2017, ജനുവരി 13, വെള്ളിയാഴ്‌ച

ഇടതു സാഹിത്യം.

എഴുത്തുകാരൻ  സക്കറിയ ഇടതു പക്ഷത്തിന്റെ അടിമത്വത്തിൽ നിന്നും  മുക്തി നേടിയിട്ടില്ല. ആ കടപ്പാട് ഇപ്പോഴും നില നിർത്തുന്നു. അത് കൊണ്ട്  ഇടതു  അല്ലാത്തവരോടുള്ള അസഹിഷ്ണുത കുറഞ്ഞിട്ടുമില്ല.  ഇപ്പോൾ ഇടതും അദ്ദേഹത്തിനെ അത്ര ശ്രദ്ധിക്കുന്നുമില്ല. അത് കൊണ്ട് ഇടയ്ക്കിടെ ശ്രദ്ധിക്കപ്പെടാൻ ഉള്ള അടവുകളും അറിയാം. അത്തരം ഒന്നാണ്  ഈയിടെ എഴുതിയ ഒരു ചെറു ലേഖനം. സാഹിത്യകാരനും വാഗ്മിയുമായ ശ്രീ  എം.കെ. സാനുവിനെ കുറിച്ചാണ്എഴുത്തു. സാനു മാഷ് അടുത്തിടെ എഴുതിയ ഒരു ലേഖനത്തിൽ, ''സക്കറിയ യെ വിമർശിച്ചതിനാലാണ് അദ്ദേഹം പിണങ്ങിയത്'' എന്ന്  ഒരു ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട്. പക്ഷെ  സക്കറിയ ആകട്ടെ സാനു മാഷിന്റെ  ആ വിമർശം ഇത് വരെ വായിച്ചിട്ടുമില്ല. (കഷ്ട്ടം ഇനിയെങ്കിലും സാനു മാഷ് എന്താണ് പറഞ്ഞത് എന്ന് ഒന്ന് വായിച്ചു നോക്കണേ സക്കറിയാ).

''ഇടതു പക്ഷ ചിന്തയുടെ സുപ്രധാന പ്രതിനിധി'' ആയാണ് സാനു മാഷിനെ  കണ്ടത് എന്നാണ് സക്കറിയ പറയുന്നത്. അത് കൊണ്ട് അദ്ദേഹത്തെ ആർ.എസ്എസിന്റെ വേദികളിൽ കണ്ടപ്പോൾ വിമർശിച്ചു എന്നാണു സക്കറിയ എഴുതിയത്.

ഇനി  സാനു മാഷ് ഇപ്പോൾ എഴുതിയത് എന്താണെന്ന് നോക്കാം.

" കൂട്ടുകാരൊക്കെ പാർട്ടി അംഗങ്ങളായിരുന്നെങ്കിലും  ഞാനൊരിക്കലും അങ്ങനെ ആയിരുന്നില്ല. വ്യക്തിപരമായ സ്വാതന്ത്ര്യം,ജനാധിപത്യം എന്നിവയൊക്കെയാണ് എനിക്ക് പ്രധാനപ്പെട്ടതു എന്നതാവാം ഞാൻ പാർട്ടി മെമ്പർ ആകാതിരിക്കാൻ കാരണം.... പാർട്ടിയുടെ ഏതെങ്കിലും നിയന്ത്രണങ്ങൾ  എന്റെ മേൽ ഉണ്ടായിട്ടില്ല........... എന്റെ അഭിപ്രായങ്ങളോ നിലപാടുകളോ പാർട്ടി നിർദ്ദേശാനുസരണം മാറ്റേണ്ട ഒരവസരവും എനിക്കുണ്ടായിട്ടില്ല. പാർട്ടി വിരുദ്ധനായ എം.ഗോവിന്ദനുമായി എനിക്ക് നല്ല അടുപ്പമായിരുന്നു. സർഗാത്മകത കത്തി നിൽക്കുന്ന എഴുത്തുകാർ പുകാസ യിൽ എത്തിപ്പെട്ടിരുന്നില്ല  എന്നതിന് പാർട്ടിയുടെ നിയന്ത്രണങ്ങൾ കാരണമായിട്ടുണ്ടാകാം. "

കാര്യം മനസ്സിലായല്ലോ. പുകാസയിൽ  ശരാശരി എഴുത്തുകാർ മാത്രമേ ഉള്ളൂ എന്ന് കണ്ടല്ലോ. അതിനു കാരണം കമ്മ്യുണിസ്റ് പാർട്ടിയുടെ വിധേയനായി നിൽക്കേണ്ടി വരും എന്നത് തന്നെ. മീഡിയോക്കാർ എഴുത്തുകാരെയും കൊണ്ട് പു.ക.സ. നടന്നതിന്റെ കാരണം വ്യക്തമാണല്ലോ.

ഇടതു പാർട്ടികൾക്കൊപ്പം നിൽക്കുന്ന എഴുത്തുകാർക്കും കലാകാരന്മാർക്കും അസഹിഷ്ണുത കൂടുതലാണ്. എല്ലാവരും ഇടത്തിൽ നിൽക്കണം എന്ന നേതൃത്വത്തിന്റെ നിലപാട് ആണ് ഇവരുടെ വഴികാട്ടി. അത് കൊണ്ട് അല്ലാത്തവരെ പുലഭ്യം പറയും. അതാണ് സക്കറിയയും ഇവിടെ  നടത്തിയത്. അഞ്ചു വർഷം കൂടുമ്പോൾ ഭരണത്തിൽ കയറുമ്പോൾ എന്തെങ്കിലും കിട്ടിയാൽ അത്രയും ആയില്ലേ.

സക്കറിയ പറയുന്നത് പോലെ ഇടതൊന്നുമല്ല സാനു മാഷ്.  " കൂട്ടുകാരൊക്കെ പാർട്ടി അംഗങ്ങളായിരുന്നെങ്കിലും  ഞാനൊരിക്കലും അങ്ങനെ ആയിരുന്നില്ല. വ്യക്തിപരമായ സ്വാതന്ത്ര്യം,ജനാധിപത്യം എന്നിവയൊക്കെയാണ് എനിക്ക് പ്രധാനപ്പെട്ടതു എന്നതാവാം ഞാൻ പാർട്ടി മെമ്പർ ആകാതിരിക്കാൻ കാരണം.''


.അത് കൊണ്ട് തന്നെയാണ് ആർ.എസ്.എസ്.ന്റെയും പോഷക സംഘടനകളുടെയും സമ്മേളനങ്ങളിൽ  അദ്ദേഹം സ്ഥിരം  സാന്നിധ്യമായത്.

4 അഭിപ്രായങ്ങൾ:

  1. കലാ സാഹിത്യ സാംസ്കാരിക നായകർ എന്നും
    ഒരു രാഷ്ട്രീയപാർട്ടികളുടെയും ചട്ടുകങ്ങളോ , തവികളോ ആയി തീരരുത് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്നെങ്ങിനെ പുരസ്കാരങ്ങൾ കിട്ടും മുരളീ

      ഇല്ലാതാക്കൂ
  2. മിക്കവരുടേയും തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അന്നും ഇന്നും എന്നും ബേപ്പൂരിന്റെ സുൽത്താൻ തന്നെ അഗ്രഗണ്യൻ..ഇവറ്റകളെപ്പോലെ പല സ്വഭാവം കാണിക്കില്ലായിരുന്നു.

    മറുപടിഇല്ലാതാക്കൂ