എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ ചിത്രങ്ങള്‍ മാത്രംമായി മാതൃഭൂമി വാരികയുടെ ഒരു ലക്കം. സമ്പന്ന വര്‍ഗ്ഗത്തിന്റെ ദുരയില്‍ ഹോമിക്കപ്പെട്ട ഒരു ജനതയുടെ നരകയാതനയുടെ ആ ചിത്രങ്ങള്‍ മനസ്സിനെ മതിച്ചു കൊണ്ടെ ഇരിക്കുന്നു. ജന്മനാല്‍ രോഗാതുരരായ, അംഗ വൈകല്യവും ബുദ്ധി മാന്ദ്യവും സംഭവിച്ച, മനസ്സും ശരീരവും മുരഖ്‌ടിച്ചു മരിച്ചു ജീവിക്കുന്ന ഹത ഭാ ഗ്യരായ ഈ മനുഷ്യരുടെ ചിത്രങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഉണര്‍ത്താന്‍ പോന്നവയാണ്.പത്ര ധര്‍മം എന്നതില്‍ ഉപരി മനുഷ്യ ധര്‍മം ആണ് മാതൃഭൂമി അനുഷ്ടിചിരിച്കുന്നത്.
കീട നാശിനി പ്രയോഗത്തിന്റെ ഫലമായി കാസര്‍ഗോട്ടെ മണ്ണും വെള്ളവുംവായുവുംവിഷലി പ്തമായിരിക്കുന്നു. കീടനാശിനി നിര്‍മാതാക്കളും അവരുടെ പിണിയാളുകളും രാഷ്ട്രീയക്കാരും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി നടത്തുന്ന ഈ മനുഷ്യകുരുതികെതിരെ സതൈര്യം പട വെട്ടുന്ന മാതൃഭൂമിക് അഭിവാദനങ്ങള്‍. ഈ പോരാട്ടത്തില്‍ ഞങ്ങളും പങ്കാളികള്‍ ആകുന്നു. ഇത്തരം വിഷം പൂര്‍ണമായും നിരോധിക്കുന്നതിന്നായി നമുക്ക് സമരം തുടരാം. അതോടൊപ്പം ഭരണ വര്‍ഗ്ഗത്തിന്റെ ദയാ ദാ ക്ഷി ന്യ ങ്ങള്‍ക്കായി കാത്തിരിക്കാതെ,പിച്ചക്കാശു പോലെ അവര്‍ വലിച്ചെറി യുന്ന നാണയത്തുട്ടുകള്‍ക്കായി കാത്തിരിക്കാതെ നമുക്ക് എന്‍ഡോസള്‍ഫാന്‍ടെ ഇരകളെ സഹായിക്കാം.
മാതൃഭൂമിയുടെ നേതൃത്വത്തില്‍ ഒരു സഹായ നിധി രൂപീകരിക്കണം. നാം ഓരോരുത്തരും ആയിരം രൂപ സംഭാവന നല്‍കുക.നമ്മുടെ കൂടപ്പിറപ്പുകള്‍ക്ക് മരുന്നും വൈദ്യ സഹായവും ലഭ്യം ആക്കനെങ്കിലും ഇത് സഹായകം ആകും. അവരോടൊപ്പം നാമെല്ലാം ഉണ്ടെന്നു ഉള്ള ആശ്വാസം പകരാനും ഈ കൂട്ടായ്മക്ക് കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ