അമ്മയ്ക്കും അച്ഛനും ഒപ്പം ഗുരുവിനെ ദൈവത്തെ പോലെ കാണുന്ന ഭാരതീയ സംസ്കാരം SFI എന്ന വിദ്യാർത്ഥി സംഘടനാ ആ സംസ്കാരം കാണിച്ചു തുടങ്ങിയിട്ട് കാലം കുറെയായി. ഏറ്റവും അവസാനം ഗുരുവിന് ദക്ഷിണ നൽകിയത് ഇപ്രകാരം ആണ്. "വിദ്യാർത്ഥി മനസ്സിൽ മരിച്ച പ്രിൻസിപ്പലിന് ആദരാജ്ഞലികൾ" വിരമിക്കുന്ന കാഞ്ഞങ്ങാട് നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. പുഷ്പ ക്ക് SFI നൽകിയ യാത്രയയപ്പ് പോസ്റ്റർ ആണ് ഇത്.
അക്ഷരങ്ങൾ പഠിപ്പിച്ച, അറിവ് പകർന്നു തന്ന ഗുരുവിന് നൽകിയ ഗുരുപൂജ. ഇത് sfi യുടെ ആദ്യത്തേതല്ല (അവസാനത്തേതും ആയിരിക്കില്ല എന്ന് സംസ്ഥാന പ്രസിഡന്റ് പറയുന്നുണ്ട്). ഡോ. ടി.എൻ. സരസു, പ്രിൻസപ്പാൾ ഗവ. വിക്റ്റോറിയ കോളേജ് പാലക്കാട് 2016 മാർച്ച് 31 ന് വിരമിക്കുമ്പോൾ SFI ഒരു ശവക്കുഴി തീർത്ത് അതിനു മുകളിൽ റീത്തും വച്ചത് കേരളത്തിലെ ജനം മറന്നു കാണില്ല. അതിനു മുൻപ് എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചു ഗുരുദക്ഷിണ നൽകിയതും നമ്മൾ കണ്ടു.
ഒരു ചാനൽ ചർച്ചയിൽ ഡോ. പുഷ്പ പറഞ്ഞു ഒരു പെൺകുട്ടിയെ കയറി പിടിച്ചതിനു രണ്ടു SFI ക്കാരെ സസ്‌പെൻഡ് ചെയ്തതാണ് വിരോധത്തിന് ഒരു കാരണം എന്ന്. അങ്ങിനെ ഒന്ന് തെളിയിക്കാം എങ്കിൽ അവർ പറയുന്ന എന്ത് പണിയും ചെയ്യാം എന്ന് SFI സംസ്ഥാന പ്രസിഡന്റ് വെല്ലുവിളിക്കു കയുണ്ടായി. പ്രിൻസിപ്പാൾ പറഞ്ഞു പെൺ കുട്ടി എഴുതി കൊടുത്ത പരാതി, SFI ക്കാർ എഴുതിക്കൊടുത്ത മാപ്പ് ഇത് രണ്ടും കൈയിലുണ്ടെന്നു.
ഗുരുത്വമില്ലായ്മ ഇവരുടെ പാരമ്പര്യമാണ്. മൂത്ത സഖാക്കൾ കാണിക്കുന്നത് അനുകരിക്കുകയല്ലേ കുട്ടി സഖാക്കൾ ചെയ്യുന്നത്. പക്ഷെ ഈ കുട്ടി സഖാക്കൾ ഒരു കാര്യം മനസ്സിലാക്കണം. ഈ മൂത്ത സഖാക്കളുടെ മക്കളാരും ഇങ്ങിനെ ഗുരുത്വ ദോഷം കാണിച്ചു നടന്നിട്ടില്ല. അവർ പഠിച്ചു ജോലിയൊക്കെ കിട്ടി. കുട്ടി സഖാക്കൾ ഇങ്ങിനെ അധ്യാപകരെ തെറിയും വിളിച്ചു തേരാ പാരാ നടക്കും.

ഗുരുത്വദോഷം കിട്ടാതിരുന്നാൽ മതിയായിരുന്നു ...!
മറുപടിഇല്ലാതാക്കൂകുറെ എണ്ണം രാഷ്ട്രീയത്തിൽ പച്ച പിടിക്കും. കുറെയെണ്ണം നശിച്ചു പോകും.
മറുപടിഇല്ലാതാക്കൂ