2017, മേയ് 20, ശനിയാഴ്‌ച

പെൺ കൂട്ടായ്മ



Image may contain: 14 people, people smiling, selfie





സിനിമയിലെ സ്ത്രീ കൂട്ടായ്മ ഏറ്റവും യോഗ്യനായ ആളിനെത്തന്നെയാണ് പിന്തുണക്കായി സമീപിച്ചത്. സാക്ഷാൽ കേരള മുഖ്യ മന്ത്രി പിണറായി വിജയൻ. മഹിജ എന്ന വനിതയെ റോഡിലൂടെ വലിച്ചിഴച്ചതിനെ ന്യായീകരിച്ച ആൾ, പെമ്പിളൈ ഒരുമയെ  അധിക്ഷേപിച്ച മന്ത്രിയെ ന്യായീകരിച്ച ആൾ അങ്ങിനെ എല്ലാം കൊണ്ടും സ്ത്രീ പക്ഷനാണ്. 

വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് ''വിമൻ കളക്ടീവ് ഇൻ സിനിമ'' എന്ന സംഘടന. എന്താണ് സിനിമാ വ്യവസായത്തിൽ  സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ? ലൈംഗിക അതിക്രമങ്ങൾ, പീഡനങ്ങൾ,അവഗണന. ഇതിന്റെ കാരണം അന്വേഷിച്ചാൽ ഉത്തരവാദികൾ സ്ത്രീകൾ തന്നെ ആണെന്ന് കാണാം. സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ വേണ്ടി, ഒരു ചാൻസിനു വേണ്ടി, ഒരു നായികാ പദവിക്ക് വേണ്ടി 'എന്തും ചെയ്യാം' എന്ന നിലപാടാണ് ഏറ്റവും പ്രധാന പ്പെട്ട കാരണം. അവിടത്തെ പുരുഷ സമൂഹം അതിനെ മുതലെടുക്കുകയും ചെയ്യുന്നു.അങ്ങിനെ തുടങ്ങി കഴിയുമ്പോൾ പിന്നെ ഈ  ''പവിത്രതയോടെ കാത്തു   സൂക്ഷിക്കുന്ന '' തിനൊന്നും ഒരർത്ഥവും ഇല്ലാതാകും. ഒരു പാട്സിനിമാ നടികളുടെ വിവിധ ''കലാപരിപാടികൾ''  നമ്മൾ  സോഷ്യൽ മീഡിയയിൽ  വരുന്ന വീഡിയോകളിൽ കാണാറുണ്ടല്ലോ. എങ്ങിനെയെങ്കിലും കാശുണ്ടാക്കുക,' സുഖിക്കുക' എന്നതാകുന്നു അവരുടെ ലക്ഷ്യം. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. സിനിമാ താരങ്ങൾക്കിടയിൽ വിവാഹ മോചനം കൂടുന്നതിന്റെ കാരണവും ഇത് തന്നെ. NO എന്നൊരു വാക്കു പറയാൻ കഴിയാത്തിടത്തോളം കാലം, അതൊക്കെയാണ് ജീവിതം എന്ന് ചിന്തിക്കുന്നിടത്തോളം കാലം, അത് ആസ്വദിക്കുന്നിടത്തോളം  ഈ കൂട്ടായ്മ ഒരു പരാജയം ആയിരിക്കും.

6 അഭിപ്രായങ്ങൾ:

  1. ''പവിത്രതയോടെ കാത്തു സൂക്ഷിക്കുന്ന '' തിനൊന്നും ഒരർത്ഥവും ഇല്ലാതാകും. ഒരു പാട്സിനിമാ നടികളുടെ വിവിധ ''കലാപരിപാടികൾ'' നമ്മൾ സോഷ്യൽ മീഡിയയിൽ വരുന്ന വീഡിയോകളിൽ കാണാറുണ്ടല്ലോ. എങ്ങിനെയെങ്കിലും കാശുണ്ടാക്കുക,' സുഖിക്കുക' എന്നതാകുന്നു അവരുടെ ലക്ഷ്യം. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. സിനിമാ താരങ്ങൾക്കിടയിൽ വിവാഹ മോചനം കൂടുന്നതിന്റെ കാരണവും ഇത് തന്നെ. NO എന്നൊരു വാക്കു പറയാൻ കഴിയാത്തിടത്തോളം കാലം, അതൊക്കെയാണ് ജീവിതം എന്ന് ചിന്തിക്കുന്നിടത്തോളം കാലം, അത് ആസ്വദിക്കുന്നിടത്തോളം ഈ കൂട്ടായ്മ ഒരു പരാജയം ആയിരിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പണം ലൗകിക സുഖം അതല്ലേ നമുക്ക് വേണ്ടത്. അതിനിടയിൽ മറ്റുള്ള കാര്യങ്ങൾക്കു എന്ത്‌ പ്രസക്തി മുരളീ

      ഇല്ലാതാക്കൂ
  2. സിനിമ മേഖലയിലുള്ള സ്ത്രീകളെല്ലാം അങ്ങനെയാണെന്നും അതുകൊണ്ടുതന്നെ അവർക്കായി ഒരു സംഘടന വന്നിട്ടും കാര്യമൊന്നുമില്ല എന്നുമുള്ള ഏകപക്ഷീയവും സ്ത്രീവിരുദ്ധവുമായ ഈ അഭിപ്രായത്തോട് യോജിക്കാനാവുന്നില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ വേണ്ടി, ഒരു ചാൻസിനു വേണ്ടി, ഒരു നായികാ പദവിക്ക് വേണ്ടി 'എന്തും ചെയ്യാം' എന്ന നിലപാടാണ് ഏറ്റവും പ്രധാന പ്പെട്ട കാരണം. അവിടത്തെ പുരുഷ സമൂഹം അതിനെ മുതലെടുക്കുകയും ചെയ്യുന്നു.അങ്ങിനെ തുടങ്ങി കഴിയുമ്പോൾ പിന്നെ ഈ ''പവിത്രതയോടെ കാത്തു സൂക്ഷിക്കുന്ന '' തിനൊന്നും ഒരർത്ഥവും ഇല്ലാതാകും."

      എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. സ്ത്രീകളെല്ലാം അങ്ങിനെ ആണെന്ന് പറഞ്ഞിട്ടില്ല.

      ഇല്ലാതാക്കൂ
  3. "മഹിജ എന്ന വനിതയെ റോഡിലൂടെ വലിച്ചിഴച്ചതിനെ ന്യായീകരിച്ച ആൾ, പെമ്പിളൈ ഒരുമയെ അധിക്ഷേപിച്ച മന്ത്രിയെ ന്യായീകരിച്ച ആൾ"
    ഈ പ്രസ്താവനയോടെ ഒരിക്കലും യോജിക്കാൻ കഴിയില്ല. അതൊക്കെ മാധ്യമ സൃഷ്ട്ടികൾ മാത്രമാണെന്ന് പിന്നീട് കേരളീയ സമൂഹത്തിനു ബോധ്യപ്പെട്ടതാണ്. ലിംഗം ചേതിക്കപ്പെട്ട അമ്പത്തി നാലു വയസ്സായ സന്യാസിയെ യുവാവെന്ന്‌ വിശേഷിപ്പിച്ച മാധ്യമങ്ങളാണ് നമ്മുടെ ബോധത്തെ നിർണ്ണയിക്കുന്നത് എന്ന് വരുന്നത് വളരെ ഖേദകരം തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാധ്യമങ്ങൾ സൃഷ്ടിച്ചെടുത്തല്ലല്ലോ നമ്മൾ കണ്ട ദൃശ്യങ്ങൾ.

      ഇല്ലാതാക്കൂ