2020, ജൂൺ 11, വ്യാഴാഴ്‌ച

online വിദ്യാഭ്യാസം

കാലം തെറ്റാതെ കാലവർഷം പെയ്തിറങ്ങുന്ന കാലം  ഉണ്ടായിരുന്നു. ജൂൺ 1 ന് മഴ തീർച്ച. സ്‌കൂൾ തുറക്കുന്ന ദിവസം.  രാവിലെ തന്നെ  മഴ  തുടങ്ങും. പുതിയ വർഷം. പുതിയ ക്ലാസ്സ്. രണ്ടു മാസത്തിന്റെ മധ്യ വേനൽ അവധിയ്ക്ക് ശേഷമുള്ള പുറപ്പാട്. പുത്തൻ ഉടുപ്പിനെയും ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പുതിയ  പുസ്തകങ്ങളേയും നനയാതെ പുത്തൻ കുടയുമായി പള്ളിക്കൂടത്തിലേക്ക്. 

Govt to hold vaccination survey in schools over Malapuram dip ...

വഴിയിൽ കൂട്ടുകാർ ചേരുന്നു. കുടയില്ലാത്തവർ മറ്റുള്ളവരുടെ കുടക്കീഴിൽ കയറുന്നു. പകുതി നനഞ്ഞു ഒക്കെ സ്‌കൂളിൽ എത്തുന്നു. 

 എല്ലാ ക്ളാസുകളിലെയും  ധാരാളം കൂട്ടുകാർ.  കളിക്കാം. പഠിക്കാം. കളിയും ചിരിയും വഴക്ക് കൂടലും കൂട്ടുകൂടലും  പഠിത്തവും ഒക്കെ ആയി ആസ്വദിച്ചു കഴിഞ്ഞ ഒരിടം. അദ്ധ്യാപകർ,   ഓരോ കുട്ടികളെയും നേരിട്ടറിയാവുന്നവർ. 

അങ്ങിനെ കളിച്ചും പഠിച്ചും  വളർന്നതിൽ നിന്നും നമ്മുടെ പഠന രീതിയിൽ ഒരു മാറ്റം വരുന്നു. ഓൺലൈൻ പഠനം. വീട്ടിനകത്തു അടച്ചിരിക്കാൻ നിര്ബന്ധിതരായ നമ്മൾ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പഠനം തുടങ്ങുന്നു. ഓൺലൈൻ വിദ്യാഭ്യാസം. 

ഗുരുകുല സമ്പ്രദായം. വിദ്യാർത്ഥികൾ ഗുരുവിൻ്റെ വീട്ടിൽ താമസിച്ച് വീട്ടിലെ ഒരംഗത്തെപ്പോലെ, ഗുരുവിൽ നിന്നും വിദ്യ അഭ്യസിക്കുക. കളിയും വീട്ടു ജോലിയും പഠനവും. അവിടെ നിന്നും ആണ് കുടിപ്പള്ളിക്കൂടത്തിൽ കൂടി ഇപ്പോഴത്തെ  വിദ്യാഭ്യാസ സമ്പ്രദായത്തിൽ എത്തിയത്.

അവിടെ നിന്നും ഇതാ വീണ്ടും ഒരു മാറ്റം. online വിദ്യാഭ്യാസം. ഗുരുമുഖത്തു നിന്നും ഇൻ്റർനെറ്റിലൂടെ ഒഴുകി വരുന്ന വിദ്യാഭ്യാസം.

എല്ലാം വീട്ടിനുള്ളിൽ. വിദ്യാലയങ്ങളിലെ കൂട്ടുകാരില്ല, കളിയില്ല ഒന്നുമില്ല. സാമൂഹികമായി ഇത് ദോഷം ചെയ്യും. ഇതിനു പകരം വയ്ക്കാൻ എല്ലാം വീടും കുടുംബാംഗങ്ങളും മാത്രം. അത് കുട്ടികളുടെ വളർച്ചയ്ക്ക് ദോഷം ചെയ്യും എന്നതിൽ തർക്കമില്ല.

കാലം നമ്മെ അവിടെ കൊണ്ടെത്തിച്ചു. കോവിഡ് കാലം ഒരു താൽക്കാലിക പ്രതിഭാസം ആണെന്ന് ആശ്വസിക്കാം. അത് കഴിഞ്ഞ് കുടയും പുസ്തകവും ചോറ് പൊതിയും ആയി തിരിച്ച് പള്ളിക്കൂടത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.
ഇല്ലെങ്കിൽ ഇത് തന്നെ തുടരേണ്ടി വരും.

11 അഭിപ്രായങ്ങൾ:

  1. കുട്ടിയുടെ സാമൂഹിക ഇടപെടലുകൾ ഇല്ലാതാക്കുന്നതാണ് ഓൺലൈൻ വിദ്യാഭ്യാസം. ഇത് തുടർന്നാൽ ദൂരവ്യാപകമായ പ്രശനങ്ങൾക് സാധ്യതയുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. ഭൂലോകജീവിതത്തെ അപ്പാടെ മാറ്റിയ ഒരു പ്രതിസന്ധിയാണിത്.കോവിഡിന് മുമ്പും പിമ്പും എന്ന് കാലത്തെ സൂചിപ്പിക്കേണ്ടി വരുന്ന ഒരു മാറ്റം.അതുകൊണ്ടുതന്നെ ഇപ്പോൾ നാം ശീലിച്ചുപോരുന്ന പലതും ഭാവിയിലും തുടർന്നുപോരേണ്ടി വരാം.അതിൽ വിദ്യാഭാസരംഗത്തും ചില മാറ്റങ്ങൾ വരാം. പാഠ്യപദ്ധതി പുനഃക്രമീകരിക്കപ്പെടേണ്ടതായി വരാം. സ്‌കൂളുകളിൽ പുതിയ സമയക്രമം നടപ്പാക്കേണ്ടി വരും..എന്തായാലും വരും തലമുറ സമൂഹത്തിൽ നിന്നും ഏറെ അകന്നുപോകുമെന്ന കാര്യത്തിൽ തർക്കമില്ല.. എല്ലാം കൊണ്ടും പഴയ തലമുറ പലതും സാഹിക്കേണ്ടിവരും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പാട് മാറ്റങ്ങൾ വരും
      പലതും സഹിക്കേണ്ടതായും

      ഇല്ലാതാക്കൂ
  3. ഓൺലൈൻ പഠനം എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടണമെന്നില്ല . ഇത് കൊണ്ടു ബുദ്ധിമുട്ടുന്നവർ ധാരാളമുണ്ട്. തല്ക്കാലം ഒരു പരിഹാരം ആവും ന്ന്‌ മാത്രം ഇതുകൊണ്ടു . കോവിഡ് ദുരിതങ്ങൾ മാറി എല്ലാം പഴയപോലെ ആകും ന്ന് പ്രതീക്ഷിക്കാം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതല്ലാതെ മറ്റു മാർഗമില്ല. പ്രതീക്ഷ കൈവിടണ്ട

      ഇല്ലാതാക്കൂ
  4. ഗുരുകുല വിദ്യാഭ്യാസ രീതിയോട് എനിക്ക് യോജിക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നാമത് അത് അച്ഛനമ്മമാരിൽ നിന്നും കുഞ്ഞുങ്ങളെ അകറ്റുന്ന ഒന്നാണ്. ഇപ്പോഴത്തെ residential schools ഇതേ ഗണത്തിൽ വേണമെങ്കിൽ പെടുത്താം. രണ്ടാമത് അത് സവർണ വർഗ്ഗങ്ങൾക്കു മാത്രം പ്രാപ്യമായ ഒന്നും ആയിരുന്നു. എന്നാൽ താങ്കൾ പറഞ്ഞത് പോലെ ഓൺലൈൻ വിദ്യാഭ്യാസം കുട്ടികളുടെ സാമൂഹിക ഇടപെടലുകൾ ഇല്ലാതാക്കുന്ന ഒന്നാണ്. മാത്രമല്ല അത് സാങ്കേതിക വിദ്യ പ്രാപ്തമായുള്ള high class/ middle class ആളുകൾക്ക് മാത്രം ഉപകാരപ്പെടുന്നതുമാണ്. എന്നാൽ ഈ അവസ്ഥയിൽ മറ്റെന്താണ് നമുക്ക് ചെയ്യാൻ കഴിയുക!എന്റെ അഭിപ്രായത്തിൽ ഒന്നേ ഉള്ളൂ. മാതാപിതാക്കൾ വളരെ ശ്രദ്ധാലുക്കളാവുക. അച്ഛനായും അമ്മയായും മാത്രമല്ല, ഗുരുവായും അവർ മാറുക എന്നുള്ളതാണ് അല്പകാലത്തേക്കെങ്കിലും ഇതിനുള്ള പോംവഴി. മഹാമാരിക്ക് ശേഷം വീണ്ടും കുഞ്ഞുകുടചൂടി നമ്മുടെ കുട്ടികൾക്ക് എത്രയും വേഗം സ്കൂളിൽ എത്താനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാതാപിതാക്കൾ ശ്രദ്ധാലുക്കളാകുക -
      അവിടെയും ഒരു പ്രശ്നമുണ്ട്. വിദ്യാഭ്യാസം ഇല്ലാത്ത സാമ്പത്തിക ഭദ്രത ഇല്ലാത്ത സാധാരണക്കാർ എന്ത് ചെയ്യും?
      പ്രതീക്ഷയോടെ കാത്തിരിക്കാം.

      ഇല്ലാതാക്കൂ
  5. വിദ്യാഭ്യാസമില്ലാത്ത parents ന് online education കീറാമുട്ടിയാണ്..ഉദ്യോഗസ്ഥർക്കോ..?ജോലി കഴിഞ്ഞു വന്ന് നേരെ അടുക്കളയിലേക്ക് ഓടുന്നതിന് പകരം mobile നോക്കി പകൽ പഠിപ്പിച്ചത് മുഴുവൻ പഠിപ്പിച്ച് കൊടുക്കുകയും എഴുതിപ്പിക്കുഖയും photo എടുത്ത് അയക്കുകയും വേണം ..Teachersൻെറ work കൂടെ parents ഏറ്റെടുക്കണം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാം മാറി വരും എന്ന് പ്രതീക്ഷിക്കാം

      ഇല്ലാതാക്കൂ
  6. ഇനി വിദ്യാഭ്യാസം മാത്രമല്ല ഒട്ടുമിക്ക സംഗതികളും ഓൺ- ലൈൻ സംവിധാനങ്ങളിലേക്ക് മാറ്റപ്പെടുന്ന കാലം നമ്മുടെ നാട്ടിലും അടുത്തുതന്നെ പ്രാബല്യത്തിലാവും ...!

    മറുപടിഇല്ലാതാക്കൂ