2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

സ്ത്രീ വിരുദ്ധം

ചെറിയാൻ ഫിലിപ്പ് പറഞ്ഞ ഒരു അഭിപ്രായം ആണ് ഇന്ന് കേരളത്തിലെ സദാചാര വാദികൾ  ചർച്ച ചെയ്യുന്നത്. വൈകുന്നേരം ഒന്ന് ആയിക്കോട്ടെ, ചാനലുകാർ എല്ലാം പ്രതികരണ തൊഴിലാളികളെയും  അറെനജ് ചെയ്തു നോക്കി ഇരിക്കുകയായിരിക്കും. അതിനിടെ തന്നെ കേരളത്തിലെ സാംസ്കാരിക കാവൽ ഭടന്മാർ അല്ല "ഭടകൾ" സ്ത്രീ വിരുദ്ധ പ്രസ്താവന ആണിത് എന്ന് പറഞ്ഞു രംഗത്ത് വന്നു കഴിഞ്ഞു. മഹിളാ കോണ്‍ഗ്രസ് നേതാവ് കേസ് കൊടുക്കും എന്നും പറഞ്ഞു കഴിഞ്ഞു. ഇപ്പോഴുള്ള പുതിയ ട്രെൻഡ് ആണ് കേസ് കൊടുക്കും എന്നുള്ള ഭീഷണി. ഇന്ന് വരെ ഇങ്ങിനെ ആരും കേസ് കൊടുത്തതായി കേട്ടിട്ടില്ല. ആരോപണം ഉയർത്തിയ ബിജു രമേശിന് എതിരെ കേസ് കൊടുക്കും എന്ന് മാണി പറഞ്ഞു. അത് പോലെ പലരും പറഞ്ഞു.

 ചെറിയാൻ ഫിലിപ്പ് എന്താണ് പറഞ്ഞത്? പഴയ കോണ്‍ഗ്രസ്സ് ചരിത്രം. അങ്ങേര് കുറെ നാൾ കെ.പി.സി.സി. സെക്രട്ടറി ആയിരുന്നു. എല്ലാ കാര്യങ്ങളും അന്ന് ഭംഗിയായി അറിയാം. അതനുസരിച്ചാണ് പറഞ്ഞത്. ഒരു കാര്യം കൂടി പറഞ്ഞു. എ.കെ. ആന്റണി കെ.പി.സി.സി. പ്രസിഡന്റ്റ് ആയിരുന്ന കാലം ആണ്, അങ്ങേർക്കും അറിയാം എന്നും പറഞ്ഞു.  ചെറിയാൻ പറഞ്ഞത് പണ്ട് കോണ്‍ഗ്രസ്സിൽ സീറ്റ് നേടിയ വനിതകളുടെ കാര്യമാണ്. പലരും ഉടുപ്പഴിച്ചാണ് സീറ്റ് വാങ്ങിയത് എന്ന്. സൈബർ പെണ്‍ വാണിഭത്തിൽ ഇന്നലെ കുറെ സ്ത്രീകളെ പിടിച്ചിരുന്നു. സ്ത്രീകൾ ഇങ്ങിനെ പോകുന്നു എന്ന് പറഞ്ഞാൽ  അതെങ്ങിനെ സ്ത്രീ വിരുദ്ധം ആകും? കേസ് കൊടുക്കും എന്ന് ഭീഷണി പ്പെടുതിയപ്പോൾ ഒരു കാര്യം കൂടി പറഞ്ഞു. അവരുടെ പേരു വിവരവും വെളിപ്പെടുത്തും എന്ന്. ഇതിനെ സാധൂകരിക്കുന്ന ഒരു വീഡിയോ യും പ്രചാരത്തിൽ ഇറങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് കാരനായ രാജ് മോഹൻ ഉണ്ണിത്താൻ പഴയ കെ.പി.സി.സി. പ്രസിടന്റ്റ് കെ. മുരളീധരന്റെ ഇത്തരം ചെയ്തികൾ ആരോപിക്കുന്ന വീഡിയോ. 

ഇങ്ങിനെ കോണ്‍ഗ്രസ്സിലെയും മറ്റു രാഷ്ട്രീയ പാർട്ടികളിലെയും നാറിയ കാര്യങ്ങൾ ഓരോന്നായി പുറത്തു വരട്ടെ.  തെരഞ്ഞടുപ്പ് അല്ലെ വരുന്നത്. നമുക്ക് പഠിയ്ക്കാം ഓരോരുത്തരുടെയും സ്വഭാവം.

8 അഭിപ്രായങ്ങൾ:

  1. ഹ ഹാ ഹാ...........
    നാറട്ടങ്ങോട്ട് പരമാവധി.

    മറുപടിഇല്ലാതാക്കൂ
  2. ചെറിയാൻ ഫിലിപ്പ് പറഞ്ഞത് തെറ്റാണ്. തുണിയഴിച്ചവർക്ക് സീറ്റ് കിട്ടിയെങ്കിൽ ഇപ്പൊ ഉമ്മൻ ചാണ്ടിയുടെ സീറ്റിൽ സരിതാന്റി കേറി ഇരുന്നേനെ ;)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താഴെ ഉള്ള സീറ്റാ കൊടുക്കുന്നത് കൊച്ചു ഗോവിന്ദാ

      ഇല്ലാതാക്കൂ
  3. സ്ത്രീകളെ പരമാവധി ബഹുമാനിച്ചാണു ചെറിയാൻ പറഞ്ഞത്.

    രാത്രിയിൽ ചെയ്യാം ....പകൽ അത് വിളിച്ച് പറയാൻ പാടുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  4. ഇങ്ങിനെ കോണ്‍ഗ്രസ്സിലെയും
    മറ്റു രാഷ്ട്രീയ പാർട്ടികളിലെയും
    നാറിയ കാര്യങ്ങൾ ഓരോന്നായി പുറത്തു വരട്ടെ.
    തെരഞ്ഞടുപ്പ് അല്ലെ വരുന്നത്. നമുക്ക് പഠിയ്ക്കാം ഓരോരുത്തരുടെയും സ്വഭാവം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നിട്ടും എന്ത് പ്രയോജനം മുരളീ. തെരഞ്ഞെടുപ്പ് വരുമ്പോൾ ജനം ഇതെല്ലാം മറക്കും. ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ നാണമില്ലാതെ നിരന്നു നിൽക്കും

      ഇല്ലാതാക്കൂ
  5. ചെറിയാന്‍ ഫിലിപ്പ് മാപ്പു പറഞ്ഞെങ്കിലും......ചിലതു സത്യമാണല്ലോ.....
    അല്ലെങ്കിലും ഉള്ളതു പറഞ്ഞാല്‍ ഉറിയും ചൊറിയും.....

    മറുപടിഇല്ലാതാക്കൂ