മാതൃഭൂമി പുരസ്കാരം കിട്ടിയ വകയില്‍ സുകുമാര്‍ അഴിക്കോട് നല്‍കിയ അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചു. പുരസ്‌കാരം നല്‍കിയ മാതൃഭൂമിയെ വാനോളം പുകഴ്ത്താന്‍ അഴിക്കോട് മറക്കുന്നില്ല. വീരേന്ദ്ര കുമാറുമായി ഉള്ള പ്രശ്നം ആയിരിക്കാം മാതൃഭൂമി പുരസ്കാരം കിട്ടാന്‍ താമസിച്ചത് എന്നാ രോദനത്തിന് അര്‍ഥം അത് ആഗ്രഹിച്ചിരുന്നു എന്നല്ലേ? സാഹിത്യ അക്കാദമി അധ്യക്ഷനാകാന്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി ആവശ്യപ്പെട്ടിട്ടും ഒട്ടും താല്‍പ്പര്യം ഇല്ലാത്തതു കൊണ്ടു പോയില്ല എന്ന് പറയുന്ന അതെ മനുഷ്യനാണ് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. അത് കിട്ടാതെ ആയപ്പോള്‍ അതെ ആളാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ് ന്റെ അധ്യക്ഷ സ്ഥാനം സ്വീകരിച്ചത്. "സ്ഥാന മാനങ്ങളിലൊന്നും വലിയ കാര്യം ഉണ്ടെന്നു കരുതുന്നവനല്ല" താനെനെന്ന പ്രസ്താവനയും!
അണ്ണാ ഹസാരെയുടെ ജന പ്രീതിയോടു തന്റെ പ്രസംഗ ങ്ങള്‍ക്ക് ആള് കൂടുന്നതിനെ ഉപമിക്കുന്ന അല്‍പ്പത്തരം കൂടി വിളിച്ചു പറയുന്നുണ്ട് അഴീക്കോട്. പ്രാസംഗി കന്റെ ഗുണമല്ല മറിച്ച് സംഘാടകരുടെ കഴിവാണ് ആള് കൂടുന്നതിന്റെ കാരണം എന്ന് ഏത് കൊച്ചു കുട്ടിക്ക് പോലും ഇന്ന് അറിയാം.
തത്വമസി എഴുതിയ ആള്‍ക്ക് മതി ഭ്രംശം വന്നു കൂടെ? മനസ്സിന്റെ സമ നില തെറ്റി ഭ്രാന്തില്‍ എത്താന്‍ അധിക സമയം ഒന്നും വേണ്ട. തത്വമസി എഴുതിയിട്ട് കാലം കുറെ ആയില്ലേ?
വിരോധമോ പകയോ ആരോടുമില്ല എന്ന് പറയുന്ന അഴിക്കോട് എന്നിട്ടെന്തിനാണ് മോഹന്‍ലാല്‍ മാപ്പ് പറയണം എന്ന് ശഠിക്കുന്നത്? കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ലെന്ഗില്‍ പിന്നെന്തിനു പെണ്ണ് കാണാന്‍ പോയി? ആരോ നിര്‍ബന്തിച്ചു എന്നാണു പറയുന്നത്. അങ്ങിനെയെങ്കില്‍ ആരെങ്കില് ഒന്ന് നിര്‍ബന്തിചായിരുന്നെങ്കില്‍ കല്യാണവും കഴിക്കുമായിരുന്നല്ലോ? സ്വന്തമായി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ശേഷി അന്നില്ലായിരുന്നു എന്നാണോ?
അഭിമുഖവും ആത്മ കഥയും എല്ലാം കള്ളത്തരം ആണ്. ഒന്നുകില്‍ തന്റെ ജീവിതത്തിലെ സമൂഹം മാന്യമായി കാണുന്ന കാര്യങ്ങള്‍ മാത്രം പറയുക. അല്ലെങ്കില്‍ തന്റെ വൃത്തി കെട്ട വശം മറച്ചു വച്ച് മാന്യത നടിച്ചു കള്ളം പറയുക. അഴീക്കോടും ഇത് തന്നെയാണ് ചെയ്യുന്നത്.