2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

VIJAYA DASHAMI

അറിവിന്റെയും അക്ഷരത്തിന്റെയും ദേവി ആയ സരസ്വതിയുടെ അനുഗ്രഹം വാങ്ങി ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ വിജയ ദശമിയില്‍ വിജ്ഞാനത്തിന്റെ മഹാ പ്രപഞ്ചത്തിലേക്ക് പ്രവേശിക്കുന്നു. സ്വാത്തികരും, ശ്രെഷ്ടരും, പണ്ഡിതരും, മഹാന്മാരും ആയ ഗുരു വര്യന്മാര്‍ കൈ പിടിച്ചു
എഴുതി കുഞ്ഞുങ്ങള്‍ വിദ്യാരംഭം നടത്തുന്നു.
 കാലം മാറി .
ഇന്ന് സാംസ്കാരിക നായകന്മാര്‍ എന്ന  പേര് ആര്‍ജിച്ച ഒരു കൂട്ടം ആളുകള്‍  അത് ഏറ്റെടുത്തു. കാര്യ ലാഭത്തിനും, പുരസ്കാരങ്ങള്‍ക്കും, ധന സമ്പാദന ത്തിനും നികൃഷ്ട കാര്യങ്ങള്‍ ചെയ്യുന്ന സ്വാര്താരും,അല്പ്പരും ആയ ഇവര്‍ എഴുത്തിനു ഇരുത്തുന്ന കുട്ടികള്‍ എങ്ങിനെ നല്ലവര്‍ ആയി വരും? നാട് നീളെ തരം താണ വാചക കാസര്തുമായി നടക്കുന്ന  ഇവരുടെ സംസ്കാര ഭാഷ ആണോ നമ്മുടെ കുട്ടികള്‍ പിന്‍ തുടരേണ്ടത് ?

രാഷ്ട്രീയക്കാരും ആചാര്യന്മാര്‍ ചമഞ്ഞു വിദ്യ പകരാന്‍ രംഗത്ത് ഇറങ്ങി ക്കഴിഞ്ഞു. അഴിമതി ക്കാരും കുറ്റം ചെയ്തവരും ശിക്ഷ അനുഭവിച്ചരും  ക്രിമിനലുകളും അക്ഷര വിരോധികളും ആയ ഇവരില്‍ നിന്നും ആദ്യാക്ഷരം എഴുതേണ്ട ദുര്‍ഗ്ഗതി നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാവരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ