ഇവിടെ നമുക്ക് സ്വാതന്ത്ര്യമില്ലേ? ഏതു വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം, അത് പോലും നമ്മുടെ ഭരണ ഘടന നല്കുന്നില്ലേ? സ്വാതന്ത്ര്യം ഇല്ല എന്ന് പറഞ്ഞാൽ ഇന്നലെ വരെ നമ്മൾ വിശ്വസിച്ചേനെ. പക്ഷെ ഇന്നത്തെ സ്ഥിതി അങ്ങിനെയല്ല. പൗരത്വ ഭേദഗതി നിയമത്തിനു വേണ്ടി ഭരണ ഘടന നമ്മൾ പഠിച്ചു. ലക്ഷോപലക്ഷം നിരക്ഷര കുക്ഷികളും ഇന്ന് ഭരണ ഘടന വായിച്ചവരാണ്. ഭരണ ഘടന വിഭാവനം ചെയുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്താണ് എന്ന് അറിയുന്നവർ. നമ്മുടെ ശരീരത്തെ എങ്ങിനെ ആവിഷ്ക്കരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം. ഏതു വസ്ത്രവും എങ്ങിനെയും ധരിക്കാനുള്ള സ്വാതന്ത്ര്യം. നമ്മുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം.
പ്രിയങ്ക ചോപ്ര ധരിച്ച വേഷം ആണ് പ്രശ്നം. അതിനെതിരെ നിരൂപണങ്ങളും ആക്ഷപങ്ങളും ആണ് വന്നത്. മറച്ചു വച്ച് കൊണ്ടിരുന്ന ശരീരത്തിനെ പല ഭാഗങ്ങളും അനാവൃതമാക്കുന്ന ഒരു വസ്ത്ര ശകലമാണ് ഗ്രാമി അവാർഡ് വേളയിൽ അവർ ധരിച്ചത്. അതാണ് കുറെ യാഥാസ്ഥിതികർക്ക് പ്രശ്നം.
ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള വസ്ത്രം അല്ല. മദാമ്മമാര് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് അവരുടെ രീതി അവരുടെ സംസ്‌കാരം. ബിക്കിനി ഇട്ടു കടപ്പുറത്തു അവരെ കാണാറില്ലേ? അത് പോലെ നമ്മുടെ നാട്ടുകാരെ കാണാറുണ്ടോ? അവർ ആറ്റിൽ കുളിക്കുമ്പോഴും എല്ലാം മൂടിക്കെട്ടി അല്ലേ? ഇതൊക്കെയാണ് പാരമ്പര്യവാദികളുടെ വാദങ്ങൾ.
എന്താണ് ഇത്ര മറയ്ക്കാൻ ഉളളത്? ശരീര ഭാഗങ്ങൾ അല്ലേ? എന്താണിത്ര ഒളിക്കാൻ? ഇനിയും നമ്മൾ മാറാറായില്ലേ? പാശ്ചാത്യ സംസ്കാരം എന്ത് നല്ല സംസ്കാരോ- എന്ത് സ്വതന്ത്ര സംസ്കാരം. ഇതോളൊന്നും തെറ്റില്ല. 20 വർഷം മുൻപ് ജെന്നിഫർ ലോപ്പസ് ധരിച്ചത് നോക്കൂ. സത്യത്തിൽ ഇന്ത്യക്കാർ 20 വർഷം പിറകോട്ടാണ്. എന്നൊക്കെ പുരോഗമന വാദികൾ.
ഒരു 20 വർഷം മുൻപേ ( 17 വയസ്സ് ) പ്രിയങ്ക ചോപ്ര ധരിക്കേണ്ട വസ്ത്രമാണ് ഇത് എന്ന് ഒരു രസികൻ പറഞ്ഞതിനോട് യോജിക്കുന്നു. ഇത് ഒരു ..80-90 വയസ്സായ ഇറക്കി വെട്ടിയ റൗക്ക ഇട്ട അമ്മൂമ്മ മാരെ പ്പോലെ ഒരു ഊഞ്ഞാൽ look ആയി. ഇത് Body shaming ആണോ അതോ ഡിസൈനർ Wendell Rodriks പറഞ്ഞത് പോലെ Dress shaming ആണോ?
മനു സ്‌മൃതിയിൽ പറഞ്ഞത് പോലെ 'ന സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്ന പഴഞ്ചൻ ഫിലോസഫിയും കൊണ്ടിരിക്കാതെ കൂടുതൽ പുരോഗമനപരമായി ചിന്തിച്ചു സ്ത്രീകൾ മുന്നേറട്ടെ.
പ്രിയങ്ക ചോപ്ര ധരിച്ച വേഷം ആണ് പ്രശ്നം. അതിനെതിരെ നിരൂപണങ്ങളും ആക്ഷപങ്ങളും ആണ് വന്നത്. മറച്ചു വച്ച് കൊണ്ടിരുന്ന ശരീരത്തിനെ പല ഭാഗങ്ങളും അനാവൃതമാക്കുന്ന ഒരു വസ്ത്ര ശകലമാണ് ഗ്രാമി അവാർഡ് വേളയിൽ അവർ ധരിച്ചത്. അതാണ് കുറെ യാഥാസ്ഥിതികർക്ക് പ്രശ്നം.
ഭാരതീയ പാരമ്പര്യം അനുസരിച്ചുള്ള വസ്ത്രം അല്ല. മദാമ്മമാര് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് അവരുടെ രീതി അവരുടെ സംസ്‌കാരം. ബിക്കിനി ഇട്ടു കടപ്പുറത്തു അവരെ കാണാറില്ലേ? അത് പോലെ നമ്മുടെ നാട്ടുകാരെ കാണാറുണ്ടോ? അവർ ആറ്റിൽ കുളിക്കുമ്പോഴും എല്ലാം മൂടിക്കെട്ടി അല്ലേ? ഇതൊക്കെയാണ് പാരമ്പര്യവാദികളുടെ വാദങ്ങൾ.
എന്താണ് ഇത്ര മറയ്ക്കാൻ ഉളളത്? ശരീര ഭാഗങ്ങൾ അല്ലേ? എന്താണിത്ര ഒളിക്കാൻ? ഇനിയും നമ്മൾ മാറാറായില്ലേ? പാശ്ചാത്യ സംസ്കാരം എന്ത് നല്ല സംസ്കാരോ- എന്ത് സ്വതന്ത്ര സംസ്കാരം. ഇതോളൊന്നും തെറ്റില്ല. 20 വർഷം മുൻപ് ജെന്നിഫർ ലോപ്പസ് ധരിച്ചത് നോക്കൂ. സത്യത്തിൽ ഇന്ത്യക്കാർ 20 വർഷം പിറകോട്ടാണ്. എന്നൊക്കെ പുരോഗമന വാദികൾ.
ഒരു 20 വർഷം മുൻപേ ( 17 വയസ്സ് ) പ്രിയങ്ക ചോപ്ര ധരിക്കേണ്ട വസ്ത്രമാണ് ഇത് എന്ന് ഒരു രസികൻ പറഞ്ഞതിനോട് യോജിക്കുന്നു. ഇത് ഒരു ..80-90 വയസ്സായ ഇറക്കി വെട്ടിയ റൗക്ക ഇട്ട അമ്മൂമ്മ മാരെ പ്പോലെ ഒരു ഊഞ്ഞാൽ look ആയി. ഇത് Body shaming ആണോ അതോ ഡിസൈനർ Wendell Rodriks പറഞ്ഞത് പോലെ Dress shaming ആണോ?
മനു സ്‌മൃതിയിൽ പറഞ്ഞത് പോലെ 'ന സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്ന പഴഞ്ചൻ ഫിലോസഫിയും കൊണ്ടിരിക്കാതെ കൂടുതൽ പുരോഗമനപരമായി ചിന്തിച്ചു സ്ത്രീകൾ മുന്നേറട്ടെ.
ഇതിപ്പോ മാഷ് ടെ കണ്ക്ലൂഷൻ എന്താണ് എന്ന് പിടികിട്ടിയില്ല. മ്മക്ക് ഡ്രെസ്സ് ന്റെ കാര്യത്തിൽ ഒരേ ഒരു ഡിമാന്റ് ആണുള്ളത്. എനിക്ക് ധരിക്കുമ്പോൾ കംഫർട്ടബിൾ ആകണം. മറ്റുള്ളവർക്ക് കംഫർട്ടബിൾ ആകണമെന്നില്ല. അവർ ചോദ്യം ചെയ്യും.അപ്പോൾ അവരെ ഡീൽ ചെയ്യേണ്ടി വരും. അപ്പോൾ ചെയ്യും ..അത്രേ ഒള്ളൂ
മറുപടിഇല്ലാതാക്കൂധീരമായ നിലപാടും അഭിപ്രായവും.
ഇല്ലാതാക്കൂഅവസാനത്തെ രണ്ടു ഖണ്ഡിക പരസ്പരം വിരുദ്ധങ്ങളാണോ അതോ ഒന്ന് മറ്റൊന്നിനോട് ചേർന്ന് നിൽക്കുന്നതാണോ എന്ന് മനസ്സിലായില്ല. ഒന്ന് ഞാൻ പറയാം. ഒരാൾ ഏതു പ്രായത്തിൽ എന്ത് ധരിക്കണമെന്നും ഏതവസരത്തിൽ ധരിക്കണമെന്നും തീരുമാനിക്കുന്നത് അയാൾ മാത്രമാണെന്ന് തോന്നുന്നു. അയഞ്ഞു തൂങ്ങിയ മസിലുകളുള്ള ഒരു മധ്യവയസ്‌കൻ ഒരു ഒറ്റമുണ്ടോ തോർത്തോ മാത്രം ഉടുത്തു റോഡിലൂടെ നടന്ന് പോകുമ്പോഴോ വിശ്വ പ്രസിദ്ധരായ, വൃദ്ധരായ പോപ് ഗായകന്മാർ അല്പവസ്ത്രധാരികളായി മനോഹര സംഗീതം ആലപിക്കുമ്പോഴോ നമുക്ക് ചർച്ച ചെയ്യാൻ തോന്നാത്ത വിഷയം പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണം കാണുമ്പോൾ തോന്നുന്നു എന്നതിന്റെ കാരണം അത്ഭുതമുളവാക്കുന്നില്ലേ??
മറുപടിഇല്ലാതാക്കൂഇങ്ങിനെ എത്രയെത്ര ഉടുതുണി പ്രശ്നങ്ങൾ ചർച്ചക്ക് വരുന്നു. പ്രത്യേകിച്ചും സിനിമാ താരങ്ങളുടെ. അവരാണ് ഭൂരിപക്ഷത്തിന്റെ ഹീറോയും ഹീറോയിനും.
ഇല്ലാതാക്കൂതള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുക. മറ്റുള്ളവരെ സദാചാരം പഠിപ്പിക്കാതിരിക്കാൻ കാഴ്ചക്കാർ കച്ച കെട്ടി ഇറങ്ങാതിരിക്കുക. മറ്റുള്ളവർ പ്രത്യേകിച്ച് സെലിബ്രിറ്റീസ് നമ്മുടെ ഇഷ്ടാനുസരണം പ്രശ്നങ്ങളോട് പ്രതികരിക്കണമെന്നും സമൂഹത്തിൽ പെരുമാറണമെന്നും വേഷം ധരിക്കണമെന്നും ചിലർ ശാഠ്യം പിടിക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. സഭ്യതയും മാന്യതയും അവനവന്റെ ലിമിറ്റിലാണ്. അവർക്കത് മാന്യവും സഭ്യവുമെങ്കിൽ, കാണുന്ന ഒരുവനു അതങ്ങനെ അല്ലെങ്കിൽ അയാളതിനെ അവഗണിച്ചേക്കുക; ഫോളോ ചെയ്യാതിരിക്കുക; പിന്തുണയ്ക്കാതിരിക്കുക. ആകെ മൊത്തം ടോട്ടൽ വിവേകശാലി ആയിരിക്കുക. അതിപ്പോ സിലിബ്രിറ്റി ആയാലും വായ്‌നോക്കി ആയാലും. കാരണം സ്വാതന്ത്ര്യം സമൂഹത്തിന്റെ സമാധാനം കെടുത്തുന്നതായിക്കൂടാ.
മറുപടിഇല്ലാതാക്കൂതള്ളേണ്ടതും കൊള്ളേണ്ടതും തരം തിരിക്കുമ്പോൾ വരുന്ന വ്യത്യസ്ത ചിന്തകൾ.
മറുപടിഇല്ലാതാക്കൂവസ്ത്രധാരണത്തിലെ സഭ്യത ഓരോ രാജ്യത്തിനും സംസ്കാരത്തിനും അനുസരിച്ച് വേറിട്ടുനിൽക്കുന്നു
മറുപടിഇല്ലാതാക്കൂവിദേശത്ത് ഒരു ചടങ്ങിൽ അവർ അൽപ വസ്ത്ര ധാരിയായ പ്രത്യക്ഷപ്പെട്ടത് അവരുടെ ഇഷ്ടം എന്ന് പറയുന്നു വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് കുടുംബസമേതം ടിവി കാണുന്നു ഒരു ശരാശരി ഇന്ത്യക്കാരൻ ഇത്തരം വസ്ത്രധാരണം കാണുമ്പോൾ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടും ആ സമയം ടിവി ഓഫ് ചെയ്യുകയോ ചാനൽ മാറ്റുകയോ മാത്രമേ നിർവാഹമുള്ളൂ. അതിന് അവരെ പഴിച്ചിട്ട് കാര്യമില്ല. സെലിബ്രിറ്റികൾ ആണ് അവർക്ക് ഉടുത്തും ഉടുക്കാതെയും പെതു വേദികളിൽ പ്രത്യക്ഷപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ട് അത് അംഗീകരിക്കുക
സെലിബ്രിറ്റി ആക്കിയ ജനം കണ്ടിരിക്കുക. അല്ലേ
ഇല്ലാതാക്കൂഗൗരി ചേച്ചിയുടെ അതേ അഭിപ്രായം ആണ് എനിക്കും . അതുകൊണ്ട് പ്രത്യേകിച്ച് എടുത്തെഴുതുന്നില്ല... 👍👍👍
മറുപടിഇല്ലാതാക്കൂശരി ദിവ്യ
മറുപടിഇല്ലാതാക്കൂഇത് അത്ര വലിയ വിഷയം ആയി തോന്നുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉള്ളൊരു നാട്ടിലാണ് അവർ ജീവിക്കുന്നത്. Dress sense നെ പറ്റി വിമർശനം ഉന്നയിക്കുന്നവർ ഉണ്ടാകാം. സംസ്‌കാരവുമായി കൂട്ടിക്കലർത്തി അഭിപ്രായം പറയുന്നവരും കാണും. ബോധമുള്ള, അപരന്റെ space മാനിക്കുന്ന ഒരു വിഭാഗവും ഇവിടുണ്ട്. ഐഡിയൽ സമൂഹത്തെ പ്രതീക്ഷിച്ചു ഇരിക്കാൻ പറ്റില്ലല്ലോ. ചിലത് സമൂഹത്തിൽ വർത്തയാകുമ്പോൾ അതുമായി ബന്ധപ്പെട്ട കൊടുക്കൽ വാങ്ങലുകളിലൂടെയാണ് അഭിപ്രായ രൂപീകരണം സാധ്യമാകുന്നതും കൂടുതൽ evolved ആയൊരു തലത്തിലേക്ക് പല ചിന്തകളും മാറുന്നതും.ആ ഒരു പ്രാധാന്യമേ ഇതേ സംഭവത്തിനും ഉള്ളു. അവർ ധരിച്ച വസ്ത്രത്തിൽ കലാപരമായ ഒന്നുമില്ലെങ്കിൽ ഒരു ഫാഷൻ ഡിസൈനർക്കോ follower നോ സാമാന്യ ജനത്തിനോ അത് ചൂണ്ടിക്കാട്ടാം. അതിനപ്പുറം വ്യക്തി ഹത്യയിലേക്ക് നയിക്കുന്ന കുറ്റപ്പെടുത്തലുകൾ മറുപടി പോലും അർഹിക്കുന്നില്ല.
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂഅവനവന് ധരിക്കാൻ സുഖവും സൗകര്യവുമുള്ള വസ്ത്രം ധരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അവിടെ പുരോഗമനത്തിനോ മനുസ്‌മൃതിക്കോ ഒന്നും പ്രസക്തിയില്ല.
മറുപടിഇല്ലാതാക്കൂOK
ഇല്ലാതാക്കൂവസ്ത്ര ധാരണത്തിന്റെ ചർച്ചകളും സംസ്കാരങ്ങളും എല്ല കാലത്തും സജീവമായി തന്നെ തുടരുന്ന കാര്യമാണ്..
മറുപടിഇല്ലാതാക്കൂചിലരുടെ ചോദ്യം ഇങ്ങനെയാണ് നിങ്ങളുടെ അമ്മയോ. സഹോദരിയെ ഇത്തരത്തിൽ കണ്ടാൽ??
വളരെ നല്ല ചോദ്യം.. അതിനും ചിലർക്ക് മറുപടിയുണ്ട്... എങ്കിൽ നിങ്ങൾക്ക് കല്യാണം കഴിക്കാൻ സാധിക്കില്ല..
ഇങ്ങനെയൊന്നു കടന്നു ചിന്തിക്കേണ്ട സാഹചര്യമാണ് പലപ്പോഴും ഉള്ളത്... എനിക്ക് ഇടാൻ ഏറ്റവും സുഖകരമായ വസ്ത്രം ഞാൻ ധരിക്കും.. മറ്റുള്ളവരെ ബോധിപ്പിക്കാൻ അല്ല.
എന്നാൽ തോന്നിയ പോലെ ഇല്ലാത്ത സൗഖ്യം കണക്കാക്കി വസ്ത്രം ധരിക്കുന്നവരുമുണ്ട്.. അതുകൊണ്ട് ഇതൊക്കെ അവനവന്റെ ഇഷ്ടത്തിന് വിടുക.. പിന്നെ ചെറുതായൊന്നു ചുറ്റുപാടിനെയും ഗൗനിക്കുക.. .. ഇനി പോസ്റ്റിനെക്കുറിച്ചു..
പോസ്റ്റിൽ എന്തൊക്കെയോ ചില ചേർച്ചക്കുറവ് ഉള്ളത് പോലെ തോന്നി.. അവസാന രണ്ടു ഖണ്ഡികകളിലെ വാക്കുകൾ പരസ്പരം കോർക്കുന്നുണ്ടോ എന്നും തോന്നി. കൃത്യത കുറഞ്ഞ പോലെ.. എന്തായാലും നല്ല ഉദ്ദേശത്തോടുള്ള ലേഖനം.. കുറച്ചു കൂടി നീട്ടമായിരിന്നു...
നല്ലത് ഇനിയും പ്രതീക്ഷിക്കുന്നു
വളരെ നന്ദി
ഇല്ലാതാക്കൂവളരെ ചെറിയ പോസ്റ്റ് ആയിപ്പോയി.
മറുപടിഇല്ലാതാക്കൂഇതൊന്നും അത്ര ഇഷ്യൂ ആകേണ്ട കാര്യമാണോ?
post ന്റെ വലിപ്പം. കാര്യം അറിയാമല്ലോ.
മറുപടിഇല്ലാതാക്കൂപരക്കെ ചർച്ച ചെയ്യുന്ന ഒരു വിഷയം. അത് കൊണ്ട് ആകാമെന്ന് കരുതി
ഒരാൾ അയാൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിൽ തെറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ ലോകത്ത് മലിനീകരണവും, പ്രകൃതിചൂഷണവും അടക്കമുള്ള മനുഷ്യനെ നേരിട്ട് ബാധിക്കുന്ന പതിനായിരം വിഷയങ്ങൾ കിടക്കുമ്പോൾ സെലിബ്രിറ്റിയുടെ വസ്ത്രത്തിന്റെ നീളക്കുറവിനു പിന്നാലെ ക്യാമറ തിരിക്കുന്ന മാധ്യമക്കാരെയാണ് പൂവിട്ടു തൊഴേണ്ടത്.... :-)
മറുപടിഇല്ലാതാക്കൂthanks
ഇല്ലാതാക്കൂഎന്റെ ശരീരം എങ്ങനെ വെളിവാക്കണം എങ്ങനെ മുടി കൊണ്ട് നടക്കണം എന്ന് ഞാൻ തീരുമാനിക്കും. ഈ വിഷയത്തിൽ എന്റെ അഭിപ്രായം അതാണ്
മറുപടിഇല്ലാതാക്കൂബിപിൻ ചേട്ടാ.ഒരു കമന്റിൽ ഒതുക്കാവുന്ന വിഷയമല്ല.
മറുപടിഇല്ലാതാക്കൂചുരുക്കിപറയാം.
1-പുരുഷനെ പ്പോലെ സ്ത്രീക്കും അവൾക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം.
മമ്മൂട്ടി ജെട്ടി ഇട്ട് ഒരു പാട്ട് സീനിൽ അഭിനയിച്ചത് ഓർക്കുന്നു,ആട് തോമയെയും,കാലു പൊക്കി അടിക്കുമ്പോൾ മുണ്ടിന്റെ അടിയിലെ വെള്ള ജെട്ടി കാണിച്ചിരുന്ന മധ്യകാല സിനിമാ നടൻ മാരെയും ഓർക്കുന്നു.
2-സ്ത്രീയുടെ ശരീരം മാർക്കറ്റ് ചെയ്യപ്പെടുന്നതിനോട് യോജിപ്പില്ല,വേണ്ടത്ര സോഷ്യൽ സെക്യൂരിറ്റി ഇല്ലാത്ത നമുടെ നാട്ടിൽ പെൺ ശരീരം കണ്ടു നിൽക്കാനുള്ള
മാനസീക വളർച്ച യെത്താത്ത ഒരു ജനതക്ക് ഇടയിൽ സ്ത്രീകളെ ഇങ്ങനെ കാണുമ്പോൾ എനിക്ക് പേടി തോന്നാറുണ്ട്.
മാധവൻ
ഇല്ലാതാക്കൂശരിയാണ്. മാർക്കറ്റിംഗ്, വിൽപ്പന. സ്ത്രീയും സ്ത്രീ ശരീരവും.അതാണ് ഒരു പ്രശ്നം.
സ്ത്രീ എന്തൊക്കെ എത്രത്തോളം കാണിക്കണം എന്ന് സമൂഹം പറയുന്നുമുണ്ടാകാം.
പാശ്ചാത്യവും പൗരസ്ത്യവും വ്യത്യാസവും.
അതെ ...
മറുപടിഇല്ലാതാക്കൂമനു സ്‌മൃതിയിൽ പറഞ്ഞത് പോലെ 'ന സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്ന പഴഞ്ചൻ ഫിലോസഫിയും കൊണ്ടിരിക്കാതെ കൂടുതൽ പുരോഗമനപരമായി ചിന്തിച്ചു സ്ത്രീകൾ മുന്നേറട്ടെ.
അങ്ങിനെയെങ്കിലും സദാചാര കമ്മറ്റിക്കാരുടെ പണി തെറിപ്പിക്കുവാൻ സാധിക്കുമാറാകട്ടെ ...!
അവര് വേറെ വഴി കണ്ടു പഠിക്കട്ടെ അല്ലേ
മറുപടിഇല്ലാതാക്കൂഇങ്ങനെ കണ്ടാൽ കുരുപൊട്ടി ഉരുകിയൊലിക്കുന്ന സദാചാരക്കാരെ കാണുമ്പോൾ സഹതാപം മാത്രം.
മറുപടിഇല്ലാതാക്കൂഇവരെല്ലാവരും തന്നെ കപടസദാചാരക്കാരാണെന്നത് വലിയ സത്യം.
അവർ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെന്ന്... വേറെ എന്തെല്ലാം കാര്യങ്ങളുണ്ട് ഈ ഭൂമിയിൽ തല പുകയാനായിട്ട്...
മറുപടിഇല്ലാതാക്കൂthanks
ഇല്ലാതാക്കൂവസ്ത്രം ധരിക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാകാം.പക്ഷെ സ്വകാര്യത വെളിവാക്കിയാല്‍ അപമാനിതയാവുന്നത് അവര്‍ മാത്രമല്ല എന്ന് കൂടി അവര്‍ മനസ്സിലാക്കണം.സദാചാരം എന്നത് അത്ര മോശമൊന്നുമല്ല.
മറുപടിഇല്ലാതാക്കൂഅടുത്തിടെ ഒരു രസ പോസ്റ്റ് കണ്ടു അരീക്കോടൻ.
മറുപടിഇല്ലാതാക്കൂനമുക്ക് പേമിക്കാം കൊണ്ട് നടക്കാം പെണ്ണിനെ. നമ്മുടെ പെങ്ങളെ ആരും പ്രേമിക്കരുത്.
അത് പോലെയൊക്കെ തന്നെ മാഷേ
പോസ്റ്റു വായിച്ചിരുന്നെങ്കിലും അഭിപ്രായമെഴുതിയിരുന്നില്ല ബിപിൻ സാർ. സ്വാതന്ത്ര്യമുണ്ടെന്നു കരുതി ഇത്തരം വേഷംക്കെട്ടു കാണുമ്പോൾ ഭൂരിപക്ഷത്തിന് പുച്ഛവും നീരസവുമേ തോന്നുകയുള്ളൂ.
മറുപടിഇല്ലാതാക്കൂആശംസകൾ
അതെ തങ്കപ്പൻ സാറെ
മറുപടിഇല്ലാതാക്കൂബ്രഹ്മ സത്യം ജഗത്മിഥ്യ ബ്രായും ബ്രെസ്റ്റും കണക്കെ.. അത്രേ ഉള്ളു ബിപിൻ സാർ കാര്യം.. അവർ എന്തെങ്കിലും കാണിക്കേണ്ട.. പറ്റുന്നത് കാണിച്ചു.. അതിനു നമ്മൾ എന്തിനു ബേജാർ ആകണം
മറുപടിഇല്ലാതാക്കൂഹ ഹ.
മറുപടിഇല്ലാതാക്കൂസന്തോഷം. കാശ് മുടക്കില്ലാതെ ഇത്രയും ഒക്കെ കാണുന്നത് ഭാഗ്യം എന്ന് കരുതാം.
പുനലൂരാൻ
വസ്ത്ര ധാരണം തന്നെ (അപകർഷതാ) ബോധത്തിൽ നിന്നും ഉളവായതാണ്. സ്ത്രീകളുടെ വസ്ത്രധാരണം മാത്രമേ ഇമ്മട്ടിൽ ചർച്ചയാവാറുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതിപ്പോ പർദയായാലും ബിക്കിനി ആയാലും.
മറുപടിഇല്ലാതാക്കൂസ്ത്രീ സ്വാതന്ത്ര്യം
മറുപടിഇല്ലാതാക്കൂശാക്തീകരണം അതൊന്നും ഇല്ല അല്ലേ