ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാ ഷോയ്ക്കും എണീറ്റ് നിൽക്കണം എന്ന് പറയുന്നത് നിർഭാഗ്യകരം എന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറയുന്നത്. മനുഷ്യന്റെ പ്രസ്താവന എന്ത് നിർഭാഗ്യകരമാണ്. വിവര ദോഷം പറയുന്നതിനും പരിധി നിശ്ചയിക്കേണ്ടി ഇരിക്കുന്നു. അല്ലെങ്കിൽ കമലും അത് പോലുള്ളവരും വിവര ദോഷം പറഞ്ഞു കൊണ്ടേ ഇരിക്കും.ഇയാളോട് ചോദ്യം. ദേശീയ ഗാനം ആലപിക്കുമ്പോൾ ആദരസൂചകമായി ജനം എണീറ്റ് നിന്നാൽ ഇയാൾക്കെന്താണ് കുഴപ്പം? അത് ഫിലിം ഫെസ്റ്റിവലിനെ എങ്ങിനെ പ്രതികൂലമായി ബാധിക്കും? 52 സെക്കൻഡ് ആളുകൾ അറ്റൻഷൻ ആയി നിൽക്കുന്നു. സുപ്രീം കോടതി വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. ദേശീയ ഗാനത്തിന് ആദരവ് നൽകേണ്ടതിന്റെ ആവശ്യകത. എന്നിട്ടും എന്ത് കൊണ്ട് കമൽ ഇങ്ങിനെ അസഹിഷ്ണുത കാണിക്കുന്നു? ഈ അസഹിഷ്ണുത രാജ്യസ്നേഹത്തിന്റെ കുറവു കൊണ്ടും പിന്നെ യജമാനന്മാരെ സുഖിപ്പിക്കാനും ആണ്. വിധേയൻ തൊമ്മി ആയി അഭിനയിക്കുകയാണ് കമൽ. സിനിമാ മന്ത്രി എ .കെ. ബാലൻ ആദ്യം പറഞ്ഞു ദേശീയ ഗാനം ഇടാം. എണീറ്റ് നിൽക്കുന്നവർ നിൽക്കട്ടെ എന്ന്. പിന്നീട് അത് പതിയെ മാറ്റി. സുപ്രീം കോടതി വിധി മേളയ്ക്ക് ബാധകമാണോ എന്നറിയാൻ കോടതിയിലും ഒക്കെ പോയി. ബാലനെയും മറ്റും സുഖിപ്പിക്കണമെങ്കിൽ ഇങ്ങിനെ പറയണം എന്ന് ധരിച്ചാണ് കമൽ എന്ന തൊമ്മി ഇങ്ങിനെ പറഞ്ഞത്.
ഓരോ സിനിമാ കാണാൻ കയറാൻ പത്തും ഇരുപതും മിനിട്ടാണ് ഓരോരുത്തരും ക്യൂ നിൽക്കുന്നത്. എന്നിട്ടാണ് ഒരു മിനിറ്റ് എണീറ്റ് നിൽക്കുന്നതിന് കമൽ അസിഹിഷ്ണുത കാണിക്കുന്നത്.
ഒരു ദിവസം ഏതെങ്കിലും ഒരു ഷോയ്ക്കു ദേശീയ ഗാനത്തിന് ഒരു തവണ എണീറ്റ് നിന്നു എന്നൊരു സർട്ടിഫിക്കറ്റു ഓരോ ആൾക്കും കമൽ കൊടുത്താൽ മതി.
ഈ സിനിമാക്കാരുടെ ജാഡ കണ്ടാൽ തുണിയുരിഞ്ഞിട്ട് മുഖത്ത് ഉരച്ചു കൊടുക്കാൻ തോന്നും. പത്തു കാശ് കിട്ടുമ്പോൾ സ്വഭാവം ആകെ മാറും. മഹാൻ ആണെന്ന് സ്വയം തോന്നിത്തുടങ്ങും. ഏഴെട്ടു പടത്തിൽ അഭിനയിച്ചു, മൂന്നാലു പടം സംവിധാനം ചെയ്തു. അഭിനയം ശരാശരിയിലും താഴെ. അപ്പൂപ്പൻ ആനപ്പുറത്തിരുന്നു എന്ന് വച്ച് മോന്റെ ചന്തിയിൽ തഴമ്പ് കാണില്ലല്ലോ. സംവിധാനവും പറയത്തക്കതായി ഒന്നുമില്ല. പക്ഷെ അപ്പോഴേയ്ക്കും അഹങ്കാരം കേറി തലയ്ക്കു പിടിച്ചു. ആളാരാണെന്നു മനസ്സിലായി ക്കാണുമല്ലോ. വിനീത് ശ്രീനിവാസൻ.
പുള്ളി പറഞ്ഞ ഊളത്തരവും കൂടി കേട്ടാലേ എത്രത്തോളം വങ്കൻ ആണ് ആളെന്ന് മനസ്സിലാകൂ.
സിനിമയ്ക്ക് മുൻപേ തിയറ്ററുകളിൽ ദേശീയ ഗാനം വേണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ചു പറയുകയായിരുന്നു. അതിൽ അദ്ദേഹത്തിന് വിഷമം ഒന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ സിനിമയുടെ സമയം അപഹരിക്കും എന്നതാണ് പ്രശ്നം. ദേശീയ ഗാനത്തിന്റെ ഒരു മിനിറ്റ് ആണ് അദ്ദേഹത്തിന്റെ സിനിമയെ ബാധിക്കുന്നത്! രണ്ടും മൂന്നും മണിക്കൂർ വലിച്ചു നീട്ടി സിനിമ എന്ന പേരിൽ ചവറ് ഉണ്ടാക്കിയ വിനീത് ആണ് പറയുന്നത് ആ ഒരു മിനിറ്റ് അദ്ദേഹത്തിന്റെ സിനിമയെ ബാധിക്കും എന്ന്. ഒരു മിനിറ്റ് അല്ല ഒരു മണിക്കൂർ എടുത്തു മാറ്റിയാലും അങ്ങേരുടെ സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. അത്രയും ബോറടി കുറയും എന്ന ഗുണം മാത്രം.
'ഉദയനാണ് താരം' എന്ന ചിത്രത്തിലെ പൊങ്ങച്ചക്കാരൻ രാജപ്പൻ എന്ന സരോജ് കുമാർ എന്ന കാരക്ടർ വിനീത് ശ്രീനിവാസനിലൂടെ അറം പറ്റും എന്ന് അതിന്റെ തിരക്കഥാകൃത്തു ഒരിക്കലും വിചാരിച്ചു കാണില്ല.
അതെ ..,
മറുപടിഇല്ലാതാക്കൂ'ഉദയനാണ് താരം'
എന്ന ചിത്രത്തിലെ പൊങ്ങച്ചക്കാരൻ
രാജപ്പൻ എന്ന സരോജ് കുമാർ എന്ന കാരക്ടർ
വിനീത് ശ്രീനിവാസനിലൂടെ അറം പറ്റും എന്ന്
അതിന്റെ തിരക്കഥാകൃത്തു ഒരിക്കലും വിചാരിച്ചു കാണില്ല.
അതാണ് മുരളീ സംഭവിച്ചത്.. സ്വന്തം മകൻ
മറുപടിഇല്ലാതാക്കൂപ്രിയ ബിപിൻ സർ,
മറുപടിഇല്ലാതാക്കൂവിയോജിക്കുന്നു.
എതിരഭിപ്രായം പറഞ്ഞ ഒരാളുടെ ആശയങ്ങളുമായി കലഹിക്കാം. അല്ലാതെ,തുണിയുരിഞ്ഞു മുഖത്ത് ഉരയ്ക്കണം എന്നൊക്കെ പറയുന്നത് മോശമാണ്.
രണ്ടും മൂന്നും മണിക്കൂർ സിനിമ വലിച്ചു നീട്ടുന്ന ഒരു സംവിധായകൻ ദേശീയ ഗാനത്തിന്റെ ഒരു മിനിറ്റ് കൊണ്ട് സ്വന്തം സിനിമയുടെ സത്ത പോകും എന്ന് പറഞ്ഞതിനാണ് കൊച്ചു ഗോവിന്ദാ തുണി ഉരിഞ്ഞു ഉരക്കുമെന്നു പറഞ്ഞത്. സിനിമാക്കാരുടെ പൊങ്ങച്ചത്തിന്റെ മുഖത്താണ് കൊച്ചു ഗോവിന്ദാ ഉരയ്ക്കുന്നത്.
ഇല്ലാതാക്കൂ