പൂക്കള്‍,
എനിക്കിഷ്ടമാണ്
വലിയ ഇഷ്ടം.
മുറ്റത്തെ റോസാ ചെടിയില്‍
വിരിഞ്ഞുല്ലസിച്ചു നില്‍ക്കുന്ന പനി നീര്‍ പൂക്കള്‍
എത്ര കണ്ടാലും മതി വരില്ല
ഒന്ന് തലോടി , ഒന്നോമനിച്ചു
പരിമളം ആസ്വദിക്കുമ്പോള്‍
മനസ്സ് നിറയെ ആഹ്ലാദം.
കിളി മരത്തില്‍ പടര്‍ന്ന വള്ളികളില്‍
നിറയെ പൂത്തുലഞ്ഞ് മുല്ലപ്പൂ
അത് പറിച്ചു മാല കോര്‍ക്കുക
കുട്ടിക്കാലത്ത് രസമായിരുന്നു.
സന്ധ്യക്ക് കുളിച്ച്
നാമം ചൊല്ലാന്‍ പോകുന്ന ചേച്ചിമാര്‍ക്കു
മുടിയില്‍ ചൂടാന്‍ നല്‍കും.
അവരുടെ കൂട്ടുകാര്‍, അയലത്തെ സുന്ദരികള്‍
കൊഞ്ചി കെഞ്ചുമ്പോള്‍
അല്പം ഗമയില്‍ അവര്‍ക്കും നല്‍കും.
ഇന്നലെ അവള്‍ മുല്ലപ്പൂ ചൂടി വന്നു.
മുടിക്കെട്ടു നിറഞ്ഞ മുല്ലപ്പൂ മാല.
പിറന്നാ ളൊ, അമ്പലത്തില്‍ പ്പോക്കോ
ഏതെങ്കിലും ആകാം ആഘോഷം.
പൂ ചൂടിയപ്പോളവള്‍ സുന്ദരി
അങ്ങിനെ പറഞ്ഞു പോയാല്‍
"അല്ലെങ്കിലും സുന്ദരിയല്ലേ?"
എന്ന കുസൃതി ചോദ്യമാകുമവളുടെത്.
അതിനാല്‍ പറഞ്ഞു "കൂടുതല്‍ സുന്ദരി" ആയെന്നു.
മുല്ലപ്പൂവിന്റെ മാദക ഗന്ധം
അവളുടെ തീഷ്ണമാം സൌന്ദര്യം
മനസ്സില്‍ വികാരത്തിന്‍ വേലിയേറ്റം.
അവളുടെ രൂപം പതിയെ മാറുന്നു
പച്ച പട്ടു സാരി നിറയെ ഇലകള്‍
കവിളിലെ കാക്കപ്പുള്ളി മുല്ലപ്പൂവായി.
അവളൊരു മുല്ല വള്ളിയായി
എന്നില്‍ പടര്‍ന്നു കയറി
മൊട്ടുകള്‍ പൊട്ടി വിരിഞ്ഞ്
മുഖത്തും മാറത്തും എല്ലാം നിറയെ പൂക്കള്‍.
പൂക്കളെ ഞാന്‍ ഉമ്മ വച്ചു
കെട്ടി പുണര്‍ന്നു
പൂക്കള്‍ ഇറുത്തെ ടുക്കാതെ
ഞാന്‍ മാല കോര്‍ത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ