2012, ജനുവരി 3, ചൊവ്വാഴ്ച

Mullaperiyar

മുല്ലപ്പെരിയാര്‍ കരാര്‍ കൊണ്ട് കേരള ജനത എങ്ങിനെ വഞ്ചിക്കപ്പെട്ടു എന്നതും, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇതു നിമിഷവും പൊട്ടി തകരാം എന്ന അവസ്ഥയില്‍ ആണെന്നതും, 35 ലക്ഷം ജനങ്ങളുടെ ജീവന്‍ കൊണ്ടാണ് അധികാരികള്‍ നാടകം കളിക്കുന്നു എന്നതും വിശദമായി കേരളത്തിലെ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കുവാന്‍ മലയാള പത്ര ദൃശ്യ മാധ്യമങ്ങള്‍ വഹിച്ച പങ്കു പ്രശംസനീയം  ആണ്. തല്‍സമയ ചര്‍ച്ചകളില്‍ ചില വിവര ദോഷികളെ പങ്കെടുപ്പിച്ചതും, ആ പൊങ്ങു തടികളുടെ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചതും ഉര്‍വശീ ശാപം ഉപകാരമെന്ന പോലെ കള്ള നാണയങ്ങളെ തിരിച്ചറിയാനും സഹായിച്ചു. 

ഈ  അവസരം മുതലെടുക്കുവാന്‍ സാമൂഹ്യ വിരുദ്ധരും തല്‍പ്പര കക്ഷികളും തമിഴ് നാട്ടില്‍ കേരള വിരുദ്ധ വികാരം ആളിക്കത്തി ക്കുന്നുണ്ട്. തമിഴര്‍ ഇവിടെ ആക്രമിക്കപ്പെടുന്നു എന്നാ കള്ള പ്രചരണം തമിഴ് നാട്ടില്‍ നടത്തുക ആണിവര്‍. തമിഴ്  നാട്ടില്‍ മലയാളികള്‍ ആക്രമിക്കപ്പെടുന്നതിന് മറയിടാനാണീ കുപ്രചരണം. പിന്നെ രാഷ്ട്രീയ കക്ഷികളുടെ നില നില്‍പ്പിനും. സത്യം എന്താണെന്ന്‌ നമുക്കറിയാം. അവര്‍ക്കും. പക്ഷെ പാവപ്പെട്ട തമിഴന് അറിയില്ല. സത്യം ലോകത്തെ അറിയിക്കാനുള്ള ബാധ്യത പത്ര ദൃശ്യ മാധ്യമങ്ങള്‍ക്കുണ്ട് . 

 തമിഴര്‍ സമാധാനപരമായി കേരളത്തില്‍ ജീവിക്കുന്നതിന്റെ   തെളിവുകള്‍ പ്രസിദ്ധീകരിക്കണം. ശബരിമലയിലേക്ക് ലക്ഷക്കണക്കിന്‌ തീര്‍ഥാടകര്‍ ആണ് തമിഴ് നാട്ടില്‍ നിന്നും വരുന്നതും മറ്റു ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി മടങ്ങുന്നതും. ടൂറിസ്റ്റ് ബസില്‍ വരുന്ന ഭൂരിഭാഗം തീര്‍ഥാടകര്‍ വഴിയരുകില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതു കാണാം. കടകളിലും ഹോട്ടലുകളിലും യെധേഷ്ടം കയറി ഇറങ്ങുന്നത്   കാണാം. ഇതെല്ലാം തെളിയിക്കുന്നത് തമിഴനെന്ന വ്യത്യാസം ഇല്ലാതെ അവര്‍ കേരളത്തില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ കഴിയുന്നു എനാണ്. ചാനലുകാര്‍ ഈ ദൃശ്യങ്ങള്‍ എല്ലാം സംപ്രേക്ഷണം ചെയ്യണം.

കേരള സര്‍കാറിന്  പബ്ലിക് റിലേഷന്‍  എന്നൊരു വകുപ്പ്  ഉണ്ട്.  മന്ത്രിമാരുടെ പടം അടിച്ചു പത്ര പരസ്യം മാത്രം ആണിന്നു അവര്‍ ചെയ്യുന്നത് എന്ന് തോന്നുന്നു.  അലസരായിരിക്കാതെ  അവസരത്തിന് ഒത്ത് ഉയര്‍ന്നു സത്യം ലോകത്തെ അറിയിക്കാന്‍ ഉള്ള പ്രതിബധത നിറവേറ്റണം. അത് സര്‍കാറിന്റെ ഉത്തരവാദിത്വം കൂടി ആണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ