KERALA DEVELOPMENT

This blog is for innovative ideas for the over all development of kerala. Agriculture, industry, infrastructure development etc will be discussed.

2015 ഏപ്രിൽ 7, ചൊവ്വാഴ്ച

ചർച്ച




  • Find Friends
  • Requests
    2Messages
    Notifications

  • Privacy Shortcuts
  • Account Settings

Oommen Chandy

Create Page

Cover Photo
Oommen Chandy

Oommen Chandy


Politician

FollowShare
More options
  • Timelineselected
  • About
  • Photos
  • Videos
  • More




മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പേജ് ആണിത്. അങ്ങേരുടെ സിൽബന്ധികൾ ആയിരിയ്ക്കും ഇത് കൈകാര്യം ചെയ്യുന്നത്). ഇന്നലെ,  6.4.2015 രാത്രി 11 മണിയ്ക്ക് ഇട്ട പോസ്റ്റുകൾ ആണ് താഴെക്കാണുന്നവ.  



Oommen Chandy
8 hrs · 
വാളയാര്‍ ചെക്ക്‌പോസ്റ്റിലെ ചരക്ക്‌ലോറി സമരം പിന്‍വലിച്ചു. സമരക്കാരുമായി തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം.

comment :


ഈ സമരം എന്നാണു തുടങ്ങിയത്? ഏപ്രിൽ 1 ന്. അതിനു മുൻപ് തന്നെ അവർ സമരം പ്രഖ്യാപിച്ചു കാണും. എന്നിട്ടും 6 ദിവസം എടുത്തു അവരുമായി ഒരു ചർച്ച നടത്താൻ. അത് വരെ അവരുടെ സമരം മൂലം സാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും മൂലം കേരളത്തിലെ  ജനങ്ങൾ കഷ്ട്ടപ്പെട്ടു. 

എവിടായിരുന്നു മുഖ്യ മന്ത്രി? അങ്ങ് ദുബായിൽ. അവിടെ ഷെയ്ക്കുമാരും ഒത്തുള്ള പടം അല്ലിയോ ഫേസ് ബുക്കിൽ ഇട്ടിരിയ്ക്കുന്നത്. തലയിൽ ആ സാധനവും കൂടി വയ്ക്കണമായിരുന്നു. നിക്ഷേപം കൊണ്ട് വരാൻ ആയിരുന്നത്രെ പോയത്. കൊണ്ട് വന്നത് ഒന്ന് കാണിയ്ക്കണേ നേതാവേ.  ഒരു പെട്ടി നിറയെ വാഗ്ദാനങ്ങൾ ആയിരിയ്ക്കും അറബി പൊതിഞ്ഞു കെട്ടി കൊടുത്ത് വിട്ടത്.പണ്ട് ജിമ്മിലും മറ്റും കൊടുത്ത വാഗ്ദാന പൊതികളും വീട്ടിൽ മുഖ്യ മന്ത്രി സൂക്ഷിച്ചു വച്ചിട്ടുണ്ടാകും.

വന്നിട്ടോ? ലോറിക്കാരുമായി ചർച്ചയ്ക്ക് എവിടെ സമയം? ചർച്ച മുഴുവൻ മാണി പ്രശ്നത്തിൽ അല്ലായിരുന്നോ? മാണിയുമായി ചർച്ച,പിന്നെ മാണിയും,ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമായി ചർച്ച.  പിന്നെ പി.സി.ജോർജുമായി ചർച്ച. പിന്നെ സുധീരനുമായി ചർച്ച.അങ്ങിനെ രണ്ടു ദിവസം   മുഴുവൻ ചർച്ച.  തിങ്കളാഴ്ച വൈകുന്നേരം ആയപ്പോഴേയ്ക്കും ചർച്ച തീർന്നു എന്ന് മുഖ്യ മന്ത്രി പറഞ്ഞു. എങ്ങിനെ തീർന്നു" ചർച്ച ചെയ്യാൻ ആരും ഇനിയും തയ്യാറാവാതെ മുഖ്യ മന്ത്രി തനിയെ ആയി.അങ്ങിനെചർച്ച അവസാനിപ്പിയ്ക്കേണ്ടി വന്നു.

പിന്നീട് രാത്രി യാണ് ലോറിക്കാരും ആയി ചർച്ച നടത്തിയത്. ഉടൻ തന്നെ അവർ സമരവും പിൻവലിച്ചു. സമരത്തിന്‌ മുൻപ് ഇത്തരമൊരു ചർച്ച നടത്തിയിരുന്നെങ്കിൽ സമരം ഒഴിവാക്കി ജനങ്ങളെ രക്ഷിച്ചു കൂടായിരുന്നോ? 

മുഖ്യ മന്ത്രി കൈവശം ഉള്ള ചർച്ച എല്ലാം മാണിയ്ക്ക് വേണ്ടി വച്ചിരിയ്ക്കയായിരുന്നു.
Oommen Chandy
9 hrs · 
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഗുജറാത്ത്‌ മാതൃകയില്‍ സ്‌കാനര്‍ സ്ഥാപിക്കാനും സത്വര നടപടികള്‍ സ്വീകരിക്കും. ഇ-ടോയ്‌ലറ്റ്‌ സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ വെയ്‌ബ്രിഡ്‌ജ്‌ പരമാവധി ഉപയോഗപ്പെടുത്തും. 

comment :

 കേരളത്തിൽ ഗുജറാത്ത് മോഡലോ?അതെങ്ങിനെ സാധ്യമാകും? ആ കുഞ്ഞാലിക്കുട്ടി യെങ്ങാനും കേട്ടാൽ മുഖ്യ മന്ത്രിയ്ക്ക് ഈ ഗുജറാത്ത്  മോഡൽ പിൻ വലിയ്ക്കേണ്ടി വരും.

Oommen Chandy
9 hrs · 
വാളയാര്‍ ചെക്ക്‌പോസ്റ്റിലെ തിരക്കിന്‌ ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി 30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത്‌ സ്റ്റേ ചെയ്‌തിരിക്കുകയാണ്‌. സ്റ്റേ നീക്കാന്‍ അഡ്വക്കേറ്റ്‌ ജനറലിന്‌ നിര്‍ദ്ദേശം നല്‍കും. 200 വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സൗകര്യത്തില്‍ സര്‍വീസ്‌ റോഡ്‌ വികസിപ്പിക്കുവാന്‍ നാഷണല്‍ ഹൈവേ അഥോറിറ്റിക്ക്‌ ആവശ്യമായ പണം നല്‍കും. ചെക്ക്‌പോസ്റ്റിനടുത്ത്‌ 15 ഏക്കര്‍ സ്വകാര്യഭൂമി അക്വയര്‍ ചെയ്യും. 

comment: 

അഡ്വക്കേറ്റ്‌ ജനറലിന്‌ തന്നെ നിര്‍ദ്ദേശം നല്‍കണം.എന്നാലെ  സ്റ്റേ ഒരു കാലവും നീങ്ങാതെ കിടക്കുകയുള്ളൂ. ആരെങ്കിലും പറയുന്നത് കേട്ട് കപിൽ സിബാലിനെയോ മറ്റോ കൊണ്ടു വന്നാൽ പണി പാളും. മദ്യ നയ ക്കേസിൽ കപിൽ  സിബാൽ വാദിച്ച് സർക്കാരിനു അക്കിടി പറ്റിയത് ഓർമയുണ്ടല്ലോ. ദാ ബാർ എല്ലാം പൂട്ടി.ഇനി ഇടയ്ക്കിടെ ബാർ   മുതലാളിമാരോട് ചെലവിനു ഇടയ്ക്കിടെ എങ്ങിനെ കൈനീട്ടും?ഇലക്ഷന് എന്ത് ചെയ്യും?

Oommen Chandy
10 hrs · 
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങളുടെ തിക്കുംതിരക്കും പ്രതിസന്ധികളും പരിഹരിക്കുന്നതിന്‌ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. നിലവില്‍ പ്രവര്‍ത്തിക്കുന്ന 12 കൗണ്ടറുകള്‍ക്കു പുറമേ രണ്ടു കൗണ്ടറുകള്‍ കൂടി തുറക്കുകയും ഇവ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കും. ഇവിടെ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും.

 comment :

 ഈ ചെറിയ കാര്യത്തിനാണോ 6 ദിവസം ജനങ്ങളെ കഷ്ട്ടപ്പെടുത്താൻ  മുഖ്യ മന്ത്രി അനുവദിച്ചത്?
പോസ്റ്റ് ചെയ്തത് Bipin ല്‍ 3:07 PM 1 അഭിപ്രായം:

2015 ഏപ്രിൽ 6, തിങ്കളാഴ്‌ച

കഞ്ഞി വെള്ളം

മലയാളിയ്ക്ക് ഇപ്പോൾ എല്ലാം റെഡി മെയിഡ് വേണം. എല്ലാം എളുപ്പത്തിൽ കിട്ടാനുള്ള ആഗ്രഹം.  തുണിയിൽ മുക്കാനുള്ള പശ.  അത് റെഡി മെയിഡ് ആയി കിട്ടും. ആ പൊടി വെള്ളത്തിൽ കലക്കുക.  തുണി മുക്കി എടുക്കുക. സംഭവം കഴിഞ്ഞു.

പണ്ട് കാലത്ത് ഇതിന് തുണിയിൽ 'കഞ്ഞി മുക്കുക'  എന്നാണ് പറഞ്ഞിരുന്നത്. ചോറ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന കഞ്ഞി വെള്ളം ആയിരുന്നു തുണി മുക്കാൻ പശ ആയി ഉപയോഗിച്ചിരുന്നത്. കഞ്ഞി വെള്ളത്തിന് നല്ല പശ (സ്റ്റാർച്ച്) ആണ്. 

അരിയാഹാരം കഴിയ്ക്കാത്ത മലയാളി ഇല്ല എന്ന് രാഷ്ട്രീയക്കാർ മാറി മാറി പറയുന്നത് പോലെ ഉച്ചയ്ക്ക് ഒരു നേരം ചോറ് വയ്ക്കാത്ത മലയാളി വീടില്ല  . ( വൈകുന്നേരം പൊറോട്ട , ചപ്പാത്തി എന്നിങ്ങിനെ) ആ ചോറിൽ നിന്നും കഞ്ഞി വെള്ളം ഊറ്റി നമ്മൾ ഓടയിൽ ഒഴിച്ചു കളയുന്നു. എന്നിട്ട്  കടയിൽ നിന്നും പശ പ്പൊടി വാങ്ങി നമ്മൾ മുണ്ട് പശ മുക്കുന്നു. എന്ത് എളുപ്പം. എന്തൊരു വിവരമില്ലായ്മ. 






REVIVE 

our

കഞ്ഞി വെള്ളം 

പോസ്റ്റ് ചെയ്തത് Bipin ല്‍ 6:20 PM 7 അഭിപ്രായങ്ങൾ:

രക്ഷിയ്ക്കണേ



"ആറ്റിങ്ങൽ പൊളക്കും".







ആറ്റിങ്ങൽ മാത്രമല്ല കേരളം മുഴുവൻ നിങ്ങൾ  തുണി ക്കടക്കാരും സ്വർണ ക്കടക്കാരും കൂടി  

 പൊളന്നു കീറി കൊണ്ടിരിക്കുകയല്ലേ.  


പോസ്റ്റ് ചെയ്തത് Bipin ല്‍ 8:49 AM 4 അഭിപ്രായങ്ങൾ:

2015 ഏപ്രിൽ 5, ഞായറാഴ്‌ച

പീഡന നാടകം

ക്രിസ്തു ദേവൻ കുരിശിലേറിയതിന്റെ ഓർമ പുതുക്കാനായി ലോകം മുഴുവൻ ക്രിസ്തു മതവിശ്വാസികൾ ദുഃഖ വെള്ളിയാഴ്ച പീഡാനുഭവങ്ങൾ പുനർജീവിപ്പിയ്ക്കുകയാണ്. ഫിലിപ്പൈൻസിൽ വിശ്വാസികൾ സ്വന്തം കൈയും കാലും കുരിശിനോട് ചേർത്ത് വച്ച് ആണിയടിക്കുന്നു.  സ്വന്തം ദേഹം മുഴുവൻ ചാട്ട വാർ കൊണ്ട് അടിയ്ക്കുന്നു.




    




ഇത്ര കടുത്ത വിശ്വാസം ഒന്നും ഇല്ലാത്ത  ബാക്കി ലോകം ശരീരം നോവാതെ പീഡാനുഭവങ്ങൾ പുനരാവിഷ്ക്കരിക്കുകയാണ്.

.


ഇതെല്ലാം വേഷം കെട്ട്.  നടന്മാരെ വാടകയ്ക്ക് എടുത്തു  നടത്തിയ  ചടങ്ങുകൾ.

ഇത് പോലെ  കേരളത്തിലും എല്ലായിടത്തും   ഘോഷയാത്രകൾ തെരുവിൽ നടന്നു. മരക്കുരിശും (ചെറിയ ഭാരമില്ലാത്ത രൂപങ്ങൾ)  ചുമലിൽ ഏന്തി വിശ്വാസികൾ നഗരപ്രദിക്ഷിണം നടത്തി. എല്ലാ പള്ളികളിലും ഈ ഘോഷ യാത്രകൾ നടന്നു. 

ഇതെല്ലാം ദൈവ പുത്രൻ മനുഷ്യർക്ക്‌ വേണ്ടി അനുഭവിച്ച പീഡനങ്ങൾ ഓർമ പ്പെടുത്താനാണ്. അങ്ങിനെയെങ്കിൽ എന്തിനാണീ നാടകം?  അധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവരും കഷ്ട്ടപ്പെടുന്നവരുമായി കോടി ക്കണക്കിന് പാവം മനുഷ്യരാണ് ഈ ലോകത്തുള്ളത്. ദുഃഖ വെള്ളി ദിവസം അവരുടെ അടുത്തേയ്ക്ക് പോകണം. അവരുടെ വീട് വൃത്തിയാക്കി നൽകണം. വീട് നിർമിച്ചു നൽകണം.ഭക്ഷണം പാകം ചെയ്തു നൽകണം.വസ്ത്രങ്ങൾ അലക്കി കൊടുക്കണം. കുഷ്ഠ രോഗികളെ കുളിപ്പിയ്ക്കണം.  അങ്ങിനെ ചെയ്യുന്നതാണ് ഈ നാടകീയ പീഡാനുഭവ പുനരാവിഷ്ക്കാരത്തി നേക്കാൾ മഹത്വമുള്ള പ്രവർത്തി. പള്ളിയിൽ കാൽ കഴുകുന്നതിന് പകരം രോഗികളെ കഴുകി വൃത്തിയാക്കണം  (  ആൾക്കാരെ നിശ്ചയിച്ച് അവരുടെ കാല് സോപ്പും ഡെറ്റൊളും കൊണ്ട് പല തവണ കഴുകി വൃത്തിയാക്കിയത് ആയിരിയ്ക്കും  അച്ചൻ കഴുകുന്നത്. അല്ലാതെ വൃത്തിയില്ലാത്ത കാല് ചുംബിക്കണം എങ്കിൽ വേറെ ആള് നോക്കണം.)

ദുഃഖ വെള്ളി എല്ലാം കഴിഞ്ഞു. ഉയിർത്തെഴു നേൽപ്പും ഗംഭീരമായി ആഘോഷിച്ചു. ( ആഘോഷത്തിൻറെ ഹാങ്ങ് ഓവർ വിട്ടു  കാണുമോ എന്തോ?) ഇനി ക്രിസ്തുമസിന് കാത്തിരിയ്ക്കാം. 
പോസ്റ്റ് ചെയ്തത് Bipin ല്‍ 5:36 PM 5 അഭിപ്രായങ്ങൾ:

2015 ഏപ്രിൽ 4, ശനിയാഴ്‌ച

ജസ്റ്റീസ് കുര്യൻ ജോസഫ്

ഉന്നത പദവികളിൽ എത്തുമ്പോൾ ക്ഷുദ്ര വിചാരങ്ങൾക്ക് വശം വദനാകാതെ ഇരിക്കുകയും പദവിയുടെ മഹത്വവും മാന്യതയും  കാത്തു സൂക്ഷിയ്ക്കുകയും   ചെയ്യുക യാണ്  മഹാന്മാരുടെ രീതി. അതായത് ആ പദവി ആവശ്യപ്പെടുന്ന രീതിയിൽ മാനസികമായി ഉയരുക.

സുപ്രീം കോടതിയിലെ ഒരു ജഡ്ജി ആയ ജസ്റ്റീസ് കുര്യൻ ജോസഫ് (29 ജഡ്ജിമാരിൽ  ഒരേ ഒരു  മലയാളി) ചീഫ് ജസ്റ്റീസിനു ഒരു കത്തെഴുതിയിരിക്കുന്നു.  ഹൈക്കോടതി ചീഫ് ജസ്റ്റീസ് മാരുടെയും   ഒരു കോണ്‍ഫറൻസ്‌ ( സുപ്രീം കോടതി ജഡ്ജി മാരുടെയും) ഈ വെള്ളിയാഴ്ച (ദുഃഖ വെള്ളി) ഡൽഹിയിൽ വച്ച് നടത്താൻ  തീരുമാനിച്ചു. അതിനെതിരെ ആണ്  ജസ്റ്റീസ് കുര്യൻ ജോസഫ് കത്തെഴുതിയത്. ആ കത്ത് ഇങ്ങിനെ.

" അതിയായ മനോ വേദനയോടു കൂടിയാണ് ഞാൻ ഈ കത്തെഴുതുന്നത്.  ഇത്രയും പ്രധാനപ്പെട്ട ഒരു കോണ്‍ഫറൻസ്‌, ഇങ്ങിനെ ഒരു വിശുദ്ധ ദിവസം, എന്നെപ്പോലെയുള്ള പലർക്കും  മത പരമായ ചടങ്ങുകൾ ഉള്ള ദിവസം, കുടുംബാംഗങ്ങളോടൊപ്പം  ഒന്നു ചേരുന്ന ദിവസം,  വച്ചു കൂടായിരുന്നു.  ഇത്തരം ഒരു കോണ്‍ഫറൻസ്‌ ദീവാളി, ഹോളി, ദസ്സറ  എന്നീ ദിവസങ്ങളിൽ ഇതേ വരെ വച്ചിട്ടും ഇല്ല."

"ഞാൻ  മത വാദം കുത്തിപ്പൊക്കുക  ആണെന്ന് ധരിക്കരുത്. നമ്മുടേത്‌ പോലുള്ള ഒരു സ്ഥാപനം മതേതര മാതൃകയിൽ നിന്നും പതിയെ മാറി പ്പോകുന്നു എന്ന് കണ്ടത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്‌".

ഇതാണ് മതേതര വാദിയായ ജഡ്ജി കുര്യൻ ജോസഫ് എഴുതിയത്.

ഈ കത്തിനെ ശക്തിയായി വിമർശിച്ചു കൊണ്ടാണ് ചീഫ് ജസ്റ്റീസ്  എച്. എൽ ദത്തു  മറുപടി കൊടുത്തത്. 

" ഇവിടെ ഉദിയ്ക്കുന്ന ചോദ്യം,താങ്കളോട് ചോദിയ്ക്കാൻ കഴിയാത്തത് കൊണ്ട് എന്നോട് തന്നെ ചോദിയ്ക്കുന്നത്,  സ്ഥാപനത്തിൻറെ താൽപ്പര്യത്തിന്  ആണോ അതോ വ്യക്തി താൽപ്പര്യത്തിന്  ആണോ മുൻ തൂക്കം നൽകേണ്ടത് എന്നാണ്.  എന്നെ സംബന്ധിച്ചിടത്തോളം ഞാൻ  മുൻ തൂക്കം നൽകുന്നത് സ്ഥാപനത്തിൻറെ താൽപ്പര്യത്തിന് ആയിരിക്കും.

"  മത ചടങ്ങുകളും കുടുംബ സംഗമങ്ങളും സ്ഥാപനത്തിൻറെ താൽപ്പര്യത്തെക്കാൾ പ്രാധാന്യം എന്ന് കരുതുകയാണെങ്കിൽ കുടുംബത്തിനെ ഡൽഹിയിൽ കൊണ്ടു വരാമായിരുന്നു. അങ്ങിനെയെങ്കിൽ സ്ഥാപനത്തിൻറെ താൽപ്പര്യവും   കുടുംബ നിയോഗങ്ങളും ഒന്നിച്ചു കൊണ്ട് പോകാൻ കഴിഞ്ഞേനെ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുക്കാൻ ആളുകൾ വരുന്നുണ്ട്."

" ഞാനോ മറ്റ് ജഡ്ജിമാരോ ആയിരുന്നുവെങ്കിൽ കുടുംബ കാര്യത്തേക്കാൾ സ്ഥാപന താൽപ്പര്യത്തിന് വില കൽപ്പിയ്ക്കുമായിരുന്നു, പ്രത്യേകിച്ചും  നീതിന്യായ കോടതികൾക്ക് നേരെ പല തലത്തിലും വിരലുകൾ ഉയരുന്ന ഈ സാഹചര്യത്തിൽ".

ജസ്റ്റീസ് കുര്യൻ ജോസഫ് അസൌകര്യങ്ങൾ കൊണ്ടല്ല ഇതൊരു പ്രശ്നമാക്കിയത് എന്ന് വ്യക്തമാണല്ലോ. ക്രിസ്ത്യൻ മത ആഘോഷ ദിവസങ്ങളിൽ ഈ കോണ്‍ഫറൻസ് വച്ചത് തന്നെയാണ് അദ്ദേഹത്തെ രോഷാകുലനാക്കിയത്. അതിനു കുടുംബ സംഗമവും ഒക്കെ  തൊടു  ന്യായങ്ങൾ ആയി പറഞ്ഞെന്നു മാത്രം. അതിനു തെളിവാണല്ലോ ദീവാളി, ഹോളി, ദസ്സറ  എന്നീ ദിവസങ്ങളിൽ ഇതേ വരെ വച്ചിട്ടും ഇല്ല എന്ന് പറയുന്നത്. ഒരു ഭംഗി വാക്ക് എന്ന നിലയിൽ "മത വാദം കുത്തിപ്പൊക്കുക  ആണെന്ന് ധരിക്കരുത്" എന്ന് പറയുന്നുണ്ടെങ്കിലും സത്യത്തിൽ ഈ കത്തിന്റെയും നിലപാടിന്റെയും ഫലം അത് തന്നെ.

ചീഫ് ജസ്റ്റീസ് പറഞ്ഞത് പോലെ 95% ക്രിസ്ത്യാനികൾ ഉള്ള അമേരിക്കയിൽ ദുഃഖ വെള്ളി അവധി അല്ല.  ഇറ്റലിയിൽ ആ ദിവസം ഒരു ദേശീയ പൊതു അവധി ദിനം അല്ല.ദുഃഖ വെള്ളിയാഴ്ച ജോലി ചെയ്‌താൽ എന്താണ് സംഭവിയ്ക്കുന്നത്? ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും  ജോലിയുള്ളവർ അന്ന് അവധി എടുത്ത് വീട്ടിൽ ഇരിയ്ക്കുകയാണോ? അല്ലല്ലോ. ഓണം ആയാലും ദുഃഖ വെള്ളി ആയാലും അവർ ജോലി ചെയ്യുന്നു. ഭാരതത്തിൽ തന്നെ,സർക്കാർ ജോലിക്കാർ ഒഴികെ ( അവർക്ക് അവധി കിട്ടിയത് കൊണ്ട്)  മറ്റെല്ലാവരും ജോലി ചെയ്യുകയല്ലേ? അപ്പോൾ ഇത് ക്രിസ്ത്യാനികളോട് ഉള്ള ഒരു വിവേചന പ്രശ്നം ആയി വന്നതാണ്. വർഗീയ വാദത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയത്.

അദ്ദേഹത്തിൻറെ വാദം ശരിയാണോ എന്നറിയാൻ  കഴിഞ്ഞ വർഷങ്ങളിലെ  ദുഃഖ വെള്ളികളിൽ എന്തായിരുന്നു പരിപാടി എന്ന് വേണമെങ്കിൽ നോക്കാം. അത് അദ്ദേഹം തന്നെ പറയട്ടെ. നാട്ടിൽ കുടുംബ സംഗമം നടത്തിയിരുന്നോ എന്നും മറ്റെവിടെയെങ്കിലും ആയിരുന്നോ എന്നും  പറയട്ടെ.  ഈ സമയത്ത് ഒരു  വിദേശ യാത്ര ഔദ്യോഗികമായി കിട്ടിയിരുന്നുവെങ്കിൽ അത് ഒഴിവാക്കുമായിരുന്നോ?  

ഇതിൻറെ അലയൊലികൾ കേരളത്തിലും കേട്ടു.തിരുവനന്തപുരത്ത് ദുഃഖ വെള്ളിയിൽ ഒരു ബിഷപ്പ് നടത്തിയ   പ്രസംഗത്തിൽ പരാമർശം ഉണ്ടായി. 
പോസ്റ്റ് ചെയ്തത് Bipin ല്‍ 6:01 AM 3 അഭിപ്രായങ്ങൾ:

2015 ഏപ്രിൽ 3, വെള്ളിയാഴ്‌ച

നീറോ ഉമ്മൻ

റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു. അത് പോലെയാണ് കേരളത്തിൻറെ നീറോ ഉമ്മൻ ചാണ്ടി.

ചരക്കു ലോറികൾ സമരത്തിലായിട്ട് രണ്ടു ദിവസം ആയി. ഇന്ന് മൂന്നാം ദിവസം ആണ്. കേരളത്തിലേയ്ക്കുള്ള ചരക്കു നീക്കം പൂർണമായും സ്തംഭിച്ചിരിക്കുന്നു. സ്വന്തമായി ഒരു മണി നെല്ല് പോലും ഇല്ലാത്ത കേരളത്തിന് ഉപ്പു തൊട്ട് കർപ്പൂരം വരെ വരേണ്ടത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. അതാണ്‌ നിലച്ചിരിക്കുന്നത്. അതിനനുസരിച്ച് സാധനങ്ങൾക്ക് ക്ഷാമം ആയി ത്തുടങ്ങി.തൽഫലമായുണ്ടാകുന്ന  വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങി. ഡി.വൈ.എഫ്.ഐ. യുടെ ഇഷ്ട്ട വിഭവമായ ബീഫിന്റെ വില കിലോയ്ക്ക് 20 രൂപ കൂടി ക്കഴിഞ്ഞു.  ഈസ്റ്ററിനു തിന്നേണ്ട കോഴിയുടെ വിലയും 25 രൂപ വർദ്ധിച്ചു.  സാധനം വരാത്തത് കൊണ്ട് വില ഇനിയും കൂടും. പച്ചക്കറികളുടെ കാര്യവും ഇതു തന്നെ. ലോറിക്കാർക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് പാചക വാതക ടാങ്കർ ലോറികളും സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. അത് കൊണ്ടു പാചക വാതക ക്ഷാമവും രൂക്ഷമാകും. തൽക്കാലം പാചക വാതകം  വലിയ പ്രശ്നം ആകില്ല. പാചകം ചെയ്യാൻ അരിയും പച്ചക്കറിയും ഇല്ലെങ്കിൽ പിന്നെ  എന്തിനാണ്  ഗ്യാസ് ?

ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ പ്രശ്നം അല്ല. വാളയാർ  ചെക്ക് പോസ്റ്റിലെ അഴിമതിയും കൈക്കൂലിയും  തുടർന്ന് ലോറിക്കാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ കേരളത്തിലെ മുഖ്യ മന്ത്രി ഉൾപ്പടെയുള്ളവരെ സമീപിച്ചിട്ടുണ്ട്. പരിശോധനക്കായി 15  മണിക്കൂറിലേറെ ചെക്ക് പോസ്റ്റിൽ കാത്തുകെട്ടി കിടക്കണം എന്ന ദുർ സ്ഥിതി മാറ്റണമെന്നും അതിനായി മൂന്നിൽ നിന്നും 10 കൌണ്ടർ സ്ഥാപിക്കുക, പരിശോധനയ്ക്ക് സ്കാനിംഗ് മെഷീൻ സ്ഥാപിയ്ക്കുക, പാർക്ക് ചെയ്യാൻ സ്ഥലം, കുടി വെള്ളം ലഭ്യമാക്കുക  ശൌചാലയം  സ്ഥാപിക്കുക എല്ലാ വകുപ്പുകളും യോജിച്ചുള്ള ചെക്ക് പോസ്റ്റ് ഏർപ്പെടുത്തുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്. റ്റാക്സ് നൽകില്ല എന്ന് അല്ല അവർ പറയുന്നത് .റ്റാക്സ് അടയ്ക്കാൻ  സൗകര്യം ചെയ്തു തരൂ എന്ന് മാത്രമാണ് അവർ പറയുന്നത്.  അതിന് നേരെയാണ് സർക്കാർ മുഖം തിരിക്കുന്നത്.

ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ കേരളത്തിൽ നടക്കുമ്പോഴാണ് മുഖ്യ മന്ത്രി വിദേശത്ത് സുഖ വാസത്തിനു പോയത്. സുഖവാസം അല്ല ഔദ്യോഗികം എന്ന് പറയുമായിരിക്കാം. അതൊരു ട്രിക്ക് ആണ്. സുഖവാസത്തിനു പോകുമ്പോൾ ഏതെങ്കിലും ഒരു അപ്രധാനമായ പരിപാടി ഇടയിൽ കയറ്റി അത് ഔദ്യോഗികം  ആക്കി സർക്കാരിന്റെ പണം ചിലവാക്കും. ദുബായിൽ ഏതോ ഇൻവെസ്റ്റ്‌മെൻറ് മീറ്റിങ്ങിനായിരുന്നു എന്നാണു ഒഫിഷ്യൽ ഭാഷ്യം. ഇത് വരെ ജിം തുടങ്ങി കോടികൾ മുടക്കിയ അനേകം നാടകങ്ങൾ നമ്മൾ കണ്ടതാണല്ലോ. നിക്ഷേപം മാത്രം കേരളത്തിൽ വന്നില്ല. ഇവരുടെയൊക്കെ സ്വകാര്യ സമ്പാദ്യത്തിൽ നിക്ഷേപം വന്നു കാണും.

മുഖ്യ മന്ത്രി സുഖവാസം. ധന മന്ത്രി ആകട്ടെ ധ്യാനം കൂടാൻ പോയിരിയ്ക്കുന്നു.  കേരള ജനത ആകട്ടെ  ഭക്ഷ്യ സാധന ദൌർലഭ്യവും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്നു. എന്തൊരു ഉത്തരവാദിത്വമുള്ള ഭരണകൂടം.
പോസ്റ്റ് ചെയ്തത് Bipin ല്‍ 2:31 PM 1 അഭിപ്രായം:

2015 ഏപ്രിൽ 2, വ്യാഴാഴ്‌ച

ബാർ

ഹൈക്കോടതി ഇങ്ങിനെ ഒരു ചതി ചെയ്യും എന്ന് ചാണ്ടി വിചാരിച്ചിരുന്നില്ല. ഫൈവ് സ്റ്റാർ ഒഴികെ എല്ലാ ബാറുകളും പൂട്ടാൻ ഉത്തരവിട്ടിരിക്കുന്നു.

എന്നത്തെയും പോലെ,എല്ലാ സർക്കാർ കേസിലും എന്ന പോലെ  കുറെ ഉണ്ണാക്കൻ വക്കീലന്മാരെ ആണ് കേസ്  വാദിയ്ക്കാൻ ഏർപ്പാട് ചെയ്തിരുന്നത്. നമ്മുടെ അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണി  ഉൾപ്പടെയുള്ളവർ. രണ്ടു കാര്യം ആണ് അവർ  ചെയ്യേണ്ടത്.  ഒന്ന് ആവശ്യമുള്ള രേഖകൾ കോടതിയിൽ സമർപ്പിയ്ക്കാതിരിക്കുക.  പണ്ട് പ്ലസ് വണ്‍ സ്കൂളുകൾ അനുവദിച്ച കേസ് വന്നപ്പോൾ രേഖകൾ കൊടുക്കാതെ  ദണ്ഡപാണി ഉരുണ്ടു  കളിച്ച കാര്യം നമുക്ക് അറിയാമല്ലോ. രണ്ടാമത്തെ കാര്യം ശരിയായി കേസ് അവതരിപ്പിയ്ക്കാതിരിയ്ക്കുക. നമ്മുടെ ദിലീപ് പഞ്ചാബി ഹൌസിൽ പറയുന്നത് പോലെ " ജബ, ജബ" എന്ന് പറയുക. ജഡ്ജിമാർ കേസ് അപ്പോൾ തന്നെ തള്ളിക്കോളും.

മദ്യ നയ  കേസിലും അങ്ങിനെയൊക്കെ യാണ് വന്നത്. ടി.എൻ. പ്രതാപൻ ഇതിനിടയിൽ കയറി കേസിൽ കക്ഷി ചേർന്നു. കേസ് ശരിയായ രീതിയിൽ പോകുന്നില്ല എന്ന് മനസിലാക്കി ആണ് പ്രതാപൻ കക്ഷി ആയത്.  അങ്ങിനെ സർക്കാരിന്റെ കളികൾ ഓരോന്നായി പുറത്തു  വന്നു കൊണ്ടിരുന്നു.  സർക്കാരിനെതിരെ ഒത്തു കളിയുടെ വലിയ ആരോപണം വന്നു. ഗത്യന്തരം ഇല്ലാതെ ആണ് ഡൽഹിയിൽ നിന്നും കപിൽ സിബാലിനെ ഇറക്കുമതി ചെയ്യേണ്ടി വന്നത്. അത് ആകെ കുരിശായി. കബിൽ സിബാളിനെ സംബന്ധിച്ചിടത്തോളം തൻറെ റെപ്യൂട്ടെഷൻ ആണ് വലുത്. അങ്ങേര് കാര്യ കാരണ സഹിതം കേസ് വാദിച്ചു. മദ്യ നയം ഉണ്ടാക്കാൻ  സർക്കാരിന് അധികാരം ഉണ്ടെന്ന് കോടതി സമ്മതിച്ചു. (ക്ലബ്ബുകൾക്ക് മദ്യം വിളമ്പാൻ ലൈസൻസ് നില നിർത്തിയതും, പിന്നെ എല്ലാ ബാറു കൾക്കും  ബീയർ- വൈൻ ലൈസൻസ് കൊടുത്തതും  സർക്കാരിന്റെ  "ഗട്ടം ഗട്ടം" ആയ മദ്യ നിരോധനത്തെ എങ്ങിനെ  സാധൂകരിക്കുന്നു എന്നും  കോടതി പറയാതെ പോയി) .സുപ്രീം കോടതിയിൽ പോകുമ്പോൾ ബാറു കാർക്ക് ഇത് പറയാം.

പക്ഷേ ഈ വിധിയിൽ സത്യത്തിൽ തോറ്റു പോയത് സർക്കാർ ആണ്. ഒരു കറവപ്പശു ആയ ഈ മദ്യ മുതലാളിമാരെ ഇങ്ങിനെ ബാറ് പൂട്ടിച്ച് കിട്ടിക്കൊണ്ടിരുന്ന കോഴ നിന്ന് പോയത് മന്ത്രിമാർക്കും രാഷ്ട്രീയ ക്കാർക്കും വലിയ ഒരു അടി ആയിപ്പോയി.

ഇനി സുപ്രീം കോടതിയിൽ ബാർ കാർക്ക് അനുകൂല വിധി വരും എന്ന് കാത്തിരിക്കുകയാണ് ചാണ്ടിയും കൂട്ടരും.

ഇതിനു മറ്റൊരു വശം കൂടിയുണ്ട്.ഇപ്പോഴും സർക്കാരിന് എതിരെ മൊഴി കൊടുക്കാൻ പേടിച്ചു നിൽക്കുന്ന കുറെ ബാർ കാര് ഉണ്ട്. സുപ്രീം കോടതിയും അവരുടെ കേസ് തള്ളിയാൽ അപ്പം തന്നെ ഈ മുതലാളിമാർ സത്യം പറയും.
പോസ്റ്റ് ചെയ്തത് Bipin ല്‍ 10:07 PM 2 അഭിപ്രായങ്ങൾ:
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

ബ്ലോഗ് ആര്‍ക്കൈവ്

  • ▼  2020 (6)
    • ▼  ജൂൺ (1)
      • online വിദ്യാഭ്യാസം
    • ►  ഏപ്രിൽ (1)
    • ►  മാർച്ച് (2)
    • ►  ഫെബ്രുവരി (2)
  • ►  2019 (3)
    • ►  ഡിസംബർ (1)
    • ►  നവംബർ (1)
    • ►  മാർച്ച് (1)
  • ►  2018 (28)
    • ►  ഡിസംബർ (1)
    • ►  നവംബർ (1)
    • ►  ഒക്‌ടോബർ (2)
    • ►  ജൂലൈ (1)
    • ►  മേയ് (2)
    • ►  ഏപ്രിൽ (4)
    • ►  മാർച്ച് (6)
    • ►  ഫെബ്രുവരി (3)
    • ►  ജനുവരി (8)
  • ►  2017 (73)
    • ►  ഡിസംബർ (5)
    • ►  നവംബർ (7)
    • ►  ഒക്‌ടോബർ (6)
    • ►  സെപ്റ്റംബർ (14)
    • ►  ഓഗസ്റ്റ് (9)
    • ►  ജൂലൈ (6)
    • ►  ജൂൺ (3)
    • ►  മേയ് (5)
    • ►  ഏപ്രിൽ (5)
    • ►  മാർച്ച് (2)
    • ►  ഫെബ്രുവരി (7)
    • ►  ജനുവരി (4)
  • ►  2016 (128)
    • ►  ഡിസംബർ (10)
    • ►  നവംബർ (10)
    • ►  ഒക്‌ടോബർ (18)
    • ►  സെപ്റ്റംബർ (12)
    • ►  ഓഗസ്റ്റ് (9)
    • ►  ജൂലൈ (10)
    • ►  ജൂൺ (11)
    • ►  മേയ് (10)
    • ►  ഏപ്രിൽ (9)
    • ►  മാർച്ച് (10)
    • ►  ഫെബ്രുവരി (7)
    • ►  ജനുവരി (12)
  • ►  2015 (229)
    • ►  ഡിസംബർ (21)
    • ►  നവംബർ (12)
    • ►  ഒക്‌ടോബർ (13)
    • ►  സെപ്റ്റംബർ (14)
    • ►  ഓഗസ്റ്റ് (13)
    • ►  ജൂലൈ (26)
    • ►  ജൂൺ (20)
    • ►  മേയ് (24)
    • ►  ഏപ്രിൽ (23)
    • ►  മാർച്ച് (23)
    • ►  ഫെബ്രുവരി (17)
    • ►  ജനുവരി (23)
  • ►  2014 (180)
    • ►  ഡിസംബർ (22)
    • ►  നവംബർ (15)
    • ►  ഒക്‌ടോബർ (19)
    • ►  സെപ്റ്റംബർ (18)
    • ►  ഓഗസ്റ്റ് (14)
    • ►  ജൂലൈ (6)
    • ►  ജൂൺ (14)
    • ►  മേയ് (17)
    • ►  ഏപ്രിൽ (21)
    • ►  മാർച്ച് (14)
    • ►  ഫെബ്രുവരി (12)
    • ►  ജനുവരി (8)
  • ►  2013 (147)
    • ►  ഡിസംബർ (25)
    • ►  നവംബർ (18)
    • ►  ഒക്‌ടോബർ (20)
    • ►  സെപ്റ്റംബർ (15)
    • ►  ഓഗസ്റ്റ് (17)
    • ►  ജൂലൈ (15)
    • ►  ജൂൺ (9)
    • ►  മേയ് (2)
    • ►  ഏപ്രിൽ (3)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (9)
    • ►  ജനുവരി (10)
  • ►  2012 (36)
    • ►  ഡിസംബർ (4)
    • ►  നവംബർ (3)
    • ►  ഒക്‌ടോബർ (4)
    • ►  സെപ്റ്റംബർ (1)
    • ►  ഓഗസ്റ്റ് (1)
    • ►  ജൂലൈ (3)
    • ►  ജൂൺ (2)
    • ►  മേയ് (3)
    • ►  ഏപ്രിൽ (2)
    • ►  മാർച്ച് (2)
    • ►  ഫെബ്രുവരി (2)
    • ►  ജനുവരി (9)
  • ►  2011 (68)
    • ►  ഡിസംബർ (5)
    • ►  നവംബർ (9)
    • ►  ഒക്‌ടോബർ (5)
    • ►  സെപ്റ്റംബർ (9)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (4)
    • ►  ജൂൺ (7)
    • ►  മേയ് (7)
    • ►  ഏപ്രിൽ (5)
    • ►  മാർച്ച് (4)
    • ►  ഫെബ്രുവരി (6)
    • ►  ജനുവരി (3)
  • ►  2010 (60)
    • ►  ഡിസംബർ (4)
    • ►  നവംബർ (4)
    • ►  ഒക്‌ടോബർ (6)
    • ►  സെപ്റ്റംബർ (5)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (5)
    • ►  ജൂൺ (3)
    • ►  മേയ് (5)
    • ►  ഏപ്രിൽ (7)
    • ►  മാർച്ച് (5)
    • ►  ഫെബ്രുവരി (7)
    • ►  ജനുവരി (5)
  • ►  2009 (18)
    • ►  ഡിസംബർ (4)
    • ►  ഒക്‌ടോബർ (3)
    • ►  സെപ്റ്റംബർ (2)
    • ►  ഓഗസ്റ്റ് (3)
    • ►  ജൂൺ (2)
    • ►  മേയ് (1)
    • ►  ഏപ്രിൽ (1)
    • ►  ഫെബ്രുവരി (1)
    • ►  ജനുവരി (1)
  • ►  2008 (8)
    • ►  ഡിസംബർ (2)
    • ►  സെപ്റ്റംബർ (1)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (1)

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Bipin
Relishes Malayalam like Amminjappal, loves Kerala.
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

KERALA DEVELOPMENT

ആകെ പേജ്‌കാഴ്‌ചകള്‍

അനുയായികള്‍