2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

കോളേജുകളിലെ ചതി

സര്‍ക്കാര്‍ ചെയ്യേണ്ട പല കാര്യങ്ങളും ഇന്ന് ചെയ്യുന്നത് കോടതികളാണ്. പുതിയ എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കുന്നത് തടഞ്ഞിരിക്കുകയാണ് ഹൈകോടതി.  യോഗ്യത ഉള്ള അധ്യാപകര്‍ ഇല്ലാത്തതിനാല്‍. മറ്റു അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടോ എന്ന് കോടതി നിയമിച്ച സമിതി പരിശോധിച്ച് കൊണ്ടിരിക്കുക ആണ്. പല കോളേജുകളിലും 'faculty  ലിസ്റ്റില്‍ ധാരാളം പേരുകള്‍ കാണാം. പക്ഷെ ആ അധ്യാപകര്‍ ഒന്നും പഠിപ്പിക്കാന്‍ കാണില്ല. വിദ്യാര്തികളെയും രക്ഷകര്താക്കളെയും കബളിപ്പിക്കാനും അധികാരികള്‍ക്ക് രക്ഷ പെടാനുള്ള ഒരു വഴി ആയും മാത്രം ആണ് ഇത് ചെയ്യുന്നത്.

ഇതിലും ഗുരുതരവും ഭയാനകവും ആയ ഒന്നാണ് അനുവദനീയം ആയതിലും കൂടുതല്‍ കുട്ടികളെ ഓരോ കോഴ്സ് ലും  ചേര്‍ക്കുന്നത്. 60 പേരുടെ ഒരു മുഴുവന്‍ ബാച് തന്നെ ഇങ്ങിനെ കള്ളത്തരത്തില്‍ അംഗീകാരം ഇല്ലാതെ തുടങ്ങുന്നു.  പിന്നീട് university യില്‍ പണവും പിഴയും അടച്ചു ഇതിനെ regularise ചെയ്യുന്നു. . ഇതൊന്നും കുട്ടികളോ രക്ഷിതാക്കളോ അറിയാറും ഇല്ല. ചിലപ്പോള്‍ ഒന്നും രണ്ടും കൊല്ലം കഴിയുമ്പോള്‍, ചില അജ്ഞാത കാരണംങ്ങളാല്‍ university അംഗീകാരം നല്‍കാന്‍ മടിക്കുമ്പോള്‍ മാത്രം ആണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഈ ചതി മനസ്സിലാക്കുന്നത്. അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും.

പണം ഉണ്ടാക്കാന്‍ മാനേജ്മെന്റ് ചെയ്യുന്ന ഒരു വിദ്യ ആണിത്. അങ്ങിനെ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം university യില്‍ അടക്കുന്നു.
പക്ഷെ university എന്തിനാണ് ഇത് അനുവദിക്കുന്നത്?  ഏതോ ഒരു ചാനല്‍ ഇന്റര്‍വ്യൂ വില്‍ ഏതോ ഒരു മഹാന്‍ പറയുന്നത് കേട്ട് university ഇതൊന്നും അറിയുന്നില്ല എന്ന്. ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ? അവരുടെ സിലബസില്‍ ഉള്ള  എത്ര വിദ്യാര്‍ഥികള്‍ കോഴ്സ് പ ഠിക്കുന്നു എന്ന് അവര്‍ അറിയുന്നില്ല എന്നാണോ? സെനറ്റും സിന്ടിക്കെട്ടും, പല കമ്മിറ്റികളും ഇതെല്ലാം നോക്കാനല്ലേ ഇരിക്കുന്നത്? അപ്പോള്‍ അവരും കൂടി അറിഞ്ഞു കൊണ്ടുള്ള കളി! ഈ ഒത്തുകളിയില്‍ management നും university ക്കും ഗുണം ഉണ്ടാകുമ്പോള്‍ വന്ജിക്കപ്പെടുന്നത് വിദ്യാര്‍ഥികള്‍ ആണ്. തകരുന്നത് അവരുടെ ഭാവിയും.

ബഹുമാനപ്പെട്ട ഹൈ ക്കോടതി ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഇത് കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ വിദ്യാഭ്യാസത്തിന്റെ പേരിലുള്ള ഈ കൊള്ള അവസാനിക്കുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ