2012, ജൂൺ 11, തിങ്കളാഴ്‌ച

Mohanlal against political murder

അന്‍പത്തൊന്നു വെട്ടേറ്റു പ്രാണന്‍ പിടഞ്ഞു പോയ മകന്റെ ദാരുണ വിയോഗത്തില്‍ ടി. പി. ചന്ദ്രശേഖരന്റെ അമ്മക്ക് ഉണ്ടായ ദുഖം മനസ്സിലാക്കാന്‍ മോഹന്‍ലാലിനു സ്വന്തം അമ്മ ആശുപത്രി കിടക്കയില്‍ ആകേണ്ടി വന്നു. അമ്മാമാര്‍ക്ക് സ്നേഹം നല്‍കുകയും അവരുടെ വാത്സല്യം ആവോളം നുകരുകയും ചെയ്ത എത്ര എത്ര കഥാ പാത്രങ്ങളെ ആണ് മോഹന്‍ലാല്‍ വെള്ളി തിരയില്‍ അവതരിപ്പിച്ചത്? അതിന്റെ ഒരു അംശം പോലും ജീവിതത്തില്‍ പകര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് സഹതാപം തോന്നുന്നു. ഒരു നടന്‍ ആണല്ലോ. അതഭിനയം. ഇതും അഭിനയം.

ഏതായാലും ഒരു സത്യം പറഞ്ഞു. ഇവിടെ ജീവിക്കാന്‍ പേടി ആണെന്ന്. സിനിമ, സാംസ്കാരിക രംഗത്തുള്ളവരും അഭിപ്രായം പരയാതത് ഇതേ പേടി കൊണ്ടായിരിക്കും.

ഇവിടെ എല്ലാം രാഷ്ട്രീയം കലര്‍ത്തി വിഷ മായം ആക്കി ഇരിക്കുന്നു. അന്യ പാര്ടിക്കാരന്‍ മരിച്ചാല്‍ ആഘോഷം. സ്വന്തം പാര്ടിക്കാരന്‍ ആണെങ്കില്‍ മുതല കണ്ണീര്‍. മുതലെടുപ്പിന് വേണ്ടി. മനുഷ്യന്‍ ആണ് ഇങ്ങിനെ മരിച്ചു വീഴുന്നത് എന്ന് നോക്കുന്നില്ല. ചിലര്‍ പണത്തിനു വേണ്ടി പാര്‍ടി പത്രത്തിലും പ്രസസ്തിക്ക് വേണ്ടി മറ്റു നിലവാരം ഉള്ള പത്രത്തിലും എഴുതുന്നു. കഥകളിലൂടെയും കവിതകളിലൂടെയും സ്നേഹത്തിന്റെ തേനും പാലും ഒഴുക്കുന്ന, മനുഷ്യ രാശിയെ സഹാനുഭൂതിയോടെ കാണുന്ന സാഹിത്യ കാരന്മാരും മൌനം എന്ന   മണ്ണിന്റെ പുറ്റില്‍ അഭയം തേടുന്നു. ഒരു കാര്യം ചെയ്തു അവര്‍. ഉണ്ട ചോറിനു നന്ദി കാട്ടി. ഇനിയും കിട്ടാനുള്ള ചോറിനു വേണ്ടി ബാലിക്കാക്കകളെ പ്പോലെ കാത്തിരിക്കട്ടെ അവര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ