ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നൊരു പത്ര സമ്മേളനം നടത്തി. യു.ഡി.എഫ്. സർക്കാർ തെറ്റു തിരുത്തി മുന്നോട്ടു പോകണം എന്ന്. തെറ്റ് ജനങ്ങളോട് ഏറ്റു പറഞ്ഞ് അതിനു പരിഹാരം ചെയ്യണം എന്നാണു അങ്ങേര് പറഞ്ഞത്.
തെറ്റുകൾ എന്താണെന്ന് ചുമ്മാതൊന്നു പറഞ്ഞു. ദുർബ്ബല ജന വിഭാഗങ്ങൾക്ക് പെൻഷൻ വൈകി, പിന്നെ വിലക്കയറ്റം തടയാൻ കഴിഞ്ഞില്ല എന്നൊക്കെ. ഇത്രയേ തെറ്റ് ഉള്ളോ എന്ന് ചോദിച്ചാൽ അത്രയേ ഉള്ളൂ എന്ന് പറയും.
അതൊക്കെ പോട്ടെ. ഈ തെറ്റ് തിരുത്താൻ പറയുന്നതിന് എന്തിനാ പത്ര സമ്മേളനം വിളിച്ചു കൂട്ടുന്നത്? പത്ര ക്കാരാണോ തെറ്റ് ചെയ്തത്? അതോ ജനങ്ങളാണോ? സർക്കാർ തെറ്റ് ചെയ്തെങ്കിൽ അത് തിരുത്താൻ സർക്കാരിനോട് പറയണം. മുഖ്യ മന്ത്രിയോട് പറയണം. അതിനു ധൈര്യം ഇല്ലാതെ വെറുതെ പത്ര സമ്മേളനത്തിൽ പറഞ്ഞിട്ട് എന്ത് കാര്യം? ഈ തെറ്റ് ചെയ്ത സർക്കാരിന്റെ ഒരു ഭാഗം ആണ് ഈ ആഭ്യന്തര മന്ത്രി. അപ്പോൾ ആ ചെയ്ത തെറ്റിൽ അങ്ങേർക്കും പങ്കില്ലേ? അതിന് പത്ര സമ്മേളനത്തിൽ പറഞ്ഞാൽ മതിയോ? അത് തിരുത്താൻ അങ്ങേർക്കും ബാധ്യത ഇല്ലേ? ഇങ്ങിനെ ചോദിച്ചാൽ ഒരു പാട് കാര്യം ചോദിയ്ക്കാൻ ഉണ്ട്.
എന്തിനാ ഇത് തങ്ങളോട് ഇത് പറയുന്നത് എന്ന് ഒരു പത്രക്കാരനും ചോദിച്ചതും ഇല്ല.
ഇതൊക്കെ വേറെ കാര്യങ്ങൾ ഉദ്ദേശിച്ചാണ്. അത് മനസ്സിലാക്കാത്ത കുറെ പത്ര പ്രവർത്തകർ. ഒന്നും ചെയ്യാൻ കഴിയാത്ത ജനങ്ങൾ.

വെട്ടും,തിരുത്തും;വെട്ടും,തിരുത്തും.....
മറുപടിഇല്ലാതാക്കൂപാവം! പാഠംപഠിക്കത്ത കുഞ്ഞുങ്ങളല്ലേ!!
ആശംസകള്‍ ബിപിന്‍ സാര്‍
അവസാനം വെട്ട് മാത്രം ആകുമോ എന്നാ പേടി ചേട്ടാ
ഇല്ലാതാക്കൂജനങ്ങളോട് സഹാനുഭൂതി ഇല്ലാത്ത പന്നിത്തലയന്മാര് ഭരിക്കുന്ന നാട്! ക്ഷമി സാറേ.
മറുപടിഇല്ലാതാക്കൂഎത്ര ക്ഷമിയ്ക്കാനാ എൻറെ കണ്ണൂരാനെ
ഇല്ലാതാക്കൂആരേം പറഞ്ഞിട്ട് കാര്യമില്ല ..കാൽച്ചുവട്ടിലെ മണ്ണ് കോരിവിറ്റ് നാല് ചക്രമൊപ്പിക്കാൻ ചൊര മാന്തി നടക്കണ കൂറകളാ നമ്മുടെ ജനത .എല്ലാറ്റിലും മതവും രാഷ്ട്രീയവും കലർത്തി നേതാക്കൾ ജനങ്ങളേയും ,പെണ്ണും കള്ളും പണവും കൊടുത്ത് ജനം നേതാക്കളെയും പരസ്പരം വഞ്ചിച്ച് കളിക്കുന്ന സുന്ദര സുരഭിലമായ സംവിധാനം ...
മറുപടിഇല്ലാതാക്കൂനല്ല വിശേഷണങ്ങൾ വഴി മരങ്ങൾ. വളരെ യോജിയ്ക്കുന്നത്. ഇതിനെ പ്രതി രോധിയ്ക്കാൻ എന്താണ് മാർഗം ?
ഇല്ലാതാക്കൂഒറ്റപ്പെട്ടതെങ്കിലും ആത്മാർത്ഥതയുള്ള പ്രതികരണങ്ങൾ വരാനിരിക്കുന്ന പ്രധിരോധത്തിന്റെ സുവ്യക്ത ലക്ഷണങ്ങളാണെന്ന് വിശ്വസിക്കാം.ഡൽഹി പലതും പ്രവചിക്കുന്നുണ്ട്.
ഇല്ലാതാക്കൂ"ഇങ്ങിനെ ചോദിച്ചാൽ ഒരു പാട് കാര്യം ചോദിയ്ക്കാൻ ഉണ്ട്" എന്ന് താങ്കൾക്ക് എഴുതാം.
മറുപടിഇല്ലാതാക്കൂഒരു പാട് കാര്യം പറയാനുണ്ടെന്ന് മന്ത്രിക്കും അറിയാം. പക്ഷേ അതൊക്കെ പറയാൻ പറ്റുമോ? കുറച്ചെന്തോ പറഞ്ഞ പി. സി. ജോർജിന്റെ അവസ്ഥ കണ്ടോ? ഇവിടെയുമില്ല അവിടെയുമില്ല. അതിലും ഭേദമല്ലേ നല്ലൊരു മന്ത്രിപ്പണി? പിന്നെ എന്തിന് ഇതൊക്കെ പറയണം?
അല്ലെങ്കിലും നിങ്ങൾക്കൊക്കെ അറിയുന്നതിൽ കൂടുതലെന്താ ഈ മന്ത്രിക്ക് അറിയുന്നത്? എല്ലാം അങ്ങാടിപ്പാട്ടല്ലേ!
അത് തന്നെ ആൾ രൂപൻ. എല്ലാവർക്കും എല്ലാം അറിയാം. എന്നിട്ടും നമ്മൾ ഈ നാറികളെ താങ്ങി നടക്കുന്നു.
ഇല്ലാതാക്കൂഇങ്ങിനെ ചോദിച്ചാൽ ഒരു പാട് കാര്യം ചോദിയ്ക്കാൻ ഉണ്ട്. !!! :-)
മറുപടിഇല്ലാതാക്കൂYes Kallolini. A lot of things
ഇല്ലാതാക്കൂഇതൊക്കെ ചോദിക്കാൻ നമ്മൾ ഉത്തരവാദിത്തം നൽകിയവർ എന്തു ചെയ്യുന്നെന്നും നോക്കണം ശ്രീ.ബിപിൻ. അവരും പരാജയപ്പെട്ട നിലയ്ക്ക് 2016ൽ നമുക്കൊരു പണിയങ്ങുകൊടുക്കാം, ഇരു കൂട്ടർക്കും. പകരം കക്ഷിഭേദമില്ലാതെ ആണുങ്ങളെ ജയിപ്പിക്കാം.
മറുപടിഇല്ലാതാക്കൂഅതെ ശശികുമാർ. അത് മാത്രമാണ് ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്.
ഇല്ലാതാക്കൂപക്ഷേ അവരതു ചെയ്യുകയില്ല ( നാമുൾപ്പെടെ) !! അതു കഴിഞ്ഞ് കഴുത കാമം തീർക്കുന്നതു പോലെ വീണ്ടും ഒരഞ്ചുകൊല്ലം കരഞ്ഞു തീർക്കും. ജനാധിപത്യത്തിന്റെ മാസ്റ്റർ ജനമാണെന്ന് നാം തിരിച്ചറിയുമ്പോൾ നാം വിജയിക്കും. നന്ദി. ഇങ്ങനെ തീ കെടാതെ സൂക്ഷിക്കുന്നതിന്.
മറുപടിഇല്ലാതാക്കൂതെറ്റുകൾ എന്താണെന്ന് ചുമ്മാതൊന്നു പറഞ്ഞു. ദുർബ്ബല ജന വിഭാഗങ്ങൾക്ക് പെൻഷൻ വൈകി, പിന്നെ വിലക്കയറ്റം തടയാൻ കഴിഞ്ഞില്ല എന്നൊക്കെ. ഇത്രയേ തെറ്റ് ഉള്ളോ എന്ന് ചോദിച്ചാൽ അത്രയേ ഉള്ളൂ എന്ന് പറയും.
മറുപടിഇല്ലാതാക്കൂമുരളീ മുകുന്ദൻ. തല ഉമ്മൻ ചാണ്ടിയ്ക്ക് ഇട്ടു ഒന്ന് പണിഞ്ഞതാ
ഇല്ലാതാക്കൂ