തിരുവനന്തപുരം നഗരത്തില്‍ മോണോ റെയിലിന്റെ സര്‍വ്വേ ആരംഭിച്ചു. കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ ആണ് ( 28 കിലോമീറ്റര്‍) നിര്‍ദിഷ്ട മോണോ റെയില്‍. റോഡിന്റെ മധ്യത്തില്‍ ഉയര്‍ത്തിയ തൂണുകളില്‍ കൂടെയാണ് റെയില്‍ പ്പാത എന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കാം എന്നുള്ളതാണ് ഇതിന്റെ മേന്മ ആയി പറയുന്നത്. മറ്റൊന്ന് മെട്രോ റെയിലി നെക്കാളും ചെലവ് കുറവ് എന്നതും.
5 വർഷo മുന്‍പ് 2006 ല്‍ Delhi Metro Rail Corporation ഇവിടെ ഒരു സര്‍വ്വേ നടത്തിയിരുന്നു. Peak Hour Peak Direction Trips വര്‍ഷങ്ങള്‍ കഴിഞ്ഞു 2030 ആം ആണ്ടില്‍ പ്പോലും 8000 ത്തിനു താഴെ ആയിരിക്കുമെന്നും 20 ,000 വരെ കൈകാര്യം ചെയ്യാന്‍ ബസ് ലൈന്‍ മതിയെന്ന് അവര്‍ കണ്ടെത്തുകയും അങ്ങിനെ Light Rail Transport System തിരുവനന്തപുരത്തിന് ആവശ്യം ഇല്ല എന്ന് പറയുകയും ചെയ്തു.
മോണോ റെയിലിനു കുറച്ച യാത്രക്കാരെ മാത്രമേ വഹിക്കാന്‍ കഴിയൂ എന്ന് പറയുന്നു. കൂടാതെ റോഡിൽ നിന്നും എത്ര യാത്രക്കാര്‍ മോണോ റെയിലി ലിലേക്ക് മാറും എന്നതും അതനുസരിച്ച് നിരത്തില്‍ നിന്നും എത്ര വാഹനം ഒഴിവാകും എന്നതും പ്രധാനം ആണ്. മോണോ റെയില്‍ പോകുന്ന റോഡു കളുടെ വികസനം ഭാവിയില്‍ നടക്കാന്‍ സാധ്യത ഇല്ല. ഫ്ലൈ ഓവറുകളും മറ്റും നിര്‍മിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ടു മോണോ റെയിലോട് കൂടി ഈ റോഡുകളുടെ വികസനം അവസാനിക്കും. റോഡു വീതി കൂട്ടാന്‍ പറ്റാത്തത് കൊണ്ടാണല്ലോ മോണോ റെയിലിനു പോകുന്നത്. അപ്പോള്‍ ഭാവിയില്‍ റോഡു വീതി കൂട്ടാന്‍ കഴിയാതെ വരും. അങ്ങിനെ നിലവിലുള്ള റോഡും മോണോ റെയിലും കൊണ്ടു നഗരം എക്കാലവും കഴിയേണ്ടി വരും.
കൊച്ചിക്കാര്‍ക്ക് മെട്രോ റെയില്‍ കൊടുത്തപ്പോള്‍ തിരുവനന്തപുരത്ത് കാര്‍ക്ക് എന്തെങ്കിലും കൊടുക്കാം എന്ന രീതിയില്‍ ആണോ ഈ മോണോ റെയില്‍?
വോട്ട് ബാങ്ക് രാഷ്ട്രീയ ത്തിന്റെ populist വഴികള്‍ തേടാതെ, തിരുവനന്തപുരം നഗരത്തിന്റെ പൈതൃക ഭംഗിയും ഭാവിയും മുന്നില്‍ ക്കണ്ടു ള്ള ഒരു വികസനം ആണ് നമുക്ക് വേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ