കാലം തെറ്റാതെ കാലവർഷം പെയ്തിറങ്ങുന്ന കാലം ഉണ്ടായിരുന്നു. ജൂൺ 1 ന് മഴ തീർച്ച. സ്‌കൂൾ തുറക്കുന്ന ദിവസം. രാവിലെ തന്നെ മഴ തുടങ്ങും. പുതിയ വർഷം. പുതിയ ക്ലാസ്സ്. രണ്ടു മാസത്തിന്റെ മധ്യ വേനൽ അവധിയ്ക്ക് ശേഷമുള്ള പുറപ്പാട്. പുത്തൻ ഉടുപ്പിനെയും ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പുതിയ പുസ്തകങ്ങളേയും നനയാതെ പുത്തൻ കുടയുമായി പള്ളിക്കൂടത്തിലേക്ക്.
വഴിയിൽ കൂട്ടുകാർ ചേരുന്നു. കുടയില്ലാത്തവർ മറ്റുള്ളവരുടെ കുടക്കീഴിൽ കയറുന്നു. പകുതി നനഞ്ഞു ഒക്കെ സ്‌കൂളിൽ എത്തുന്നു.
എല്ലാ ക്ളാസുകളിലെയും ധാരാളം കൂട്ടുകാർ. കളിക്കാം. പഠിക്കാം. കളിയും ചിരിയും വഴക്ക് കൂടലും കൂട്ടുകൂടലും പഠിത്തവും ഒക്കെ ആയി ആസ്വദിച്ചു കഴിഞ്ഞ ഒരിടം. അദ്ധ്യാപകർ, ഓരോ കുട്ടികളെയും നേരിട്ടറിയാവുന്നവർ.
അങ്ങിനെ കളിച്ചും പഠിച്ചും വളർന്നതിൽ നിന്നും നമ്മുടെ പഠന രീതിയിൽ ഒരു മാറ്റം വരുന്നു. ഓൺലൈൻ പഠനം. വീട്ടിനകത്തു അടച്ചിരിക്കാൻ നിര്ബന്ധിതരായ നമ്മൾ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പഠനം തുടങ്ങുന്നു. ഓൺലൈൻ വിദ്യാഭ്യാസം.

ഗുരുകുല സമ്പ്രദായം. വിദ്യാർത്ഥികൾ ഗുരുവിൻ്റെ വീട്ടിൽ താമസിച്ച് വീട്ടിലെ ഒരംഗത്തെപ്പോലെ, ഗുരുവിൽ നിന്നും വിദ്യ അഭ്യസിക്കുക. കളിയും വീട്ടു ജോലിയും പഠനവും. അവിടെ നിന്നും ആണ് കുടിപ്പള്ളിക്കൂടത്തിൽ കൂടി ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എത്തിയത്.
അവിടെ നിന്നും ഇതാ വീണ്ടും ഒരു മാറ്റം. online വിദ്യാഭ്യാസം. ഗുരുമുഖത്തു നിന്നും ഇൻ്റർനെറ്റിലൂടെ ഒഴുകി വരുന്ന വിദ്യാഭ്യാസം.
എല്ലാം വീട്ടിനുള്ളിൽ. വിദ്യാലയങ്ങളിലെ കൂട്ടുകാരില്ല, കളിയില്ല ഒന്നുമില്ല. സാമൂഹികമായി ഇത് ദോഷം ചെയ്യും. ഇതിനു പകരം വയ്ക്കാൻ എല്ലാം വീടും കുടുംബാംഗങ്ങളും മാത്രം. അത് കുട്ടികളുടെ വളർച്ചയ്ക്ക് ദോഷം ചെയ്യും എന്നതിൽ തർക്കമില്ല.
കാലം നമ്മെ അവിടെ കൊണ്ടെത്തിച്ചു. കോവിഡ് കാലം ഒരു താൽക്കാലിക പ്രതിഭാസം ആണെന്ന് ആശ്വസിക്കാം. അത് കഴിഞ്ഞ് കുടയും പുസ്തകവും ചോറ് പൊതിയും ആയി തിരിച്ച് പള്ളിക്കൂടത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.

ഇല്ലെങ്കിൽ ഇത് തന്നെ തുടരേണ്ടി വരും.