2016, മേയ് 30, തിങ്കളാഴ്‌ച

കാസ്ട്രോമാർ



                                                               ഉമ്മൻ കാസ്ട്രോ


ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഒന്ന് രണ്ടു ഗുണങ്ങൾ ഉണ്ടായി. ഒന്ന് ക്യുബയിലെ വിപ്ലവ നേതാവിന്റെ പേരിൽ ഒരാൾ കേരളത്തിൽ ഉടലെടുത്തു.

സാക്ഷാൽ അച്ചു കാസ്ട്രോ.

 കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്നു വോട്ട് പിടിക്കുമ്പോൾ ഒരു മുഖ്യ മന്ത്രി പദം  സഖാവ് വി.എസ്. സ്വപ്നം കാണുന്നത് സ്വാഭാവികം. കഴിഞ്ഞ ഭരണത്തിലെ മുഖ്യ മന്ത്രി. അത് കഴിഞ്ഞു അഞ്ചു വർഷം പ്രതി പക്ഷ നേതാവ്. വയസ്സ് 92 കഴിഞ്ഞെങ്കിലും ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ല. കാസർഗോഡ്‌ മുതൽ പാറശാല വരെ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു, പക്ഷേ സംഭവം കൈവിട്ടു പോയി. മുഖ്യ മന്ത്രി യെ നിശ്ചയിക്കുന്ന സമയം വന്നപ്പോൾ ഇദ്ദേഹത്തിന്റെ പേരെ ഇല്ല. പിണറായി അത് കൊണ്ട് പോയി. രണ്ട് മാസം മുഴുവൻ സമയം ഓടി നടന്ന വി.എസിന് ശരീര സുഖം പോരാ എന്ന് പോളിറ്റ് ബ്യുറോ പറഞ്ഞു. പക്ഷെ യെച്ചൂരി നന്ദി യുള്ളവനാണ്. ഒരു പേര് കൊടുത്തു. കേരളത്തിലെ കാസ്ട്രോ.

അപ്പുറത്തും ഇത് പോലെ ഒരാളുണ്ടായി. ഉമ്മൻ ചാണ്ടി. ഹൈ കമാണ്ടിനെ വരച്ച വരയിൽ നിർത്തുമ്പോഴും നല്ല വിശ്വാസം ഉണ്ടായിരുന്നു തിരിച്ചു ഭരണത്തിൽ വരാം എന്ന്. കേരളത്തിലെ ജനങ്ങൾ അത്ര മണ്ടന്മാർ അല്ല എന്ന് തെളിയിച്ചു കൊണ്ട് അവരെ ദയനീയമായി പരാജയപ്പെടുത്തി. ആശാൻ ഔട്ട്‌ ആയി. ആശാന്റെ വിശ്വസ്തരായ എ ഗ്രൂപ്പ് തോറ്റു പോയി. ചെന്നിത്തലയുടെ ഐ. ഗ്രൂപ്പിൽ കൂടുതൽ എം.എൽ.എ. മാർ ജയിച്ചു വന്നു. സ്വാഭാവികമായി രമേശ്‌ ആണ് പ്രതിപക്ഷ നേതാവ് ആകേണ്ടത്. രക്ഷയില്ലാതെ  വീണിടം  വിദ്യയാക്കി താൻ ഒഴിഞ്ഞു കൊടുക്കുന്നു എന്ന് ചാണ്ടി പറഞ്ഞു. അങ്ങിനെ രമേശ്‌ പ്രതിപക്ഷ നേതാവ് ആയി. ചാണ്ടി ഒരു കാര്യം കൂടി ചെയ്തു. രമേഷിന്റെ പേര് നിർദ്ദേശിച്ചു എന്ന് കൂടി പറഞ്ഞു. എന്ത് നല്ല മനസ്സ്.

ഇടതായാലും വലതായാലും അഴിമതിയും മറ്റു കാര്യങ്ങളും എതിർ പക്ഷത്ത്  നിന്നും സ്വീകരിക്കാൻമടി കാണിക്കില്ല. അപ്പുറത്ത് അച്ചുതാനന്ദനെ എങ്ങിനെ ഇരുത്തി എന്ന് കോൺഗ്രസ് നോക്കി. അത് പോലെ ഇവിടെയും ചെയ്തു. യു.ഡി.എഫ്. ചെയർമാൻ സ്ഥാനം കൊടുത്തു.  അങ്ങിനെ കേരളത്തിന് രണ്ടാമതൊരു കാസ്ട്രോ യെ കൂടി കിട്ടി.

ഉമ്മൻ കാസ്ട്രോ 

4 അഭിപ്രായങ്ങൾ:

  1. അപ്പോ സാറേ.ഇതിൽ ഒരു കൗതുകമുണ്ടല്ലോ!!!

    ഇവർ രണ്ടും കൂടി ചേർന്നാൽ അച്ചു ഉമ്മൻ ആകുമല്ലോ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രസകരം. അങ്ങിനെയും ഒരു കാര്യം ഉണ്ടെന്നു സുധി പറഞ്ഞപ്പോഴാ ശ്രദ്ധിക്കുന്നത്.

      ഇല്ലാതാക്കൂ
  2. ഇടതായാലും വലതായാലും
    ഏത് കാസ്ട്രോ വന്നാലും അഴിമതിയും
    മറ്റു കാര്യങ്ങളും എതിർ പക്ഷത്ത് നിന്നും
    സ്വീകരിക്കാൻമടി കാണിക്കില്ല...സത്യം..!

    മറുപടിഇല്ലാതാക്കൂ