ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ......
അങ്ങ് ഉയരത്തിൽ പഴുത്തു നിൽക്കുന്ന മാങ്ങകൾ. കൊതിയോടെ നോക്കി നിൽക്കുന്ന കുട്ടികൂട്ടം. എത്തിപ്പെടാൻ പറ്റാത്ത പൊക്കം. പാതി വഴിയിൽ ചിറകറ്റു വീണ മോഹങ്ങൾ എറിഞ്ഞ കമ്പുകളും കല്ലുകളും ആയി മാവിന് ചുറ്റും കിടക്കുന്നു. ഒരു കാറ്റോ ഒരു അണ്ണാനോ ഒന്ന് വരും മാവ് ഒന്ന് കുലുക്കും ഒരു മാങ്ങ താഴെ തള്ളിയിടും എന്ന പ്രതീക്ഷയോടെ കൂട്ടുകാരുമൊത്തു മാവിൻ ചോട്ടിൽ കഥ പറഞ്ഞു കളിച്ചു നടന്ന കാലം.
പള്ളിക്കൂടം അടച്ചാൽ ഇതൊക്കെ തന്നെ.മാവും പറങ്കിമാവും ഒക്കെ കേറിയിറങ്ങി കളിച്ചു നടക്കുന്ന കാലം. അവയൊക്കെ പൂത്തു കായ്ക്കുന്ന കാലവും.
കിളിച്ചുണ്ടൻ, മൂവാണ്ടൻ, നാട്ടുമാവ് തുടങ്ങി കുറെ മാവുകൾ. പിന്നെ ആകാശം മുട്ടെ നിൽക്കുന്ന കോമാവ്. നല്ല പൈനാപ്പിളിന്റെ രുചി ആണ് അതിലെ മാങ്ങ. ഒരു നാട്ടുമാവിൽ ചെറിയ ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള തേൻ രുചിയുള്ള ചക്കര മാങ്ങ.എങ്ങിനെ കറങ്ങിയാലും ഏതെങ്കിലും മാവിൻ ചോട്ടിൽ നിന്നും പഴുത്ത മാങ്ങ കിട്ടും. തൊലി കടിച്ചുരുരിഞ്ഞു കളഞ്ഞു കടിച്ചു തിന്നും ദേഹത്തൊക്കെ കുറെ വീഴ്ത്തി.
ജോലിക്കാരെ കൊണ്ട് പറിപ്പിച്ചു പഴുപ്പിക്കാൻ വയ്ക്കും. കുട്ടയ്ക്കകത്തു വൈക്കോലിൽ വച്ച് ചാക്ക് മൂടി. നേരിട്ട് കിട്ടാതെ വരുമ്പോഴേ അതിൽ കൈ വയ്ക്കൂ. അതിനു അത്ര രുചി ഇല്ലല്ലോ.
ഇന്നിതാ കൈയെത്തി പറിക്കാൻ മാങ്ങ. മാവിന്റെ ഉയരത്തിൽ വീട്ടിലെ ടെറസിൽ നിന്നും. ആ പഴയ രുചി ഉണ്ടോ?..
പണ്ടെന്നോ പാടിയ പഴയൊരാ പാട്ടിന്റെ .. ഈണം മറന്നു പോയി.
കുട്ടിക്കാലത്തേയ്ക്ക് ഓർമ്മകളെ കൊണ്ട് പോയി.
മറുപടിഇല്ലാതാക്കൂഎന്നും പച്ചപിടിച്ച് നിൽക്കുന്ന ഓർമകൾ
ഇല്ലാതാക്കൂപഴയ നാട്ടുമാവിൻ തണലുകൾ..ഓരോ മാവിലും കയറി പഴുത്ത മാമ്പഴങ്ങൾ ഓൺലൈൻ ആയി കടിച്ചു കീറുന്ന ഓർമ്മകളുടെ മധുരം നുണയുന്നു. ഇപ്പോൾ മാവും മാമ്പഴക്കാലവും ഇല്ലാതെ മനസ്സ് കരിയുന്നു..
മറുപടിഇല്ലാതാക്കൂആ രുചി. ആ സന്തോഷം...
ഇല്ലാതാക്കൂഎനെറ മുറ്റത്തും ഒരു നാട്ടുമാവിൽ നിറയെ മാങ്ങ ഉണ്ടാകാറുണ്ട്.. മുറ്റത്തെ ഒട്ടു തൈയിൽ കുഞ്ഞുമോന് കൈ എത്തുന്ന ഉയരത്തിൽ ആദ്യമായി മാങ്ങ ഉണ്ടായി വരുന്നു.
മറുപടിഇല്ലാതാക്കൂകുഞ്ഞുമോനും ആസ്വദിക്കട്ടെ. ഇന്നത്തെ മാങ്ങാ തീറ്റി യാന്ത്രികം. കൂട്ടുകാരുമൊത്ത്.'
ഇല്ലാതാക്കൂമധ്യവേനലവധിക്കാലം ഞങ്ങൾ കുട്ടികൾക്ക് മാമ്പഴക്കാലം കൂടിയായിരുന്നു.നിലത്തു വീഴുന്ന മാമ്പഴം പെറുക്കുവാൻ തമ്മിൽതല്ലും 😊
മറുപടിഇല്ലാതാക്കൂഞാൻ കണ്ട മാങ്ങ - നീ എടുക്കരുത് എന്ന് പറഞ്ഞു വരെ തല്ല് കൂടും.ഹ ഹ
ഇല്ലാതാക്കൂമാങ്ങയും ചക്കയുമൊക്കെ ഒരു കുട്ടിക്കാലത്തേക്ക് നമ്മെ കൊണ്ടെത്തിക്കുമ്പോള്‍ അതിന്‍റെ ആസ്വാദനപ്പെരുമഴയില്‍ ചാടിക്കളിക്കുന്നുണ്ട് ഓര്‍മ്മകള്‍ !
മറുപടിഇല്ലാതാക്കൂഓർമകൾ എങ്കിലും ആസ്വദിക്കാം.
മറുപടിഇല്ലാതാക്കൂമഴ പെയ്ത് മാനം തെളിഞ്ഞ നേരം...
മറുപടിഇല്ലാതാക്കൂതൊടിയിലെ തൈമാവിൻ ചോട്ടിൽ...
ഒരു കൊച്ചു കാറ്റേറ്റ് വീണ തേൻമാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം...
ഒരുമിച്ചു പങ്കിട്ട ബാല്യകാലം!
മനോഹരമായ ബാല്യം.
മറുപടിഇല്ലാതാക്കൂആർത്തലച്ച് മഴപ്പെയ്യാൻ മോഹിച്ച ബാല്യക്കാലം. പറമ്പിൽപ്പൊഴിഞ്ഞു വീണ മാമ്പഴം പെറുക്കിയെടുക്കാനോടിയിരുന്ന ഓർമ്മകൾ. നാലു കിലോമീറ്ററകലെയുള്ള സ്കൂളിലേക്ക് പഠിക്കാനായി പോകുമ്പോഴും വരുമ്പോഴും പൊലീസ്ക്യാമ്പ് പറമ്പിലെ മാവിൻച്ചുവടുകളിൽ മാങ്ങ വീണു ക്കിടക്കുന്നുണ്ടോയെന്ന തിരച്ചിൽ... കിട്ടിയത് ട്രൗസറിൽ തുടച്ചുത്തിന്നൽ.പിന്നെ പെരുമ്പയിലെ പറമ്പീന്ന് കശുമാങ്ങയെറിഞ്ഞുവീഴ്ത്തൽ'' മാങ്ങയും കാശുവണ്ടിയുംപ്പെറുക്കൽ... ഓർമ്മകളുണർത്തി വിപിൻ സാറിൻ്റെ കുറിപ്പ്.
മറുപടിഇല്ലാതാക്കൂആശംസകൾ സാർ
ഇടക്കിടക്ക് ഇതൊക്കെ ആലോചിക്കാൻ ഒരു രസം അല്ലേ ചേട്ടാ
മറുപടിഇല്ലാതാക്കൂവീണ്ടും കൈയെത്തും ദൂരത്ത് ഒരു മാമ്പഴക്കാലം ...
മറുപടിഇല്ലാതാക്കൂ