2012, മേയ് 18, വെള്ളിയാഴ്‌ച

EMPOWERED COMMITTEE -Mullaperiyar

"ഉന്നതാധികാര സമിതി" എന്ന പ്രയോഗം ' Empowered Committee' എന്നു ഇംഗ്ലീഷില്‍ പറയുന്നതിന്റെ പരി ഭാഷ ആയിട്ടാണ് ഉപയോഗിച്ച് കാണുന്നത് . ഇത് തെറ്റാണ്. "അധികാരപ്പെടുത്തിയസമിതി" എന്നതാണ്  ശരി. 'ഉന്നതാധികാരം' എന്ന് കേള്‍ക്കുമ്പോള്‍ വലിയ അധികാരം ഉള്ള സമിതി എന്നാ ധ്വനി ആണ് ഉന്ടാകുന്നത്.

 മുല്ലപെരിയാര്‍ സമിതി ക്ക്  സുപ്രീം  കോടതിയെക്കാള്‍, അല്ലെങ്കില്‍ അത്ര തന്നെ അധികാരം ഉണ്ടെന്നുള്ള ഒരു പരിവേഷം കിട്ടിയത്  ' ഉന്നതാധികാര സമിതി' എന്നാ തെറ്റായ പ്രയോഗതിലൂടെ ആണ്. 

അങ്ങിനെ അതിനെ പേടിച്ചു പഞ്ച പുച്ഛം അടക്കി നിന്നതിനാല്‍ ആണ് കേരളത്തിന്റെ വാദ ങ്ങള്‍ റിപ്പോര്‍ട്ടില്‍ കാണാതെ പോയതും.
 

2012, മേയ് 10, വ്യാഴാഴ്‌ച

No jail for Italians?

മലയാളി മീന്‍ പിടിത്തക്കാരെ കൊല ചെയ്ത കേസിലെ പ്രതികള്‍ ആയ 2 ഇറ്റലിക്കാരെ ജയിലിനു പുറത്തു താമസിപ്പിക്കാന്‍ എതിര്‍പ്പ് ഇല്ലെന്നു കേരളം സുപ്രീം കോടതിയില്‍ പറഞ്ഞു. പുറത്തു സുരക്ഷ സൌ ക ര്യങ്ങള്‍ ഒരുക്കാനും മറ്റും ആയി ലക്ഷ കണക്കിന് രൂപ ആണ് വേണ്ടി വരുന്നത്. 

ഉമ്മന്‍ ചാണ്ടി യുടെ സഹ പ്രവര്‍ത്തകന്‍ ആയ മന്ത്രി ബാല കൃഷ്ണ പിള്ള ഒരു വര്ഷം കിടന്നത് ഇതേ ജയിലില്‍ ആണ്. കേന്ദ്ര മന്ത്രി രാജ 2 ജി കേസില്‍ പ്രതി ആയി 15 മാസം ആയി ജയിലില്‍ കിടക്കുന്നു. അതെ തിഹാര്‍ ജയിലില്‍ പാര്‍ ല മെന്റ് മെമ്പര്‍ മാര്‍  ആയ കനീ   മൊഴി  കിടന്നു  6 മാസം.  കല്‍ മാടി  10 മാസവും. സെക്രടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ജയിലില്‍ കിടന്നു വളരെ നാളുകള്‍ . 

ഇവര്‍ക്കൊക്കെ ജയിലില്‍ കഴിയാമെങ്കില്‍ കൊലക്കേസ് പ്രതികള്‍ ആയ ഇറ്റലി ക്കാര്‍ക്ക് വേണ്ടി എന്ത് കൊണ്ടു
ജൈലിനു  പുറത്തു   സുഖ വാസം ഒരുക്കുന്നു? ഇത് തെറ്റായ കീഴ് വഴക്കം ആണ്. ഇവരെ ജയില്‍ നു പുറത്ത് താമസിപ്പിക്കാന്‍ ഒരു കോടതിയും പറഞ്ഞ ട്ടില്ല.  ഇറ്റലി ക്കാര്‍ക് ആവശ്യം ആയ സൗകര്യം നല്‍കി അക്കാര്യം സുപ്രീം കോടതിയെ  അറിയിക്കുക ആണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.

2012, മേയ് 3, വ്യാഴാഴ്‌ച

In the Name of Jesus.

യേശുവിന്റെ നാമത്തില്‍  ഞാന്‍ പണം വാങ്ങുന്നു, എന്റെ ബന്ധുക്കളെ കൊന്നവര്‍ക്ക്  മാപ്പ് കൊടുക്കുന്നു, അവര്‍ക്കെതിരെ ഒരു കോടതിയിലും സത്യം ബോധിപ്പിക്കുക ഇല്ല എന്നും  ഒരു കോടതിയിലും കേസു കൊടുക്കില്ല എന്നും എഴുതിതരുന്നു. 

ഇങ്ങിനെ ആയിരുന്നു ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥിതി യെ തോല്‍പ്പിക്കാനുള്ള കരാര്‍    ഇറ്റാലിയന്‍ സര്കാരും മീന്‍ പിടുത്തക്കാരുടെ ബന്ധുക്കളും തമ്മില്‍ ഒപ്പ് വച്ചത്. ഇറ്റലിക്കാര്‍ കപ്പലില്‍ നിന്നും   വെടി   വെച്ച് കൊന്ന മീന്‍ പിടിത്ത ക്കാരുടെ  കുടുംബാന്ഗങ്ങള്‍ ക്ക്  കോടി  കണക്കിന് പണം നല്‍കി അവരുടെ വായ്‌ മൂടി ക്കെട്ടാന്‍ ശ്രമിച്ചപ്പോള്‍ തന്നെ 
അത് ക്രിമിനല്‍ കേസിനെ പ്രതികൂലം ആയി ബാധിക്കും എന്ന് സാമാന്യ ബോധം ഉള്ള എല്ലാ മനുഷ്മനുഷര്‍ക്കും 
അറിയാം ആയിരുന്നു. താല്‍പ്പര കക്ഷികള്‍  അങ്ങിനെ അല്ല എന്ന്  പ്രചരിപ്പിക്കാന്‍ നല്ല വണ്ണം ശ്രമിക്കുകയും ചെയ്തു. 

ഇറ്റാലിയന്‍ കൊലയാളികള്‍ക്ക് എതിരെയോ കപ്പല്‍ മുതലാളിമാര്‍ക്ക്   എതിരെയോ ഇറ്റലിക്ക് എതിരെയോ ഒരു കാരണ വശാലും ഒരു കോടതിയിലും മൊഴി കൊടുക്കുകയില്ല എന്ന വിചിത്രീമായ സമ്മത പത്രം ആണ് ഈ പാവങ്ങളെ ക്കൊണ്ടു ഇറ്റലി ക്കാര്‍ എഴുതി വാങ്ങിച്ചത്.

ഇതൊരു നഷ്ട പരിഹാരം ആയി കണക്കാക്കാന്‍ പറ്റില്ല. ഇത് ഇറ്റലി ക്കാരെ  രക്ഷിക്കാന്‍ നല്‍കിയ കൈക്കൂലി മാത്രം ആണ്. സത്യം കോടതിയില്‍ ബോധിപ്പിക്കാതിരിക്കാന്‍ ഉള്ള പ്രതി ഫലം. ഇതിനു   കൂട്ട് നിന്നതു ഭാരതീയരായ വക്കീലന്മാര്‍ ആണ് എന്നത് രാജ്യ സ്നേഹികള്‍ ആയ ഭാരതീയര്‍ക്കു അപമാനം 
ആണ്. അവര്‍ക്കും ഇത്തരം ഒരു കരാര്‍ ഉണ്ടാക്കുന്നതിനു കോടിക്കണക്കിനു പണം കിട്ടിക്കാനില്ലേ? പണത്തിനു വേണ്ടി രാജ്യത്തിന്റെ വ്യവസ്ഥകളെ അട്ടി മാറിക്കാന്‍ തയ്യാര്‍ ആകുന്നവര്‍. രാഷ്ട്രീയ, മത, വര്‍ഗീയ  ശക്തി കളുടെ അവിശുദ്ധ കൂട്ട് കെട്ടിന്റെ ഫലം ആണീ കരാര്‍. 

അവസാനം പരമോന്നത  കോടതി വേണ്ടി വന്നു നമ്മുടെ നാടിന്റെ നീതി ന്യായ വ്യവസ്ഥയെ യും നമ്മുടെ അഭിമാനവും രക്ഷിക്കാന്‍.

ഈ കള്ള നാണയങ്ങളെ നമ്മള്‍ ഒറ്റ പ്പെടുത്തുക.