അടിച്ചു പൂസായി നിയമ സഭയിൽ പ്രസംഗിയ്ക്കുന്ന സിനിമാ നടി ഉർവശി ആണിത്.
അല്ല ഇത് അത്ര മഹാ കാര്യമായി എടുക്കേണ്ട കാര്യമുണ്ടോ? ഇതും ഇതിനപ്പുറവും നടക്കുന്ന സ്ഥലം അല്ലേ നമ്മുടെ നിയമ സഭ. അടി, പിടി, കടി, മുണ്ട് പൊക്കി കാണിയ്ക്കൽ ( പണ്ട്. കുഞ്ഞച്ചൻ ആണെന്ന് തോന്നുന്നു.) വാടാ പോടാ വിളികൾ, കയ്യാംഗ്യം കാട്ടി സ്പീക്കർ ബഡ്ജറ്റ് അവതരണത്തിന് അനുമതി നൽകൽ, എന്തൊക്കെയോ വായിച്ച് അത് ബഡ്ജറ്റ് ആണെന്ന് ധനമന്ത്രി പറയുന്നത്, ഇതെല്ലാം കണ്ട് പാറ പോലെ മുഖ്യ മന്ത്രി ഇരിയ്ക്കൽ, സ്ത്രീ പീഡനം, ജാതി പറഞ്ഞ് ആക്ഷേപിയ്ക്കൽ തുടങ്ങി ബലാൽസംഗം ഒഴിച്ചുള്ള എല്ലാ കാര്യങ്ങളും നടക്കുന്ന നിയമ സഭയുടെ ഹാളിൽ ഉർവശി അൽപ്പം വെള്ളമടിച്ചു കൊണ്ട് വന്നാൽ എന്താണ് കുഴപ്പം?
ഉർവശി ചോദിച്ചു ഇവിടെ കടി, പിടി ഒക്കെ ഉണ്ടെന്ന് കേട്ടു. പേടിച്ചാണ് വന്നത് എന്ന്.ഉർവശി കേട്ടതൊക്കെ ശരിയാണ്. നമ്മൾ ചാനലുകളിൽ വ്യക്തമായി കണ്ടതാണല്ലോ. പക്ഷേ ഉർവശി ചോദിച്ചത് ഉർവശിയുടെ കൂടെ ഡയസിൽ ഇരുന്ന സ്പീക്കറോട് ആണെന്ന് തോന്നുന്നു. കാരണം ലോകം മുഴുവൻ ഈ അടിയും ഇടിയും കടിയും കണ്ടിട്ടും അത് കാണാതെ പോയ ഹത ഭാഗ്യൻ ആണല്ലോ സ്പീക്കർ ശക്തൻ. ( അറിയാതിട്ട പേര് ആണെന്ന് തോന്നുന്നു.) അതാണ് ഉർവശി ചോദിച്ചത്.
ഇടതു പക്ഷ സംഘടനയുടെ പരിപാടി ആയിരുന്നു അവിടെ നടന്നത്. ഒരു പരുവത്തിൽ ഉർവശിയെ അവിടെ നിന്നും ബലമായി പിടിച്ചു ഒഴിവാക്കി. സ്പീക്കറും പതിയെ മുങ്ങി. നാളെ ഇങ്ങിനെയൊന്നും കണ്ടിട്ടില്ല എന്ന് സ്പീക്കർ പറയും.
മാർക്സിസ്റ്റ് ചാനലിൽ കുടുംബ കലഹം പറഞ്ഞു തീർക്കുന്ന അവതാരകയാണ് ഉർവശി. എന്തായാലും കലഹം പറഞ്ഞു തീർക്കാൻ പറ്റിയ ആള് തന്നെ. സാധാരണ ഗൃഹ നാഥൻന്മാർ വെള്ളമടിയ്ക്കുന്നു എന്നാണ് എല്ലാ സ്ത്രീകളുടെയും പരാതി. അതിന് ശരിയായ പരിഹാരം ആയിരിയ്ക്കും ഉർവശി നിർദ്ദെശിയ്ക്കുന്നത്. പെണ്ണുങ്ങളും വെള്ളമടിയ്ക്കുക. അതിന്റെ ഒരു ഡെമോ ആയിരിയ്ക്കും നിയമ സഭ ബാങ്കെറ്റ് ഹാളിൽ അവർ കാണിച്ചത്.
ഇനി ഇവർക്ക് സപ്പോർട്ടും ആയി മറ്റൊരു സ്ത്രീ രത്നം വന്നിരിയ്ക്കുന്നു. സാക്ഷാൽ സിന്ധു ജോയ്. ഇതൊക്കെ അവരുടെ ഗാർഹിക പ്രശ്നങ്ങൾ കൊണ്ടായിരിയ്ക്കും. അത് കൊണ്ട് അവരെ പരിഹസിയ്ക്കാതെ അവർക്ക് പിന്തുണ നൽകണം എന്നാണു സിന്ധു പറയുന്നത്. ശരി മാഡം. ഇപ്പം ബാർ ഇല്ലാത്തതിനാൽ ബീവരെജിൽ വാങ്ങാൻ പോകുന്നവർ ഒരു കുപ്പി ഉർവശിയ്ക്ക് വാങ്ങി കൊടുത്ത് അവരെ സഹായിയ്ക്കണം എന്ന് അഭ്യർത്തിയ്ക്കുന്നു.
എന്തൊക്കെ കാണണം!കേള്ക്കണം!!ഹോ!!!
മറുപടിഇല്ലാതാക്കൂമൂല്യച്ച്യുതി ചേട്ടാ
മറുപടിഇല്ലാതാക്കൂഒരു തിരുത്തുണ്ട്. നിയമ സഭയിൽ അല്ലായിരുന്നു പ്രസംഗം. സെക്രട്ടേറിയറ്റിലെ ബാങ്ക്വറ്റ് ഹാളിൽ ആണ്. പത്രങ്ങളും നിയമസഭ എന്നാണു റിപ്പോർട്ട് ചെയ്തത്. ബാക്കി കാര്യങ്ങളെ കുറിച്ച് നോ കമന്റ്സ്!
മറുപടിഇല്ലാതാക്കൂനിയമ സഭ ബാങ്ക്വറ്റ് ഹാളിൽ ആയിരുന്നു പരിപാടി കൊച്ചു ഗോവിന്ദൻ
ഇല്ലാതാക്കൂഹാ .ഹാ.ഇതും ബ്ലോഗിൽ വന്നോ??
മറുപടിഇല്ലാതാക്കൂപാവം ഉർവ്വശി!
അവർ അങ്ങനെ ഒരു പരിപാടി ഇടത് ന്യൂനപക്ഷചാനലിൽ അവതരിപ്പിക്കുന്നുണ്ടോ??
ഇതും വേണ്ടേ സുധി
ഇല്ലാതാക്കൂനാറുന്നവരെ ചുമക്കുന്ന നമ്മൾ !! എന്നണൊന്നു കുളിക്കാൻ കഴിയുക ??
മറുപടിഇല്ലാതാക്കൂകുളിച്ചാലും നനച്ചാലും മാറൂല്ല അതിൻറെ നാറ്റം.
ഇല്ലാതാക്കൂഇതൊക്കെ അവരുടെ ഗാർഹിക പ്രശ്നങ്ങൾ കൊണ്ടായിരിയ്ക്കും. അത് കൊണ്ട് അവരെ പരിഹസിയ്ക്കാതെ അവർക്ക് പിന്തുണ നൽകണം
മറുപടിഇല്ലാതാക്കൂഅതെ. അത് മാത്രമാണ് നമ്മൾ ചെയ്യേണ്ടത്
ഇല്ലാതാക്കൂ