"ഉന്നതാധികാര സമിതി" എന്ന പ്രയോഗം ' Empowered Committee' എന്നു ഇംഗ്ലീഷില്‍ പറയുന്നതിന്റെ പരി ഭാഷ ആയിട്ടാണ് ഉപയോഗിച്ച് കാണുന്നത് . ഇത് തെറ്റാണ്. "അധികാരപ്പെടുത്തിയസമിതി" എന്നതാണ് ശരി. 'ഉന്നതാധികാരം' എന്ന് കേള്‍ക്കുമ്പോള്‍ വലിയ അധികാരം ഉള്ള സമിതി എന്നാ ധ്വനി ആണ് ഉന്ടാകുന്നത്.
മുല്ലപെരിയാര്‍ സമിതി ക്ക് സുപ്രീം കോടതിയെക്കാള്‍, അല്ലെങ്കില്‍ അത്ര തന്നെ അധികാരം ഉണ്ടെന്നുള്ള ഒരു പരിവേഷം കിട്ടിയത് ' ഉന്നതാധികാര സമിതി' എന്നാ തെറ്റായ പ്രയോഗതിലൂടെ ആണ്.
അങ്ങിനെ അതിനെ പേടിച്ചു പഞ്ച പുച്ഛം അടക്കി നിന്നതിനാല്‍ ആണ് കേരളത്തിന്റെ വാദ ങ്ങള്‍ റിപ്പോര്‍ട്ടില്‍ കാണാതെ പോയതും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ