2012, നവംബർ 28, ബുധനാഴ്‌ച

SABARIMALA

ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്ക്‌ നല്‍കുന്ന ഉണ്ണി യപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന്‌ അപ്പം തീയിട്ടു നശിപ്പിച്ചു. സത്യം മൂടി വയ്ക്കാന്‍ കഴിയാതെ വന്നതോട് കൂടി പൂപ്പല്‍ ഉണ്ടായി എന്നു എല്ലാവരും സമ്മതിച്ചു. പക്ഷെ മരിക്കാന്‍ തക്ക വിഷം അപ്പത്തില്‍ ഇല്ല എന്നാണു ഇപ്പോള്‍ പറയുന്നതു. ഏതെങ്കിലും അയ്യപ്പ ഭക്തന്‍ അപ്പം തിന്നു മരിച്ചു വീണാലേ നടപടി എടുക്കൂ എന്നാണോ ഇവരുടെ പക്ഷം?പൂപ്പല്‍ ശരീരത്തിനു ദോഷം ചെയ്യില്ലേ?

പ്രധാന കാര്യം ഇതൊന്നും സൌജന്യം ആയി നല്‍കുന്നതല്ല. അമിത വില ഈടാക്കിയാണ് ഇവ പാവം അയ്യപ്പന്മാര്‍ക്ക് നല്‍കുന്നത്. അപ്പോള്‍ വൃത്തിയായ, വിഷ മല്ലാത്ത ആഹാര സാധനം കൊടുക്കാന്‍ ഇവര്‍ ബാധ്യസ്ഥരെല്ലേ ?  Food Adulteration Act പ്രകാരം എന്തെ ഇതുവരെ case എടുത്തില്ല?

അധികാരികളുടെ കറവപ്പശു ആണ് ശബരിമല . ദൈവ വിശ്വാസത്താല്‍ കഠിന വ്രതം അനുഷ്ഠിച്ചു, മഴയും വെയിലും സഹിച്ചു കാടും മലയും കയറി അയ്യപ്പ സന്നിധിയില്‍ എത്തുന്ന അയ്യപ്പന്മാരെ എല്ലാ തരത്തിലും ചൂഷണം ചെയ്യുകയാണ്. അവര്‍ക്ക് സൌകര്യങ്ങള്‍ ഒന്നും നല്‍കുന്നില്ല. ഹൈക്കോടതി ഇല്ലായിരുന്നുവെങ്കില്‍ ഈ കൊള്ളയില്‍ മനം നൊന്തു  ഭഗവാന്‍ അയ്യപ്പന്‍  മറ്റെവിടെയെങ്കിലും പോയേനെ.

സ്ഥല പരിമിതിയാല്‍ നട്ടം തിരിയുന്ന സന്നിധാനത്ത് നിന്നും അപ്പം അരവണ നിര്‍മാണ പ്ലാന്‍റുകള്‍ മാറ്റുകയാണ് വേണ്ടത്. പകരം നിലയ്ക്കലില്‍  പ്ലാന്റ് തുടങ്ങണം. നിലയ്ക്ക ല്‍ നിന്നും പമ്പയില്‍ നിന്നും ഇവ വില്‍പ്പന നടത്താം . ഇത് കൊണ്ടു പല ഗുണങ്ങളുണ്ട്. സന്നിധാനത്തിലെ തിരക്ക് കുറയും.സാധനങ്ങള്‍ സന്നിധാനത് എത്തിക്കുന്ന വന്‍ ചെലവ് കുറയും.അയ്യപ്പന്മാര്‍ കാണി ക്കയിടുന്ന അരി യും മറ്റും അപ്പത്തിലും അരവണയിലും ഉപയോഗിക്കുന്നത് തടയാം. സ്ഥല സൗകര്യം ഉള്ളത് കൊണ്ടു  അരിയും  ശര്‍ക്കരയും സ്റ്റോക്ക്‌ ചെയ്യുന്നത് നിലവാരം ഉള്ളതാണോ എന്ന് സൌകര്യമായി പരിശോധിക്കാം ഒപ്പം വൃത്തിയായി ഇവ ഉണ്ടാക്കുകയും  ചെയ്യാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ