2018, ഫെബ്രുവരി 11, ഞായറാഴ്‌ച

പദ്‌മശ്രീ

Image may contain: 1 person, text





 ഇത്രയും നിലവാരമില്ലാത്തവർ മന്ത്രി ആകരുത്. അല്ല  അങ്ങിനെ നോക്കിയാൽ സിപിഎം ആകെ കുഴയും. പാർട്ടിക്ക് പുറത്തു നിന്നും ആളെ എടുക്കേണ്ടി വരും. ഇവിടെ  മന്ത്രി എ.കെ.   ബാലന്റെ കാര്യം തന്നെയാണ് പറഞ്ഞത്. സാംസ്കാരിക മന്ത്രി. നല്ല സംസ്കാരം തന്നെ. ഭാരതത്തിന്റെ പദ്മ പുരസ്‌കാര ജേതാക്കളെ മന്ത്രി അധിക്ഷേപിച്ചിരിക്കുന്നു. അതും ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നൊക്കെ ഇവർ തന്നെ വിശേഷിപ്പിക്കുന്ന നിയമ സഭയിൽ. 'കഴിഞ്ഞ തവണ കളരിപ്പയറ്റിനു നൽകി, ഇപ്രാവശ്യം ആദിവാസ    ചികിത്സയ്ക്ക് നൽകി. ഇനി മന്ത്രവാദത്തിനു നൽകുമായിരിക്കാം'. ഇതാണ് കേരള നിയമസഭയിൽ  മന്ത്രി പറഞ്ഞത്. 

 പദ്മശ്രീ പുരസ്കാരം നേടിയ ആദിവാസി ചികിത്സകയായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയെ കളിയാക്കിക്കൊണ്ടാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. ജനം തെരെഞ്ഞെടുത്തു വിട്ട 140 എം.എൽ.എ. മാരും ഈ അധിക്ഷേപം കേട്ട് കൊണ്ട് മിണ്ടാതെ ഇരുന്നു. ഇത് കാണിക്കുന്നത്ഇവരുടെ   പാവങ്ങളോടുള്ള മനോഭാവമാണ്. ആദിവാസികളോടുള്ള സമീപനമാണ്. നാട്ടറിവിനോടും നമ്മുടെ സംസ്കാരത്തോടും ഉള്ള സമീപനമാണ്. പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ  മന്ത്രി ആണ്. എന്നിട്ടും ഒരു ആദിവാസിയെ നിയമ സഭയിൽ പരസ്യമായി അധിക്ഷേപിക്കാൻ അദ്ദേഹത്തിന് ഒരു ഉളുപ്പും  ഉണ്ടായില്ല. ഒരു ആദിവാസിക്ക് പദ്മ പുരസ്കാരം കിട്ടിയതിനു അഭിമാനിക്കുകയല്ലേ മന്ത്രി ചെയ്യേണ്ടി ഇരുന്നത്? അതിനു പകരം ഒരു പുരസ്‌കാര ജേതാവിനെ അപമാനിക്കുകയാണ് ചെയ്തത്. 
    
സ്വന്തം പ്രാഞ്ചിയേട്ടന്മാർക്കു പുരസ്കാരങ്ങൾ കിട്ടാതെ പോയ ദ്വേഷ്യത്തിലാണ് മന്ത്രി ഇതൊക്കെ പറഞ്ഞത്. ജ്യോതിഷത്തിനും കൈനോട്ടത്തിനും വരെ കേന്ദ്രം പദ്മശ്രീ നൽകിയേക്കും എന്നും കൈനോട്ടമാണെങ്കിൽ സ്വന്തം പേര് കൊടുക്കും എന്നും കൂടി മന്ത്രി പറഞ്ഞു. കൈ നോട്ടത്തിനല്ല മറ്റു ചിലതിനാണ് മന്ത്രിക്കു പദ്മശ്രീ നൽകേണ്ടത്.


3 അഭിപ്രായങ്ങൾ:

  1. അമ്പത്തൊന്ന് വെട്ട് വെട്ടി പ്രതിയോഗിയെ വീഴ്ത്താനറിയാവുന്ന അഭ്യാസികളൊക്കെ ജീവിച്ചിരിക്കുമ്പോൾ അതൊന്നും കണക്കിലെടുക്കാതെ ഈ കളരിപ്പയറ്റിനും കാട്ടുമരുന്നിനും ഒക്കെ പദ്മശ്രീ ഏർപ്പെടുത്തിയാൽ പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ!!

    മറുപടിഇല്ലാതാക്കൂ
  2. പാവങ്ങളോടുള്ള മനോഭാവമാണ്. ആദിവാസികളോടുള്ള സമീപനമാണ്. നാട്ടറിവിനോടും നമ്മുടെ സംസ്കാരത്തോടും ഉള്ള സമീപനമാണ്. പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി ആണ്. എന്നിട്ടും ഒരു ആദിവാസിയെ നിയമ സഭയിൽ പരസ്യമായി അധിക്ഷേപിക്കാൻ അദ്ദേഹത്തിന് ഒരു ഉളുപ്പും ഉണ്ടായില്ല. ഒരു ആദിവാസിക്ക് പദ്മ പുരസ്കാരം കിട്ടിയതിനു അഭിമാനിക്കുകയല്ലേ മന്ത്രി ചെയ്യേണ്ടി ഇരുന്നത്? അതിനു പകരം ഒരു പുരസ്‌കാര ജേതാവിനെ അപമാനിക്കുകയാണ് ചെയ്തത്...!

    മറുപടിഇല്ലാതാക്കൂ