ഏതോ ഒരു പുതു മുഖ സംവിധായകൻ (അങ്ങേരുടെ പേരോ അങ്ങേരുടെ പടത്തിന്റെ പേരോ ഓർമയില്ല) സോഷ്യൽ മീഡിയയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിക്കുന്നത് കണ്ടു. പടം ഇറങ്ങിയ ഉടൻ ഫേസ് ബുക്കിലും മറ്റും വരുന്ന നിരൂപണങ്ങൾ ആണ് സിനിമയെ നശിപ്പിക്കുന്നത് എന്ന്.
ശരിയാണ്. അങ്ങിനെ സത്യ സന്ധമായ അഭിപ്രായങ്ങൾ വരുന്നത് കൊണ്ടാണ് കുറച്ചു പേരെങ്കിലും ആ സിനിമകൾ കാണാതെ രക്ഷപ്പെടുന്നത് എന്നത് സത്യം തന്നെയാണ്. പണ്ടൊക്കെ ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിൽ വരുന്ന നിരൂപണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് വരുന്നത് വളരെ താമസിച്ചും. ഇന്ന് കാലം മാറി.ഓരോരുത്തരും അവരുടെ അഭിപ്രായം പറയുന്നു,. അതിൽ എന്താണ് തെറ്റ്? അങ്ങിനെ കുറെ അഭിപ്രായങ്ങൾ വായിക്കുമ്പോൾ ജനത്തിനു സിനിമയെ കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടും. വെറുതെ 100 ഉം 200 രൂപ കളയേണ്ട എന്ന് തീരുമാനിക്കും. ബോറൻ പടങ്ങൾ കാണാതെ ആ കാശിനു അരി മേടിക്കാൻ കഴിയുമല്ലോ.
സോഷ്യൽ മീഡിയയിൽ വരുന്ന നിരൂപണത്തെ കുറ്റം പറയുന്ന ഈ സംവിധായകനും (കൂടെ മറ്റു സംവിധായകരും) ചെയ്യുന്ന തട്ടിപ്പു എന്താണ് എന്ന് നോക്കാം. ഏതെങ്കിലും ചാനലിൽ അഭിമുഖം അഡ്ജസ്റ് ചെയ്യുന്നു. കൂടെ അതിലെ പ്രധാന നടൻ-നടി എന്നിവരെ സംഘടിപ്പിക്കുന്നു. എന്നിട്ടു ചർച്ച. ഓരോ അഭിപ്രായ പ്രകടനങ്ങൾ. എല്ലാവരും പറയുന്നത് ഒരേ കാര്യം."ഇതൊരു വ്യത്യസ്ത ചിത്രം ആണ്". നടൻ പറയുന്നു "വ്യത്യസ്ത അഭിനയ മുഹൂർത്തം" ആയിരുന്നു. നടിയും അത് പറയുന്നു. പാട്ടെഴുത്തുകാരനും, അങ്ങിനെ കൂടെ വന്ന എല്ലാവരും സംവിധായകനും ഇങ്ങിനെ "വ്യത്യസ്ത" കള്ളങ്ങൾ തന്നെ കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഒരു വ്യത്യസ്തതയുമില്ലാത്ത ഒരു നിലവാരമില്ലാത്ത സാധനത്തെ കുറിച്ചാണ് ഈ ''പ്രോമോ''. മീഡിയയെ ഉപയോഗിച്ചു സിനിമാക്കാര് നടത്തുന്ന ഈ തട്ടിപ്പു ശരിയാണോ സംവിധായക സുഹൃത്തേ?
ഇന്ന് പത്ര മാധ്യമങ്ങളിൽ വരുന്ന നിരൂപണങ്ങളും കാശ് കൊടുത്തു എഴുതിക്കുന്നവ ആണ്. അത് കൊള്ളാം. ഇത് കൊള്ളാം. പടം മൊത്തത്തിൽ ഒരു കാഴ്ച്ചാനുഭവം എന്നൊക്കെ ഈ നിരൂപക സുഹൃത്തുക്കൾ തട്ടി വിടും. പണ്ട് ശരിയായി നിരൂപണം എഴുതിയിരുന്ന ആൾക്കാർ ഉണ്ടായിരുന്നു. കോഴിക്കോടൻ,സിനിക്ക് എന്ന ചിലർ.ഇന്നതൊക്കെ മാറി. സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടാണ് ജനം രക്ഷപ്പെടുന്നത്.