2011, മാർച്ച് 22, ചൊവ്വാഴ്ച

വിവാഹ വാര്‍ഷികം

ഇന്നവളുടെ വിവാഹ വാര്‍ഷികം.

ആഘോഷിക്കാറുണ്ടോ   അവള്‍, അറിയില്ലെനിക്ക്‌

എങ്കിലുമെന്‍ കാമുകിക്ക്

ഒരു സമ്മാനം ഞാന്‍ നല്‍കണ്ടേ ?


വിവാഹ വാര്‍ഷിക ദിനത്തിലെന്‍ ഭാര്യക്ക്

പതിവായ്‌ ഞാന്‍ നല്‍കുന്ന സമ്മാനം

ഒരുമ്മ, അതിന്നു ഞാനെന്‍റെ പ്രണയിനിക്ക് 

സ്നേഹത്തില്‍    പൊതിഞ്ഞു നല്‍കുന്നു. 


നാണം തുളുമ്പും കവിളില്‍ അല്ല

വികാരം തുടിക്കുമാ  ചുണ്ടില്‍.
    

1 അഭിപ്രായം:

  1. അജ്ഞാതന്‍2011, മാർച്ച് 22 11:37 AM

    ചുംബനം ആക്ച്വലോ വെറ്‍ച്വലോ എന്നു വ്യക്തമായില്ല
    സ്വന്തം ഭാര്യയുടെ പിറന്നാള്‍ മറന്നാലും കാമുകിയുടെ വെഡ്ഡിംഗ്‌ ആനിവേറ്‍സറി ഓറ്‍ത്തിരിക്കുന്നല്ലോ അതിശയം തന്നെ

    ഇതാണു അക്കരപ്പച്ച സിന്‍ഡ്രോം

    മറുപടിഇല്ലാതാക്കൂ