2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

Cabinet Decisions

മന്ത്രി സഭ എടുത്ത തീരുമാനങ്ങള്‍ക്ക് ഉത്തരവാദിത്വം മന്ത്രി സഭാക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കു ആണ്? ഗുമസ്തന്മാര്‍ക്കോ? അതോ ജനങ്ങള്‍ക്കോ? അങ്ങിനെ ഒരു ഉത്തരവാദിത്വവും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് കാര്യങ്ങള്‍ മന്ത്രി സഭക്ക് മുന്നില്‍ വക്കുന്നതും അംഗീകരിച്ചു തീരുമാനങ്ങള്‍ എടുക്കുന്നതും? ഓരോ മന്ത്രിക്കും സ്വന്തം കാര്യങ്ങള്‍ സ്വയം തീരുമാനിച്ചാല്‍ പോരെ?

ഭരണ ഘടന അനുസരിച്ച് കാബിനെറ്റ്‌ തീരുമാനങ്ങള്‍ മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം ആണ്. മറിച്ചുള്ള അഭിപ്രായങ്ങളും വാദ ഗതികളും അറിവില്ലായ്മ ആണ്.

ഭരണ ഘടനയുടെ  ആര്‍ട്ടിക്കിള്‍ 164 (2 ) പറയുന്നു.  " the  council  of  Ministers  shall  be  collectively  responsible  to  the  legislative  Assembly  of  the  State ". മന്ത്രി സഭക്ക് നിയമ സഭയോട് കൂട്ടുത്തരവാദിത്വം ആണെന്ന്.

കാബിനെറ്റ്‌ തീരുമാനങ്ങളുടെ സാരം മനസ്സിലായില്ലെന്നോ, വായിക്കാന്‍ സമയം കിട്ടിയില്ല എന്നോ തുടങ്ങിയവ എല്ലാം മുടന്തന്‍ ന്യായങ്ങള്‍ ആണ്. അഥവാ അത് ശരി ആണെങ്കില്‍ എന്താണ് ജനങ്ങളുടെ ഗതി? ആരെങ്കിലും തീരുമാനിക്കുന്നു, ആരെങ്കിലും നടപ്പിലാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ