വീണ്ടും ഒരു സാഹിത്യ മോഷണം. ദീപാ നിശാന്ത് എന്ന സ്ത്രീ മോഷണത്തിന് പിടിക്കപ്പെട്ടിരിക്കുന്നു. കലേഷ് എന്ന കവി വർഷങ്ങൾക്കു മുൻപ് അതായത് 2011 ൽ തന്റെ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തിയ ''അങ്ങിനെയിരിക്കെ മരിച്ചുപോയ് ഞാൻ/നീ'' എന്ന കവിത ആണ് ദീപ നിശാന്ത് മോഷ്ടിച്ചു ഒരു കോളേജ് മാഗസിനിൽ തന്റെ പേര് വച്ചു വച്ച് പ്രസിദ്ധീകരിച്ചത്. പേര് മാറ്റി ''അങ്ങിനെയിരിക്കെ' എന്നാക്കി, പിന്നെ ചില വരികളിലെ ചില അക്ഷരങ്ങൾ മാറ്റി അങ്ങിനെ തൊണ്ടി മുതലിന്റെ രൂപ മാറ്റം വരുത്താൻ ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല. പിടിച്ചു. ആദ്യം മോഷണം സമ്മതിക്കാൻ അൽപ്പം മടിച്ചു. അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നൊക്കെ പറഞ്ഞു നോക്കി. കള്ളന്മാർ സ്ഥിരം പെരുമാറുന്നത് പോലെ. കലേഷ് തെളിവ് സഹിതം വന്നപ്പോൾ സമതിക്കേണ്ടി വന്നു. എന്നിട്ടും ഒരു നിഗൂഢതയുടെ പരിവേഷം പരത്തി, മറ്റാരെയോ സംരക്ഷിക്കാനാണ് എന്ന ധ്വനി നൽകി ആണ് മാപ്പപേക്ഷ.
കോളേജ് അധികാരികൾ സത്യം പറയുകയുണ്ടായി, ദീപ നിശാന്ത് തന്നെ പ്രസിദ്ധീകരണത്തിന് നൽകിയതാണെന്ന്. ഇതിനിടയിൽ മറ്റാരെയോ വലിച്ചു കയറ്റുന്നുമുണ്ട്. കവിത കലേഷ് അല്ല മറ്റാരോ കൊടുത്തതാണെന്ന് വയ്ക്കുക. അപ്പോഴും അന്യന്റെ കവിത സ്വന്തം പേര് വച്ച് പ്രസിദ്ധീകരിക്കാൻ ഉളുപ്പ് ഇല്ലാതെ പോയല്ലോ ആ സ്ത്രീയ്ക്ക്. ഇത് ആദ്യത്തെ മോഷണം ആയിരിക്കില്ല. സ്ഥിരം തൊഴിൽ ആയിരിക്കും. ഇവരുടെ കൃതികൾ ഒന്നും ഇത് വരെ വായിച്ചിട്ടില്ല. അത് കൊണ്ട് ബ്ലോഗുകാരും എഴുത്തുകാരും ദീപാ നിശാന്ത് അവരുടെ രചന വല്ലതും മോഷ്ടിച്ചോ എന്ന് ഒന്ന് നോക്കണേ.
കോളേജ് അധികാരികൾ സത്യം പറയുകയുണ്ടായി, ദീപ നിശാന്ത് തന്നെ പ്രസിദ്ധീകരണത്തിന് നൽകിയതാണെന്ന്. ഇതിനിടയിൽ മറ്റാരെയോ വലിച്ചു കയറ്റുന്നുമുണ്ട്. കവിത കലേഷ് അല്ല മറ്റാരോ കൊടുത്തതാണെന്ന് വയ്ക്കുക. അപ്പോഴും അന്യന്റെ കവിത സ്വന്തം പേര് വച്ച് പ്രസിദ്ധീകരിക്കാൻ ഉളുപ്പ് ഇല്ലാതെ പോയല്ലോ ആ സ്ത്രീയ്ക്ക്. ഇത് ആദ്യത്തെ മോഷണം ആയിരിക്കില്ല. സ്ഥിരം തൊഴിൽ ആയിരിക്കും. ഇവരുടെ കൃതികൾ ഒന്നും ഇത് വരെ വായിച്ചിട്ടില്ല. അത് കൊണ്ട് ബ്ലോഗുകാരും എഴുത്തുകാരും ദീപാ നിശാന്ത് അവരുടെ രചന വല്ലതും മോഷ്ടിച്ചോ എന്ന് ഒന്ന് നോക്കണേ.
പാവം ആ സ്ത്രീ.ആൾക്കൂട്ട വിചാരണ നടക്കുന്നത് എങ്ങനെ താങ്ങും?
മറുപടിഇല്ലാതാക്കൂപാവം. നമ്മളെ താങ്ങാതെ നോക്കിയാൽ മതി.
ഇല്ലാതാക്കൂഅന്ന് കലേഷിന്റെ കവിത നമ്മളെയെല്ലാം വളരെയേറെ വിസ്മയിച്ചിപ്പിച്ചിരുന്നു..താങ്കൾ പറഞ്ഞപോലെ ഇവരുടെ കൃതികൾ ഒന്നും ഇത് വരെ നമ്മളാരും വായിച്ചിട്ടില്ല..എന്തായാലും ഒടുവിൽ സത്യം വിജയിച്ചല്ലോ..സന്തോഷം.
മറുപടിഇല്ലാതാക്കൂഎല്ലായിടത്തും കള്ളന്മാർ ഉണ്ട്. സാഹിത്യത്തിലും.
ഇല്ലാതാക്കൂതാഴെ പാരഗ്രാഫിൽ പറഞ്ഞ അതെ സംശയം എനിക്കും തോന്നി. ഒരാൾ അയച്ചുകൊടുത്തത് എന്തിനാണ് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചത്. ആർക്കറിയാം സത്യാവസ്ഥ. എന്തായാലും ആ കൃതിയുടെ യഥാർത്ഥ ഉടമയുടെ മനോവിഷമം മനസ്സിലാകുന്നു.
മറുപടിഇല്ലാതാക്കൂആരും കണ്ടു പിടിക്കില്ല എന്നു വിചാരിച്ചു നടത്തിയ മോഷണം.
ഇല്ലാതാക്കൂദീപ വ്യക്തയില്ലാതെ 2 ദിവസം പോസ്റ്റിട്ടു ആളുകളെ വെറുപ്പിച്ചു. ഒടുവിൽ ഇപ്പോൾ മാപ്പും പറഞ്ഞു. കാലേഷിന്റെ രോഷം ഊഹിക്കാവുന്നതേയുള്ളൂ. ഇനിയുള്ള സ്റ്റെപ് എന്തെന്ന് കലേഷ് തീരുമാനിക്കട്ടെ. സോഷ്യൽ മീഡിയ തന്നെയാണ് അവരെക്കൊണ്ട് മാപ്പ് പറയിച്ചത്. അതോടെ സോഷ്യൽ മീഡിയയുടെ റോൾ കഴിഞ്ഞു.
മറുപടിഇല്ലാതാക്കൂമാപ്പു പറഞ്ഞപ്പോഴും ഉഴപ്പുകയാണ്. മോഷ്ടിച്ചു എന്ന് തീർത്തു പറയുന്നില്ല.
ഇല്ലാതാക്കൂദീപ ടീച്ചറുടെ ന്യായീകരണം ഒരു ടീച്ചർ-ക്കും എഴുത്ത് കാരിക്കും ചേർന്നതായില്ല. അവർ മുമ്പും മോഷ്ടിച്ചിരിക്കും എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല. ഞാൻ വായിച്ച അവരുടെ ഒരു പുസ്തകത്തെപ്പറ്റിയുള്ള അഭിപ്രായം ഇവിടെയുണ്ട്.https://abidiba.blogspot.com/2018/08/blog-post_25.html?m=1
മറുപടിഇല്ലാതാക്കൂഒരു നേരത്തെ ഭക്ഷണത്തിന്, മരുന്ന് വാങ്ങാൻ ഇതിനൊക്കെ ന്യായീകരണം ഉണ്ട്. അത് പോലെയാണോ സാഹിത്യ ചോരണം? അത് മനഃപൂർവം പ്രശസ്തിക്കു വേണ്ടിയുള്ള മോഷണം. അബദ്ധം പറ്റിയതാകില്ലല്ലോ. ആദ്യമാണോ എന്നത് പ്രസക്തമേ അല്ല. ഇങ്ങിനെ മാനസിക നിലയുള്ളവർ മോഷ്ടിച്ചു കൊണ്ടേ ഇരിക്കും. അതൊരു മാനസിക വൈകൃതം ആണ്. മുൻപ് പൂർണമായും മോഷ്ടിച്ചു കാണില്ല. ചില വരികൾ അങ്ങിനെ.....
മറുപടിഇല്ലാതാക്കൂമറ്റൊരാൾ എഴുതി അത് തന്റെ പേരിൽ പ്രസിദ്ധീകരിക്കാൻ അയാൾ അനുവാദം തന്നു അതിനാൽ താൻ കുറ്റക്കാരിയല്ല എന്ന തൊടുന്യായം ആണ് അവർ ഉന്നയിക്കുന്നത് ..ഇവരൊക്കെ ഗുരു എന്ന പേരിന് ഒട്ടും അർഹയല്ല ..കുട്ടികളുടെ ഒരു ഗതികേട് ..കഷ്ടം
മറുപടിഇല്ലാതാക്കൂകവിത കലേഷ് അല്ല മറ്റാരോ
മറുപടിഇല്ലാതാക്കൂകൊടുത്തതാണെന്ന് വയ്ക്കുക. അപ്പോഴും
അന്യന്റെ കവിത സ്വന്തം പേര് വച്ച്
പ്രസിദ്ധീകരിക്കാൻ ഉളുപ്പ് ഇല്ലാതെ പോയല്ലോ
ദീപ ടീച്ചർക്ക് -- അതാണ് ഏറ്റവു വലിയ നെറികേട് ...!
ന്യായീകരിക്കാനാവാത്ത തെറ്റാണ്... കഷ്ടം!
മറുപടിഇല്ലാതാക്കൂ"കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്"
മറുപടിഇല്ലാതാക്കൂഅതാണ് ന്യായീകരണത്തിലെ ഹൈലൈറ്റ് 😉 വെറുതെ നമ്മളാരും കലേഷിനെ ആരും സംശയിക്കേണ്ട എന്ന് വിവക്ഷ 👦