2011, ജനുവരി 16, ഞായറാഴ്‌ച

ശബരിമല എന്ന കറവപ്പശു

 ഭഗവല്‍ ദര്‍ശനത്തിനായി  വ്രത ശുദ്ധിയോടെ  കാടും മലയും  കയറി  സന്നിധാനത്ത്‌എത്തിയ 102 അയ്യപ്പന്മാര്‍  ആണ് ദാരുണമായി  കൊല്ലപ്പെട്ടത്‌. കെടു  കാര്യസ്തതയുടെയും, കാര്യങ്ങള്‍ ലാഘവ ബുദ്ധിയോടെ എടുത്തതിന്റെയും പരിണിത ഫലം ആണ് ദൂരന്തം. തിരക്ക്വര്ധിക്കുമെന്നത്ഏവര്ക്കും അറിയാമായിരുന്ന കാര്യം ആണ്. തിരക്ക്നിയന്ത്രണത്തിനും മറ്റും ശാസ്ത്രീയമായ  രീതികള്‍ ഒന്നും അവലംബിക്കാതെ ഭക്തരെ കയ്യേറ്റം ചെയ്യുകയും ദര്‍ശനം   ദുരിത പൂര്‍ണം ആക്കുകയും  ചെയ്യുന്ന  ഒരു സമീപനം  ആണവിടെ സ്വീകരിച്ചിരുന്നത്‌. ശരിയായ പരിശീലനം ലഭിച്ച കമാണ്ടോകളെ മാറ്റി നിറുത്തി ലോക്കല്‍  പോലീസായിരുന്നു ഭരണം.  പമ്പ മുതല്‍ സന്നിധാനം വരെ കഷ്ടപ്പാടും ദുരിതവും നിറഞ്ഞ യാത്ര ആയിരുന്നു മണ്ഡലം തുടങ്ങിയത് മുതല്‍. തിരക്ക് ഒരു പുതിയ കാര്യം അല്ല.ഓരോ വര്‍ഷവും പതിനായിരക്കണക്കിനു കൂടുതല്‍ അയ്യപ്പന്മാര്‍ മലയില്‍ എത്തുന്നുണ്ട്.എല്ലാവര്ക്കും അറിയാവുന്ന കാര്യവും ആണിത്. എന്നിട്ടും ഓരോ വര്‍ഷവും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ഭക്തര്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ ദുരിതം വരുത്തിവക്കുകയും ആണ് ചെയ്യുന്നത്. ഹൈക്കോടതി നേരിട്ട്ഇടപെട്ടിട്ടും കോടതി നിര്‍ദേശങ്ങള്‍ ശരിയായി  നടപ്പാക്കാതിരിക്കുകയാണ്   ആണ് ചെയ്തിട്ടുള്ളത്.   

 ശബരിമല  എന്നും അധികാരികളുടെ കറവപ്പശു ആയിരുന്നു. ഭക്തിയുടെ നിറവില്‍ ഇരുമുടി ക്കെട്ടുമെന്തി വരുന്ന അയ്യപ്പ ഭക്തന്മാരുടെ കീശയില്‍ ആയിരുന്നു എന്നും നമ്മുടെ കണ്ണ്. എല്ലാം സഹിക്കാനുള്ള മനസ്സും വ്രത  ശുദ്ധിയും ആയി വരുന്ന  അയ്യപ്പന്മാര്‍ക് ആഹാരം നല്‍കുന്നത്  പോകട്ടെ അയ്യപ്പ ദര്ശനമെങ്കിലും സാധ്യമാക്കാന്‍  ഉത്തരവാദിത്വപ്പെട്ടവര്‍ മനസ്സ്വക്കാതെ പോയി. പകരം അവരെ കഴിയുന്നിടത്തോളം ചൂഷണം ചെയ്തു.  വൃചിക  മാസം ഒന്നാം തീയതി മുതല്‍ നാം എണ്ണീ തുടങ്ങുന്നു ഭാന്ഡാരത്തിലെ വരവ്.  ഒരു കോടി കവിഞ്ഞു, രണ്ടു കോടി കവിഞ്ഞു എന്നുള്ള ആഹ്ലതഭരിതങ്ങളായ പ്രസ്താവനകളും. ഇത്രയും പണം തരുന്നവര്‍ക്ക് എന്തെങ്കിലും അല്‍പ്പം സൌകര്യങ്ങള്‍ എങ്കിലും ചെയ്തു കൊടുക്കാറുണ്ടോ? ഇല്ല. പകരം അവര്‍ തരുന്ന കാശെടുത്ത് ധൂര്‍തടിച്ചു ഞെളിഞ്ഞു നടക്കുകയാണ് നമ്മള്‍. പിച്ച ചട്ടിയില്‍ നിന്നായാലും പണം പണമല്ലേ?

മരിച്ചവര്‍ ‍പോകട്ടെ. അതവരുടെ വിധി. തമിള്‍ നാടില്‍ നിന്നും, ആന്ധ്രയില്‍ നിന്നും, കര്‍ണാടകയില്‍ നിന്നും  മറ്റും വേറെ ആയിരക്കണക്കിന് പാവം ഭക്തര്‍ വരും പുണ്യ ഭൂമിയിലേക്ക്. കാത്തിരിക്കാം നമുക്ക് അടുത്ത മണ്ഡല കാലത്തിലേക്ക്, നമ്മുടെ ഭണ്ഡാരം  നിറയ്ക്കുന്ന നാണയ തുട്ടുകളും  നോക്കി കഴുകന്റെ    കണ്ണുകളും ആയി  പുതിയ ഇരകളെയും  കാത്ത്‌.



1 അഭിപ്രായം: