"നമുക്ക് ഒരുമിച്ചു മുങ്ങിത്താഴാം, സർക്കാർ ഒപ്പമുണ്ട്" ഇതാണ് പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിനു ഏറ്റവും അനുയോജ്യമായ പരസ്യ വാചകം.
കഴിഞ്ഞ ഒരു വർഷത്തെ ഭരണത്തിൽ നിന്നും ഇതിലും അർത്ഥവത്തായ ഒരെണ്ണം കണ്ടു പിടിക്കാൻ കഴിയില്ല. 'എല്ലാം ശരിയാക്കാം' എന്ന പരസ്യവാചകത്തിലൂടെ അധികാരത്തിൽ കയറിയ സർക്കാർ ഒന്നും ശരിയാകാതെ പകച്ചു നിൽക്കുകയാണ്. ''അഴിമതി പാടെ തുടച്ചു നീക്കും'' എന്ന് ഓരോ അഞ്ചു മിനിട്ടിലും " ഞാൻ പെണറായി വിജയൻ" എന്ന് തുടങ്ങുന്ന റേഡിയോ പരസ്യത്തിൽ പറയുന്ന സർക്കാർ ആണ് അഴിമതി 'തുടച്ചു നീക്കാത്തതോ' പോകട്ടെ അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കാൻ പോലും ആകാതെ നിൽക്കുന്നത്. ഭരണത്തിൽ കയറി ഒരു മാസം തികയുന്നതിനു മുൻപ് തന്നെ ബന്ധു ജന അഴിമതിയിൽ ഒരു മന്ത്രി രാജി വയ്‌ക്കേണ്ടി വന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതി കൊണ്ട് മാത്രം ജയിച്ചു കയറിയ ഇടതു മുന്നണി ചാണ്ടി സർക്കാരിന്റെ അഴിമതി ഒരെണ്ണം പോലും ഒരു വർഷം ആയിട്ടും പുറത്തു കൊണ്ടു വന്നില്ല എന്നത് അഴിമതിയിൽ 'ഒത്തു കളി' നടത്തുന്നു എന്നതിന് തെളിവല്ലേ? അഴിമതിക്ക് ജയിലിൽ പോയ ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കിൽ നിയമനം. ലൈംഗികാരോപണത്തി ൽ രണ്ടാം മന്ത്രിയും രാജി വച്ചു.
ഭരണ ആസ്ഥാനത്താണെങ്കിൽ IAS-IPS തമ്മിൽ തല്ല് കൂട്ടത്തല്ല്. സെക്രട്ടേറിയറ്റിൽ സർക്കാരിനെതിരെ സമരം. ക്രമ സമാധാന നില അതീവ ഗുരുതരം. ഓരോ ദിവസവും ഓരോ ബലാത്സംഗം എന്നതാണ് പിണറായി സർക്കാർ വന്നതിനു ശേഷമുള്ള കണക്ക്. രാഷ്ട്രീയ കൊലപാതകങ്ങൾ. ധാരാളം. അരി വില ആകാശത്തോളം കുതിച്ചുയർന്നു. കിലോയ്ക്ക് 50 രൂപ. പച്ചക്കറി വില അതിലും ഭീകരം. അടിസ്ഥാന സൗകര്യമില്ലാത്ത സർക്കാർ വിദ്യാലയങ്ങൾ. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. പനി പിടിച്ചു ആളുകൾ മരിക്കുന്നു. മാലിന്യ സംസ്കരണം നടത്താതെ സർക്കാർ. ധൂർത്തിനാണെങ്കിൽ ഒരു കുറവുമില്ല.കാബിനറ്റ് റാങ്കിൽ ഒരു പിടി ഉപദേശകർ.ഒരു വിദ്യാർത്ഥിക്കെതിരെ പ്രചാരണത്തിന് പരസ്യം 18 ലക്ഷം. ഒരു ഡി.ജിപിക്കെതിരെ കേസിനു 3 കോടി. ഇതൊക്കെയാണ് ഈ സർക്കാരിന് ആഘോഷിക്കാനുള്ളത്.