നമ്മുടെ ഡി.ജി.പി. തൻറെ ഫേസ് ബുക്കിൽ ഒരു മഹാ കാര്യം ചെയ്തിരിക്കുന്നു. 1968 ലെ ആൾ ഇൻഡ്യ സർവീസ് കോണ്ടക്റ്റ് റൂൾസ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
ആൾ ഇൻഡ്യ സർവീസിൽ ഉള്ളവർ എങ്ങിനെ പെരുമാറണം എന്നതാണ് വിഷയം.അവരുടെ പെരുമാറ്റ ചട്ടം. ആൾ ഇൻഡ്യ സർവീസ് റൂൾസ് ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ആവശ്യമെന്ത്? ആരെങ്കിലും ചട്ടം ലംഘിച്ചാൽ ജനങ്ങളാണോ ലംഘനത്തിന് നടപടി എടുക്കേണ്ടത്? പിന്നെ എന്തിനാണ് ഇത് പ്രസിദ്ധീകരിച്ചത്? അങ്ങിനെ ജനങ്ങളെ പ്രബുദ്ധർ ആക്കാൻ ഒന്നുമല്ല അങ്ങേര് ഇത് പോസ്റ്റ് ചെയ്തത്. അതെല്ലാവർക്കും അറിയാം.
മാണി കോഴ വാങ്ങിയതിനു തെളിവുണ്ട്, കേസ് എടുക്കാം, തുടരന്വേഷണം വേണം എന്ന് തിരുവനന്തപുരം കോടതി വിധിച്ചു. ആ വിധിയെ കുറിച്ച് ചോദിച്ചപ്പോൾ വിജിലൻസിൽ ADGP ആയിരുന്ന ഇപ്പോൾ DGP ആയ ജേക്കബ് തോമസ് പറഞ്ഞു. സത്യം ജയിച്ചു. കോടതി ശരിയായ തീരുമാനം എടുത്തു. എന്ന്. അപ്പോൾ തുടങ്ങിയതാണ് ചാണ്ടിക്കും മറ്റും ഈ ചൊറിച്ചിൽ. ഓൾ ജേക്കബ് തോമസ് എന്ത് തെറ്റാ പറഞ്ഞത്? കോടതി വിധി ശരിയല്ല എന്ന് പറയണമായിരുന്നോ? വിജിലൻസിൽ ADGP ആയിരുന്നപ്പോഴുള്ള കുറെ കഥകൾ അങ്ങേർക്കും അറിയാമല്ലോ. കോടതി വിധി അംഗീകരിക്കുന്നതു ചട്ട ലംഘനം ആകുമോ മാഷേ?
അപ്പോൾ ഒരുദ്ദേശം മാത്രമേ ഉള്ളൂ. ജേക്കബ് തോമസ് ചട്ട ലംഘനം നടത്തി എന്ന് പരോക്ഷമായി ജനങ്ങളെ അറിയിക്കുക. എത്ര മോശമായ പ്രവൃത്തി. നിങ്ങളുടെ സേനയിൽ നടക്കുന്ന ഈ അധികാരത്തിനു വേണ്ടിയുള്ള നാണം കേട്ട തമ്മിൽ തല്ലു എന്തിന് നാട്ടുകാരെ അറിയിച്ചു സ്വയം നാണം കെടണം? പല്ലിട കുത്തി മണപ്പിക്കുന്നു. കിടന്നിട്ടു മേലോട്ട് തുപ്പുന്നു.
ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരിക്കുന്നു. നല്ല അച്ചടക്കം ഉള്ള ആളാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. നാഷണൽ ഗെയിംസിൽ തോന്നിവാസം ആണ് നടന്നത് എന്ന് പരസ്യമായി പത്രക്കാരോട് പറഞ്ഞ പുള്ളിയാണ്. അന്ന് മന്ത്രി തിരുവഞ്ചൂർ കുറെ ചാടുകയും ചെയ്തു. അങ്ങേരും ഈ ഡി.ജി.പി. പറഞ്ഞ ആൾ ഇൻഡ്യ സർവീസ് കോണ്ടക്റ്റ് റൂൾസ് നകത്ത് വരുന്ന ആളല്ലേ?
പിന്നെ ഒരു IPS അസോസിയേഷൻ ഉണ്ട്. അധികാരത്തിൽ ആര് ഇരിക്കുന്നോ അവരുടെ വിനീത ദാസന്മാർ. ആ ദാസന്മാർ എല്ലാവരും കൂടി ഒരു പ്രമേയം പാസാക്കി. നമ്മുടെ S കത്തി വിൻസൻ പോൾ നല്ല മനുഷ്യൻ. ജേക്കബ് തോമസ് മോശക്കാരൻ.
പാറ്റൂരെ ഫ്ലാറ്റ് കള്ളക്കളിയിൽ ചാണ്ടിയും രമേഷും ഒക്കെ ഉണ്ടെന്നു ജേക്കബ് തോമസ് തന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. രേഖകളും ഉണ്ട്. കാത്തിരുന്നോളൂ. ചാണ്ടിയും അങ്ങേർക്കു ശിങ്കിടി പാടുന്ന ഉദ്യോഗസ്ഥരും.

ഒന്നും പറയുന്നില്ല ഗ്രോസ് ഡൊമെസ്റിക് പ്രോഡക്റ്റ് G.D.P ആണ് കൂടുതൽ ശരി
മറുപടിഇല്ലാതാക്കൂദേ മാണിക്കെതിരായി ഹൈക്കോടതി പറഞ്ഞിരിക്കുന്നു.ബൈജൂ
ഇല്ലാതാക്കൂha ha ha.
മറുപടിഇല്ലാതാക്കൂkaathirunn kaanaam............
അത് തന്നെ സുധീ
ഇല്ലാതാക്കൂപലതും കാണേണ്ടി വരും.......
മറുപടിഇല്ലാതാക്കൂപല്ലിട കുത്തി മണപ്പിക്കുന്നു.
മറുപടിഇല്ലാതാക്കൂഎന്നിട്ട് കിടന്നിട്ടു മേലോട്ട് തുപ്പുന്നു.
നട്ടെല്ല് വളഞ്ഞവന്‍ പോയപ്പോള്‍ നാട്റെല്ലേ ഇല്ലാത്തവന്‍ വന്നു.അത്ര തന്നെ................
മറുപടിഇല്ലാതാക്കൂ