ക്രീറ്റ് അല്ല കുമ്മായ മിശ്രിതം ആണ് ഈ അന കെട്ടാന്‍ ഉപയോഗിച്ചത്. വെള്ളത്തോടൊപ്പം ഈ മിശ്രിതവും ഒളിച്ചു പൊയ്ക്കൊന്ടു ഇരിക്കുന്നു. നാല്‍പ്പതു കൊല്ലത്തേക്ക് വിഭാവനം ചെയ്ത ഈ അണക്കെട്ടാണ് അതിന്റെ കാലയളവിന്റെ ഇരട്ടിയില്‍ അധികം കാലവും കഴിഞ്ഞ് ജനങളുടെ മേല്‍ ഭീതി പടര്‍ത്തി നില്‍ക്കുന്നത്.
കഴിഞ്ഞ 5 മാസത്തിനകം 26 ഭൂ ചലങ്ങള്‍ ആണ് ഡാം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ 32 കിലോ മീറ്റര്‍ ചുറ്റളവില്‍ ഉണ്ടായത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ ആണ്. ഈ അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തിന്റെ പകുതി ഭാഗവും 35 ലക്ഷം ജനങ്ങളും അറബിക്കടലിന്റെ ആഴങ്ങളിലേക്ക് അപ്രത്യക്ഷമാകും. ഡാമില്‍ നിന്നും പായുന്ന വെള്ളം 5o അടി ഉയരത്തില്‍ 150 കിലോ മീറ്റര്‍ വേഗതയില്‍, മണ്ണും, ചെളിയും കല്ലും മരങ്ങളും വഹിച്ച് വഴിയില്‍ കണ്ടതെല്ലാം തകര്‍ത്തു ഇടുക്കി ഡാമില്‍ എത്തുന്നു. അഡ്വക്കേറ്റ് ജെനറല്‍ ഓ revenue മന്ത്രിയോ പറയുന്നതുപോലെ ഇടുക്കി ഡാമിന് ഇത് താങ്ങാന്‍ കഴിയില്ല. മഴവെള്ളം ഒഴുകി വരുന്നത് പോലെ പതിയെ ആണ് മുല്ലപ്പെരിയാര്‍ പൊട്ടിച്ചു വരുന്ന വെള്ളം വരുന്നതെന്നും ഇത് ഇടുക്കി താങ്ങും പറയുന്നതും വെറും വിഡ്ഢിത്തരം ആണ്.
ഇടുക്കിയുടെ പതനം അതി ഭീകരം ആയിരിക്കും. നാല് ജില്ലകള്‍ പൂര്‍ണമായും തുടച്ചു നീക്കപ്പെടും.
ഈ ഭീതിദയമായ അന്തരീക്ഷം നില നില്‍ക്കുമ്പോഴും കുറെ ആള്‍ക്കാര്‍ പറയുന്നത് മുല്ലപ്പെരിയാര്‍ ഡാം പൊട്ടില്ല എന്നാണ്..
ശരി.സമ്മതിച്ചു. അവരോടു ഒരേ ഒരു ചോദ്യം. ഇനിയും എത്ര നാള്‍ തകരാതെ നില്‍ക്കും എന്നാണ് നിങ്ങള്‍ പറയുന്നത്? എത്ര വര്‍ഷം? 999 വര്‍ഷമോ? അതിനു വ്യക്തമായ ഉത്തരം തരാന്‍ നിങ്ങള്‍ ബാധ്യസ്തര്‍ ആണ്.
ഈ ചോദ്യം ചോദിക്കാന്‍ കേരള നേതാക്കളും ബാധ്യസ്തര്‍ ആണ്. സുപ്രീം കോടതിയിലും, ഉന്നതാധികാര സമിതിയിലും, തമിഴ് നാടിനോടും ഈ ചോദ്യം ചോദിക്കണം.
പറയട്ടെ അവര്‍. നമ്മള്‍ എത്ര നാള്‍ കാത്തിരിക്കണം എന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ