2012, ജനുവരി 6, വെള്ളിയാഴ്‌ച

ഈ പത്രക്കാരുടെ ഒരു കാര്യം.

98 പേജ് വീതം ഉള്ള രണ്ടു volume  ആയി പുറത്തിറക്കിയ ഒരു വനിതാ ദ്വൈ വാരികയുടെ 98 പേജ് പരസ്യം! അതായത് പരസ്യം മാത്രം ആയി പ്രിന്റ്‌ ചെയ്തിരുന്നു എങ്കില്‍ ഒരു volume ഫുള്‍ പരസ്യം.  വനിത കള്‍ക്കായി  ഇറക്കുന്ന ഈ പ്രസിദ്ധീകരണത്തിന് നല്ല സര്‍കുലേഷന്‍ഉം ഉണ്ട്. അത് കൊണ്ടാണല്ലോ ഇത്രയും പരസ്യം കിട്ടുന്നതും.

ഏതെങ്കിലും ഒരു മിസ്സിസ് അച്ചാമ്മ വര്‍ഗീസിന്റെ 101 ആവര്‍ത്തിച്ച പാചക പംക്തി,പടങ്ങള്‍. celebrities ന്റെ അടുക്കള വിശേഷങ്ങള്‍, ഫാഷന്‍ എന്ന പേരില്‍ കുറെ പെണ്‍ കുട്ടികളും സാരിയും ചുരിദാറും,സിനിമ ഗോസിപ്പുകള്‍, പെണ്ണുങ്ങള്‍ സ്വയം വിഡ്ഢികള്‍ ആയി എഴുതുന്ന പംക്തികള്‍, കുറെ പൈങ്കിളി  വിശേഷങ്ങള്‍. തീര്‍ന്നു 98 പേജുകള്‍. 

ഇത്രയും കാര്യത്തിനാണ് 7  ലക്ഷം  വനിതകള്‍ ഇത് വാങ്ങുന്നത്. ബുദ്ധിപരം ആയി വളരെ മുന്നില്‍ ആണെന്ന് അഭിമാനിക്കുന്ന കേരള വനിതകള്‍ തന്നെ ആണിതിന്റെ വായനക്കാര്‍. ചിന്താപരമായ പാപ്പരത്തം. അല്ലാതെന്തു പറയാന്‍?

98 കളര്‍ പരസ്യത്തിന്റെ കാശു കൊണ്ടു  ഈ സാധനം സൌജന്യം ആയി നല്‍കാം. ഒരു പേജിന്  ശരാശരി 3  ലക്ഷം രൂപ വച്ച് 3  കോടി രൂപ പരസ്യത്തില്‍ നിന്നും വരുമാനം കണക്കാക്കാം. വരി സംഖ്യാ ഇനത്തില്‍ 1.5 കോടി രൂപ. ആകെ മൊത്തം രണ്ടാഴ്ച കൂടുമ്പോള്‍ വരുമാനം നാലര കോടി രൂപ.

എല്ലാ തട്ടിപ്പുകളും എളുപ്പം നടക്കുന്നത് കേരളത്തില്‍ ആണല്ലോ? ഇവിടെ ദിന പത്രത്തിന് വില 4 രൂപ ആണ്. കേരളത്തിന്‌ പുറത്തുള്ള സിറ്റികളില്‍ 1  ഉം 2 ഉം രൂപയ്ക്കു വില്‍ക്കുന്ന പത്രം ആണ് കേരള ക്കാര്‍ക്ക് 4 രൂപയ്ക്ക് വില്‍ക്കുന്നത്. വില കൂട്ടാന്‍ എല്ലാ പത്രക്കാരും വളരെ യോജിപ്പിലും ആണ്. "കടലാസ്സിനും അച്ചടി മഷിക്കും വില വര്‍ധിച്ചതിനാല്‍ പത്രത്തിന് വില കൂട്ടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു." സദയം സഹകരിച്ച് നിങ്ങളെ ചൂഷണം ചെയ്തു പണം ഉണ്ടാക്കാന്‍ ഞങ്ങളെ അനുവദിക്കുക എന്ന പരസ്യത്തോട്‌ കൂടി ഇടക്കിടെ എല്ലാവരും കൂട്ടായി വില വര്‍ധിപ്പിക്കുന്നു. കോടി ക്കണക്കിന് രൂപ പരസ്യ ഇനത്തില്‍ വരുമാനം കിട്ടുമ്പോള്‍ ആണ് ഇവരുടെ ഈ വില വര്‍ധന. ജനം എവിടെ പ്രതികരിക്കും? അതെല്ലാം പത്രങ്ങള്‍ ബ്ലാക്ക് ഔട്ട്‌ ചെയ്യും.

കുറെക്കാലം ഒരു പത്രം വായിക്കുമ്പോള്‍ അതിനോട് ഒരടുപ്പം തോന്നുന്നത് മനുഷ്യ സഹജം ആണ്. അത് നമ്മുടെ സ്വന്തം ആണെന്ന ഒരു തോന്നല്‍, നമ്മുടെ സ്വഭാവവുമായി ഇണങ്ങുന്നത് ആണെന്ന ഒരു തോന്നല്‍. ആ  ഒരു തോന്നല്‍, അതാണ്‌  ഈ പത്ര മുതലാളിമാര്‍ മുതലെടുക്കുന്നത്. ജാതിയോ, മതമോ,രാഷ്ട്രീയമോ ആയ ഒരടുപ്പം ഒരു പത്രത്തോട് തോന്നുന്നു. ഇത് വെറും ഒരു വിഡ്ഢിത്തരം മാത്രം ആണ്. കാരണം ജാതി മത രാഷ്ട്രീയ ചായ്‌വ് കാട്ടി ഉള്ള ചൂഷണം ആണിത്. എല്ലാവരും തരുന്നത് ഒരേ വാര്‍ത്ത ആണെന്ന് നാം മനസിലാക്കണം. അതിനാല്‍ കുറഞ്ഞ വിലക്കുള്ള പത്രത്തിലേക്ക് മാറണം. അങ്ങിനെ വില കുറക്കാന്‍ ഈ പത്ര മുതലാളിമാര്‍ തയ്യാറാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ