2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

Fight for Nature

അധികാരത്തില്‍ എത്തിയാല്‍ പ്രകൃതി യെയും മനുഷ്യനെയും മറക്കുന്ന ഒരു പ്രകൃതം ആണ് രാഷ്ട്രീയക്കാര്‍ക്ക്. ആണവ നിലയങ്ങളും എന്ടോസള്‍ഫാനും അണക്കെട്ടുകളും ജനത്തിന് മേല്‍ അടിചെല്‍പ്പിക്കാനുള്ള വ്യഗ്രത യാണ് പിന്നീട് അവര്‍ക്ക്. പശ്ചിമ  ഘട്ട സംരക്ഷണം അവര്‍ക്ക് പുച്ഛം ആണ്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി  പ്രകൃതിയെ കഴിയുന്നിടത്തോളം ചൂഷണം ചെയ്തു നശിപ്പിക്കാന്‍ ഇവര്‍ കൂട്ട് നില്‍ക്കുന്നു.ഈ പ്രവണതക്ക് ഒരു മാറ്റം ആണ്  ഇന്ന് കേരളത്തില്‍ കാണുന്നത്.  നെല്ലിയാമ്പതി വനം  (ചെറു നെല്ലി എസ്റ്റേറ്റ്‌ ) ഇതിനൊരു നിമിത്തം ആയി പ്രകൃതി സംരക്ഷണത്തിനായികുറെജന പ്രതിനിധികല്‍  ഒത്തു ചേരുന്നു. ഹരിത രാഷ്ട്രീയം എന്ന പുതിയ പേരില്‍.ഇതൊരു നല്ല തുടക്കമാണ്. പ്രകൃതിയെ അനിയന്ത്രിതം ആയി  ചൂഷണം ചെയ്തു നശിപ്പിക്കുന്നത് ആണ് പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം എന്ന് പരസ്യമായി സമ്മതിക്കാന്‍ അവര്‍ തയ്യാറാകുന്നു. കാടിനേയും നാടിനെയും നശിപ്പിച്ചു കൊണ്ടു മനുഷ്യ വംശത്തിനു അധിക കാലം നില നില്പ്പില്ല എന്ന സത്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നു.

പ്രകൃതിക്ക് വേണ്ടിയുള്ള മനുഷ്യ  സ്നേഹികളുടെ നിരന്തരമായ പോരാട്ടവും അവ ജനങ്ങളിലെത്തിക്കാന്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ നടത്തുന്ന സേവനങ്ങളും ആണ് ഇത്തരം ഒരു മാറ്റത്തിന് കാരണം ആയതു. രാഷ്ട്രീയ കാഴ്ചപ്പാടുകളും ഭിന്നതകളും മറന്നു ജനം  പ്രകൃതി     സംരക്ഷണത്തിനായി ഒന്നിക്കുന്ന മുഹൂര്‍ത്തം സമാഗതം ആയിരിക്കുന്നു. ഇതൊരു വലിയ ജന മുന്നേറ്റം ആയി മാറണം. 

1 അഭിപ്രായം:

  1. Collective efforts of the human race is the one which can resist encroachment of forest land by individuals with the help of mafias.
    Efforts of the media to bring catasrophic activities of like this are quite awsome and admirable.

    മറുപടിഇല്ലാതാക്കൂ