2018, മേയ് 2, ബുധനാഴ്‌ച

മുഖ്യ മന്ത്രിയുടെ കോപം.





അശ്വതി ജാലയെ ജയിലിൽ അടയ്ക്കാനുള്ള വഴികൾ ഒരുക്കുകയാണ് സർക്കാർ. കുറ്റം എന്താണ്? മുഖ്യ മന്ത്രിയ്ക്കും ഡിജിപിക്കും എതിരെ പറഞ്ഞു അത്ര തന്നെ. ലീഗയുടെ തിരോധാനം അന്വേഷിക്കണം എന്ന് അപേക്ഷിക്കാൻ മുഖ്യ മന്ത്രിയെ കാണാൻ സെക്രട്ടറിയിൽ നിന്നും അനുവാദം വാങ്ങി പോയിട്ടും കാണാൻ കഴിഞ്ഞില്ല. ഡിജിപി ആകട്ടെ ആക്രോശിച്ചു വിരട്ടി വിട്ടു. ഇതൊക്കെ പരസ്യമാക്കിയതിനാണ് അശ്വതി നായരെ അകത്താക്കുന്നത്. അശ്വതി പണപ്പിരിവ് നടത്തുന്നു എന്ന് ആരോ കൊടുത്ത പരാതിയിലാണ് പോലീസ് നടപടി. നോട്ടീസ് കൊടുക്കാതെ ഫോണിൽ വിളിച്ചു പോലീസ് സ്റേഷനിൽ ഹാജരാകാൻ  പറയുകയായിരുന്നു. പൊലീസിന് എത്ര ശുഷ്‌കാന്തി. പട്ടിണി യുമായി തെരുവുകളിൽ അലയുന്ന പാവങ്ങൾക്ക് ഒരു നേരം ആഹാരം നൽകി കഴിഞ്ഞ 5 വർഷമായി മഹത്തായ കർമം അനുഷ്ഠിക്കുന്ന ആളാണ് അശ്വതി. ആ മനുഷ്യ സ്നേഹിയെ ആണ് പോലീസ് വേട്ടയാടുന്നത്.  ഇനി പരാതി ശരിയാന്നെ തന്നെ വച്ചോളൂ.   പണപ്പിരിവ്  കുറ്റം ആണോ? ഇത് ഏതു വകു പ്പിൽ ആണ് കുറ്റം?   എല്ലാ രാഷ്ട്രീയ പാർട്ടികളൂം പണപ്പിരിവ് നടത്തുന്നു.  പോലീസ് അസോസിയേഷൻ വരെ സമ്മേളനങ്ങൾക്ക് പണപ്പിരിവ് നടത്തുന്നു എന്ന് പണ്ട് സരിത തെളിവ് സഹിതം കാണിച്ചിട്ടുണ്ട്. സക്കാരിനെതിരെയുള്ള വിമർശനവും ശബ്ദവും അടിച്ചമർത്താനുള്ള ഒരു നടപടിയാണിത്. ഭയപ്പെടു ത്തുക എന്നത്.  മറ്റുള്ളവരും ശബ്ദ മുയർത്താതിരിക്കാൻ ഉള്ള ഒരു ഭയപ്പെടുത്താൽ. ഇങ്ങിനെ പോയാൽ ജയിൽ ആയിരിക്കും എന്നുള്ള മുന്നറിയിപ്പ്. പാവം അശ്വതി ഇപ്പോൾ ആശുപത്രീയിൽ ആണ്.  

2 അഭിപ്രായങ്ങൾ:

  1. പണപ്പിരിവ് കുറ്റം ആണോ?
    ഇത് ഏതു വകു പ്പിൽ ആണ് കുറ്റം?
    എല്ലാ രാഷ്ട്രീയ പാർട്ടികളൂം പണപ്പിരിവ് നടത്തുന്നു.
    പോലീസ് അസോസിയേഷൻ വരെ സമ്മേളനങ്ങൾക്ക്
    പണപ്പിരിവ് നടത്തുന്നു എന്ന് പണ്ട് സരിത തെളിവ് സഹിതം കാണിച്ചിട്ടുണ്ട്.
    സക്കാരിനെതിരെയുള്ള വിമർശനവും
    ശബ്ദവും അടിച്ചമർത്താനുള്ള ഒരു നടപടിയാണിത്.
    ഭയപ്പെടുത്തുക എന്നത്.മറ്റുള്ളവരും ശബ്ദമുയർത്താതിരിക്കാൻ ഉള്ള ഒരു ഭയപ്പെടുത്താൽ...

    മറുപടിഇല്ലാതാക്കൂ