2012, ജൂലൈ 30, തിങ്കളാഴ്‌ച

Hike in Power Tariff

വൈദ്യുതി നിരക്ക് വര്‍ധന പാവപ്പെട്ട വന്റെ മേല്‍ മറ്റൊരു ഇരുട്ടടി ആയി. ഈ വര്‍ധനക്ക് പകരം വൈദ്യുതിയുടെ ഉപഭോഗം കുറയ്ക്കാനും, പാഴാക്കല്‍ ഒഴിവാക്കാനും ഉള്ള ഊര്‍ജിത നടപടികള്‍ കൈക്കൊള്ളൂ കയാണ് വേണ്ടത്.

 വൈകുന്നേരം മുതല്‍ രാവിലെ വരെ 12 മണിക്കൂര്‍ നേരം വഴിയോരങ്ങളില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യ ബോര്‍ഡുകളില്‍ അതി ശക്തിയേറിയ   വൈദ്യുത ബള്‍ബുകള്‍ പ്രകാശിപ്പിച്ചു ആയിരക്കണക്കിന് കിലോവാട്ട്  വൈദ്യുതി ആണ് കേരളത്തിലുടനീളം കത്തിച്ചു കളയുന്നത്. ചാര്‍ജ് കൂട്ടിയാലും ഇവ നിര്‍ത്തലാക്കില്ല. കാരണം അത് കൂടി ഉല്‍പ്പന്നത്തിന്റെ ഉപഭോക്താക്കളില്‍ നിന്നും അവര്‍ ഈടാക്കി ക്കൊള്ളും. പരസ്യ വിളക്കുകള്‍ അണയും പോഴേക്കും, സ്വര്‍ണക്കടകളുടെയും, തുണി കടകളുടെയും, മറ്റും പതിനായിരക്കണക്കിന് ചതുരശ്ര അടി വിസ്തീര്‍ണമുള്ള, മുഴുവന്‍ ശീതീകരിച്ച, വൈദ്യുത വിളക്കുകളാല്‍ പകല്‍ പോലെ ആക്കിയ ഭീമന്‍ ഷോറൂമുകള്‍ പ്രവര്‍ത്തനം തുടങ്ങുകയായി. അങ്ങിനെ 24 മണിക്കൂറും  വൈദ്യുതി     മുഴുവന്‍ കത്തിച്ചു കളയുന്നത് ഇവരാണ്. വര്‍ധിച്ച     വൈദ്യുതി വില ഇവര്‍   ഉല്പന്നങ്ങളുടെ  വില വര്‍ധനയിലൂടെ   ഉപഭോക്താക്കളുടെ മേല്‍ അടിച്ചേ ല്പ്പിക്കും. പരസ്യ ബോര്‍ഡുകളിലെ വിളക്കുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കണം. വലിയ കച്ചവട സ്ഥാപനങ്ങളും ഷോപ്പിംഗ്‌ മാളുകളും വൈകുന്നേരം 7 മണിക്ക് അടക്കണം. ഇത് അവരുടെ കച്ചവടത്തെ ബാധിക്കും എന്ന്  പറയുന്നത് ശരിയല്ല. കാരണം എപ്പോഴായാലും അവിടെ നിന്ന് തന്നെ അല്ലെ സാധനം വാങ്ങാന്‍ പറ്റൂ? എല്ലാ ഫ്ലാറ്റുകള്‍ക്കും, വലിയ കെട്ടിടങ്ങള്‍ക്കും സൌരോര്‍ജ ഉല്‍പ്പാദനം നിര്‍ബന്ധം  ആക്കണം. ഇത് നിയമം മുഖേന ബാധകം ആക്കണം. 

 വൈദ്യുതി വളരെ അധികം ഉപയോഗിക്കുന്ന  തിരുവനന്തപുരം ടെക്നോപാര്‍ക്ക്പോലും തങ്ങളുടെ  വലിയ കെട്ടിട സമുച്ചയങ്ങളില്‍ നിന്നും   സൌരോര്‍ജം     ഉല്‍പ്പാദിപ്പിച്ചു മാതൃക കാട്ടാനും, തങ്ങളുടെ കടമ നിര്‍വഹിക്കാനും തയ്യാറാകാത്തത് ജനങ്ങളുടെ മനോ നില ആണ് പ്രകടമാക്കുന്നത്.  ഇതെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്തര്‍ ആണ് തങ്ങള്‍ക്കു യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന ജനങ്ങളുടെ ചിന്താഗതി ആണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.    മഴവെള്ള സംഭരണത്തിലും  ഇവര്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. 

25 ശതമാനം ആണ് കേരളത്തില്‍ വൈദ്യുതി പ്രസരണ,വിതരണ നഷ്ടം. ഇത്രയും ഭീമമായ നഷ്ടത്തിന്റെ  ഭാരം കൂടി പാവപ്പെട്ടവന്റെ തലയില്‍ കെട്ടി വക്കുക അല്ലെ ഇവിടെ? ഈ നഷ്ടം കുറക്കാനുള്ള നടപടി കൂടി അടിയന്തിരമായി എടുക്കാന്‍ സര്‍കാരിന്  ഉത്തരവാദിത്വം ഉണ്ട്.                 

   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ