2012, മേയ് 10, വ്യാഴാഴ്‌ച

No jail for Italians?

മലയാളി മീന്‍ പിടിത്തക്കാരെ കൊല ചെയ്ത കേസിലെ പ്രതികള്‍ ആയ 2 ഇറ്റലിക്കാരെ ജയിലിനു പുറത്തു താമസിപ്പിക്കാന്‍ എതിര്‍പ്പ് ഇല്ലെന്നു കേരളം സുപ്രീം കോടതിയില്‍ പറഞ്ഞു. പുറത്തു സുരക്ഷ സൌ ക ര്യങ്ങള്‍ ഒരുക്കാനും മറ്റും ആയി ലക്ഷ കണക്കിന് രൂപ ആണ് വേണ്ടി വരുന്നത്. 

ഉമ്മന്‍ ചാണ്ടി യുടെ സഹ പ്രവര്‍ത്തകന്‍ ആയ മന്ത്രി ബാല കൃഷ്ണ പിള്ള ഒരു വര്ഷം കിടന്നത് ഇതേ ജയിലില്‍ ആണ്. കേന്ദ്ര മന്ത്രി രാജ 2 ജി കേസില്‍ പ്രതി ആയി 15 മാസം ആയി ജയിലില്‍ കിടക്കുന്നു. അതെ തിഹാര്‍ ജയിലില്‍ പാര്‍ ല മെന്റ് മെമ്പര്‍ മാര്‍  ആയ കനീ   മൊഴി  കിടന്നു  6 മാസം.  കല്‍ മാടി  10 മാസവും. സെക്രടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ജയിലില്‍ കിടന്നു വളരെ നാളുകള്‍ . 

ഇവര്‍ക്കൊക്കെ ജയിലില്‍ കഴിയാമെങ്കില്‍ കൊലക്കേസ് പ്രതികള്‍ ആയ ഇറ്റലി ക്കാര്‍ക്ക് വേണ്ടി എന്ത് കൊണ്ടു
ജൈലിനു  പുറത്തു   സുഖ വാസം ഒരുക്കുന്നു? ഇത് തെറ്റായ കീഴ് വഴക്കം ആണ്. ഇവരെ ജയില്‍ നു പുറത്ത് താമസിപ്പിക്കാന്‍ ഒരു കോടതിയും പറഞ്ഞ ട്ടില്ല.  ഇറ്റലി ക്കാര്‍ക് ആവശ്യം ആയ സൗകര്യം നല്‍കി അക്കാര്യം സുപ്രീം കോടതിയെ  അറിയിക്കുക ആണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ